Connect with us

kerala

‘നൂറുവർഷം ജയിലിൽ അടച്ചോളൂ’; തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര

എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയോട് സമ്മതിച്ചു.

Published

on

എത്രയും പെട്ടെന് തന്നെ ശിക്ഷിക്കണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. നൂറു വർഷം ജയിലിൽ അടച്ചോളൂവെന്നും ചെന്താമര മജിസ്‌ട്രേറ്റിനോട് പറഞ്ഞു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയോട് സമ്മതിച്ചു. മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര പറഞ്ഞു.

മകൾ എഞ്ചിനിയറാണെന്നും മരുമകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ചെന്താമരയെ അടുത്തമാസം പന്ത്രണ്ട് വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഉടൻ ആലത്തൂർ ജയിലിലേക്ക് കൊണ്ടുപോകും.

പൂർവ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതിൽ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകൾ നടത്തിയത്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

അയൽവാസിയായ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുട‌ർന്ന് ഒളിവിൽപ്പോയി.

 

kerala

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി

Published

on

കാര്യവട്ടം ക്യാമ്പസില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളേജില്‍ വെച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം നല്‍കിയെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് റാഗിങ്ങിന് പിന്നിലെന്നും ഇരയായ വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് പ്രതികരിച്ചു. കോളേജിലെ ആന്റി റാഗിങ്ങ്് സെല്‍ നടത്തിയ അന്വേഷണത്തില്‍ റാഗിങ്ങ് നടന്നതായി കണ്ടെത്തിയിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. റാഗ് ചെയ്ത 7 സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Continue Reading

kerala

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീണ് അപകടം

അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു

Published

on

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ അപകടം. ടൂര്‍ണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. അരീക്കോട് തെരട്ടമ്മലിലാണ് അപകടമുണ്ടായത്.

ഫൈനല്‍ മത്സരത്തിനിടെ സംഘാടകര്‍ ഗ്രൗണ്ടിന് നടുവിലിട്ട് പൊട്ടിച്ച ചൈനീസ് പടക്കങ്ങളില്‍ ചിലത് ദിശമാറി കാണികള്‍ക്ക് ഇടയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. എന്നാല്‍, പിന്നീട് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ സമരം; മഹാസംഗമം നടക്കാനിരിക്കെ കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍

മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

Published

on

ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മറ്റന്നാള്‍ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഗൂഡ നീക്കം.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ തുടര്‍ന്ന 52.85 കോടി സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം, വേതന കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യുമെന്നും രണ്ടുമാസത്തെ ഓണറേറിയം തുക വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്നും വേതന കുടിശിക മാത്രമല്ല പ്രശ്‌നമെന്നും ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

Continue Reading

Trending