Connect with us

kerala

മാസ്‌കിനും സാനിറ്റൈസറിനും വിലക്കയറ്റം പള്‍സ് ഓക്‌സിമീറ്റര്‍ കിട്ടാനില്ല

Published

on

 

കോവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗ വൈറസ് വ്യാപനം ഉണ്ടായതോടെ സുരക്ഷക്കായി പൊതുജനം ആശ്രയിച്ച മാസ്‌കിന് ക്ഷാമവും വിലക്കയറ്റവും. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന സര്‍ജിക്കല്‍ മാസ്‌ക്കിനാണ് ക്ഷാമം കൂടുതല്‍. ആവശ്യക്കാര്‍ കൂടിയതോടെയാണ് ക്ഷാമം തുടങ്ങിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. നേരത്തെ ഒന്നര രൂപയ്ക്ക് ആയിരുന്നു ഉല്‍പ്പാദകര്‍ സര്‍ജിക്കല്‍ മാസ്‌ക് വ്യാപാരികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അഞ്ചു രൂപ വരെയാണ് ഈടാക്കുന്നത്. അതിനു തന്നെ ക്ഷാമവുമാണ്. 50 എണ്ണം അടങ്ങിയ പായ്ക്കറ്റുകളില്‍ മാസ്‌ക് എണ്ണത്തില്‍ കുറവുമുണ്ട്. 30 മുതല്‍ 45 വരെ മാസ്‌കാണ് വലിയ പാക്കറ്റിലുള്ളത്. 100 രൂപക്ക് കിട്ടിയിരുന്ന ഒരു പാക്കറ്റിന് ഇപ്പോള്‍ 200 രൂപയായി.
വൈറസിനെ പ്രതിരോധിക്കാന്‍ 90 ശതമാനം വരെ സര്‍ജിക്കല്‍ മാസ്‌ക് ഫലപ്രദമാണെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് ആവശ്യക്കാര്‍ ഏറിയത്. മാത്രമല്ല പൊതുസ്ഥലത്ത് രണ്ടു മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ വില കുറഞ്ഞതും ഫലപ്രദവുമായ സര്‍ജിക്കല്‍ മാസ്‌കിന് ആവശ്യക്കാരേറി. പലരും ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലുടെയാണ് മാസ്‌ക് വാങ്ങുന്നത്. ഈ പാക്കിലാണ് എണ്ണം കുറവുള്ളത്.
എന്‍95 മാസ്‌കുകള്‍ക്ക് മാര്‍ക്കറ്റില്‍ 85 രൂപ മുതല്‍ 110 രൂപവരെയാണ് വില ഈടാക്കുന്നത്. ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ഇതാണ് ഉപയോഗിക്കുന്നത്. എന്‍ 95 മാസ്‌കില്‍ വിലകുറഞ്ഞ വ്യാജന്‍മാരും വിലസുന്നുണ്ട്. വിലക്കൂടുതല്‍ കാരണം പലരും കോട്ടണ്‍ മാസ്‌കും സര്‍ജിക്കല്‍ മാസ്‌കുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കോട്ടണ്‍ മാസ്‌കിന് 10 രൂപ മുതലാണ് വില. ഡിസൈനര്‍ ഉള്‍പ്പടെയുള്ള വലിയ കമ്പനികളുടെ മാസ്‌ക്കുകള്‍ക്ക് 350 രൂപ വരെ വിലയുണ്ട്.
സുരക്ഷയുടെ ഭാഗമായി ഉപയോഗിക്കുന്ന സാനിറ്റൈസറിനും രണ്ടാം തരംഗത്തില്‍ വില കൂട്ടി.

