crime
ഭിക്ഷാടകനെന്ന് കസ്റ്റഡിയിലുള്ള പുഷന്‍ജിത്;കേരള പൊലീസ് കൊല്‍ക്കത്തയില്‍

ട്രെയിന്‍ തീവയ്പ് കേസില്‍ കസ്റ്റഡിയിലുള്ള കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത് സിദ്ഗറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തി. കണ്ണൂര്‍ സിറ്റി പൊലീസ് സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പുഷന്‍ജിത് സിദ്ഗറിന്റെ മൊഴിയിലെ കാര്യങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ കൊല്‍ക്കത്ത യാത്രയെന്നാണ് വിവരം. നേരത്തെ ട്രെയിനില്‍ നിന്ന് ലഭിച്ച പത്ത് വിരലടയാളങ്ങളില്‍ നാലിനും പുഷന്‍ജിത്തിന്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു. അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ആര്‍.പി.എഫ് ഡി.ഐ.ജി സന്തോഷ് എന്‍.ചന്ദ്രന്‍ വ്യക്തമാക്കി.
കണ്ണൂരില്‍ കത്തിച്ച എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നിന്നു ലഭിച്ച കുപ്പിയില്‍ നിന്നടക്കം പുഷന്‍ജിത് സിദ്ഗറിന്റെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ബിപിസിഎല്‍ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദ്യശ്യങ്ങളുമാണ് പുഷന്‍ജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ണ് പുഷന്‍ജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മാസങ്ങളായി കണ്ണൂരില്‍ താമസിക്കുന്ന ഇയാള്‍ ഭിക്ഷാടകനാണെന്നാണ് പറഞ്ഞത്.
അതേസമയം, ഈ വര്‍ഷം ഫെബ്രുവരി 13ന് ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്ത് മൂന്ന് ഇടങ്ങളിലായി തീയിട്ടതും പുഷന്‍ജിത്താണെന്ന സൂചനയുമുണ്ട്. പുഷന്‍ജിത്ത് പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ അന്വേഷണം സംഘം കൊല്‍ക്കത്തയിലേക്കും നീങ്ങിയേക്കുമെന്നാണ് വിവരം. പേരും സ്വദേശവും ഇയാള്‍ മാറ്റിപ്പറയുന്നതും അറസറ്റ് വൈകാന്‍ കാരണമാകുന്നുണ്ട്.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്പ്രദേശില് ട്രാക്കുകളില് മരത്തടി കെട്ടിവച്ചു ട്രയിനുകള് അട്ടിമറിക്കാന് ശ്രമം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി