Connect with us

kerala

പുതുപ്പള്ളിയിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് ; 12 മണിവരെ 39.79 ശതമാനം പേർ വോട്ട് ചെയ്‌തു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ മറികടക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

Published

on

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ആദ്യമണിക്കൂറുകളിൽ മികച്ച പോളിംഗ്. 12 മണി വരെ 39.79 ശതമാനം പേർ വോട്ടു ചെയ്തു. ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെനീണ്ട നിരയാണുള്ളത്. രാവിലെ ഏഴുമണിക്ക് തന്നേ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നിര കാണാമായിരുന്നു.യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ മറികടക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Published

on

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Continue Reading

kerala

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

Published

on

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേര്‍ത്തല കോടതി രേഖപ്പെടുത്തി. ഇതിന് എക്‌സൈസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കിയിരുന്നു. അതിന് എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചാറ്റില്‍, ‘ഖുശ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് ‘വെയ്റ്റ്’ എന്നാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. ഖുശ് എന്നതു ലഹരി ഇടപാടുകാര്‍ക്കിടയില്‍ ഹൈബ്രിഡ് കഞ്ചാവിന്റെ കോഡ് വാക്കാണ്.

Continue Reading

kerala

പി.സരിന്‍ വിജ്ഞാനകേരളം മിഷന്‍ സ്ട്രാറ്റജിക് അഡൈ്വസറാക്കി സര്‍ക്കാര്‍ നിയമനം

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്

Published

on

ഡോ. പി. സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു.

ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലായ സരിനെ സിപിഐഎം ചേർത്തുനിർത്തുകയാണ്. ഡോ പി സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഐഎം തീരുമാനം.

കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.

Continue Reading

Trending