സ്‌പ്രേ ചെയ്യുന്നവക്കാണ് വില കൂടിയത്. മാത്രമല്ല മൊത്തവിലയിലും വര്‍ധനവുണ്ടായി. നേരത്തെ ഓഫിസുകളിലും മറ്റും ഉപയോഗിച്ചിരുന്ന 5 ലിറ്റര്‍ പാക്കിന് 900 രൂപയായിരുന്നു വില. എന്നാല്‍ ഇന്നത് 1500 കടന്നു. 500 മില്ലി ലിറ്ററിന്റെ പാക്കിനും നൂറു രൂപയുടെ വര്‍ധനയുണ്ട്.
കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില അറിയാനുള്ള പള്‍സ് ഓക്‌സിമീറ്ററിനും ക്ഷാമമുണ്ട്. രോഗവ്യാപന ആശങ്കയില്‍ ആളുകള്‍ സ്വന്തം ആവശ്യത്തിന് വാങ്ങിക്കൂട്ടിയതിനാലാണ് ക്ഷാമമുണ്ടായതെന്ന് മെഡിക്കല്‍ വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 700 മുതല്‍ കിട്ടിയിരുന്ന ഓക്‌സിമീറ്ററിന് ഇപ്പോള്‍ 2000 രൂപ വരെയെത്തി. കമ്പനിക്കനുസരിച്ച് വില ഇനിയും കൂടും.

ഉയര്‍ന്ന എം.ആര്‍.പി രേഖപ്പെടുത്തിയാണ് ഇവയിലെല്ലാം വന്‍വില ഈടാക്കുന്നത്. ഓക്‌സിമീറ്ററിന് മുകളില്‍ 4000 രൂപയാണ് എം.ആര്‍.പി റേറ്റ് രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ ഡിമാന്റ് അനുസരിച്ച് വിലയില്‍ വര്‍ധനവുണ്ടാക്കുകയാണ്. സാനിറ്റൈസര്‍ 5 ലിറ്റര്‍ പാക്കിനു മുകളില്‍ 2250 രൂപയാണ് രേഖപ്പെടുത്തിയത്. കോട്ടന്‍ മാസ്‌കിനാവട്ടെ 50 മുതല്‍ 399 രൂപ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വിലവര്‍ധനക്കുപിന്നില്‍ കമ്പനികളാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം പ്രത്യേകമായി വിലകൂട്ടിയിട്ടില്ലെന്നും കൃത്രിമ ക്ഷാമമുണ്ടാക്കി ലാഭം കൊയ്യാനാണ് വ്യാപാരികള്‍ ശ്രമിക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്.
കോവിഡ് വ്യാപനഭീതിയില്‍ സുരക്ഷാമാര്‍ഗങ്ങളായ മാസ്‌ക്, സാനിറ്റൈസര്‍, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാവണം. കഴിഞ്ഞ കോവിഡ് സീസണില്‍ സാനിറ്റൈസര്‍ അടക്കമുള്ളവക്ക് വിലനിയന്ത്രണം ഉണ്ടായിരുന്നു. അതിനാല്‍ മിതമായ വിലയില്‍ ഇവ ലഭിച്ചിരുന്നു. കോവിഡ് കുറഞ്ഞപ്പോള്‍ ഡിമാന്റില്ലാതെയായ ഇവ ഈ സീസണിലാണ് ഉയര്‍ന്ന വിലയില്‍ വീണ്ടുമെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്‍ തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ മാതാവിന്റെ നിര്‍ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്‍ തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്‍ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.

മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.

 

Continue Reading

film

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക.

Published

on

ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയത്. ദേവസ്വം അധികൃതര്‍ ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു. ഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ച ശേഷമാണ് മോഹന്‍ലാല്‍ മല കയറുന്നത്.

മാര്‍ച്ച് 27ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തുകയാണ്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

Continue Reading

kerala

മദ്യലഹരിയില്‍ ബഹളമുണ്ടാക്കി, ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍ (32)ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്ന് വൈകീട്ട് 7.30ടെയായിരുന്നു കൊലപാതകം.

മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ കത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിച്ചത്. തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

മദ്യപിച്ച് പതിവായി പ്രശ്നം ഉണ്ടാക്കുന്നയാളാണ് ജഗനെന്നാണ് വിവരം. ചെറുകാട്, ഉന്നതിയിലാണ് ജഗനും അരുണും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ജഗന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് പതിവായതോടെ ഇവരുടെ കടുംബം മറയൂരിന് സമീപം ഇന്ദിരാ നഗറിലേക്ക് താമസം മാറുകയായിരുന്നു.

ഇന്ന് വൈകീട്ട് വീണ്ടും ഇയാള്‍ മദ്യപിച്ചെത്തി ആക്രമണം തുടര്‍ന്നപ്പോഴാണ് അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജഗന്റെ മൃതദ്ദേഹം മറയൂര്‍ കുടംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Continue Reading

Trending