Connect with us

More

അപൂര്‍വ നേട്ടം സ്വന്തമാക്കി മുരളി വിജയും പുജാരയും

Published

on

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ മുരളി വിജയ്ക്കും ചേതേശ്വര്‍ പുജാരക്കും അപൂര്‍വ നേട്ടം. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് സ്‌പെഷലിസ്റ്റുകളായ ഇവര്‍ 3000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടി. ഒരേ ടീമിലെ രണ്ട് പേര്‍ ഒരു മത്സരത്തില്‍ 3000 ക്ലബ്ബില്‍ ഇടം നേടിയെന്ന പ്രത്യേകയാണ് ഇരുവരെയും തേടിയെത്തിയിരിക്കുന്നത്.

മത്സരത്തില്‍ 20 റണ്‍സെടുത്ത വിജയ് ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്തായി. പുജാര ബാറ്റിങ് തുടരുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പുജാര 39 റണ്‍സെന്ന നിലയിലാണ്. 44 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും സഹിതമാണ് മുരളി വിജയ് 3000 റണ്‍സ് എടുത്തത്. 40.82 ആണ് മുരളി വിജയുടെ ബാറ്റിംഗ് ശരാശരി. അതെസമയം ടെസ്റ്റിലെ 39ാം മത്സരത്തിലാണ് പൂജാര ഈ നേട്ടത്തിലെത്തിയത്. ഒന്‍പത് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും സഹിതമാണ് 3000 റണ്‍സ് ക്ലബിലെത്തിയത്. ബാറ്റിംഗ് ശരാശരി 49.95 ആണ്.

kerala

മാധ്യമങ്ങൾക്കെതിരായ യു. പ്രതിഭ എംഎൽഎയുടെ അവഹേളനം; കെയുഡബ്ല്യുജെ പരാതി നൽകും

എംഎല്‍എയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാക്കമ്മറ്റിയോഗം തീരുമാനിച്ചു എന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

Published

on

ആലപ്പുഴ: യു. പ്രതിഭ എംഎൽഎ മാധ്യമങ്ങളെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള പത്രപ്രവർത്തക യൂണിയൻ പരാതി നൽകും. എംഎൽഎയുടെ അധിക്ഷേപ പരാമർശത്തിൽ കെയുഡബ്ല്യൂജെ ശക്തമായ പ്രതിഷേധം അറിയിച്ചു.

കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയ മാധ്യമങ്ങെളെ പേരെടുത്ത് പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ അധിക്ഷേപേിച്ചതില്‍ കെയുഡബ്ല്യൂജെ ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ്സ് ക്ലബും ശക്തമായി പ്രതിഷേധിക്കുന്നു.

ആലപ്പുഴയിലെ മാധ്യമങ്ങളോട് ഒരുതരത്തിലും സഹകരിക്കാത്ത ആളാണ് യു. പ്രതിഭ എംഎല്‍എ. എംഎല്‍എയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാക്കമ്മറ്റിയോഗം തീരുമാനിച്ചു എന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 120 രൂപ കൂടി

Published

on

തിരുവനന്തപുരം: ഇടിവിന് ബ്രേക്കിട്ട് ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയാണ്.ഗ്രാമിന് 15 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 76768 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,624.69 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ്.

പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. 2024- അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സ്വർണവിലയിൽ നേരിയ വ്യത്യാസം വന്നിരിക്കുന്നത്. 2024 ആദ്യ മാസത്തിൽ സ്വർണത്തിന് 46,840 ആയിരുന്നു വില.

Continue Reading

kerala

‘തലച്ചോറിന് ക്ഷതം, ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച നിലയിൽ’; ഉമാ തോമസ് വെന്റിലേറ്ററിൽ തുടരുന്നു

അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു

Published

on

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎ വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ. ആരോ​ഗ്യനില തൃപ്തികരമെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

വാരിയെല്ലിനു പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ‘തലച്ചോറ്, വാരിയെല്ല്, ശ്വാസകോശം എന്നിവയ്ക്ക് പരിക്കുകളുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയ നിലവിൽ ആവശ്യമില്ല. രക്തസ്രാവം നിയന്ത്രണ വിധേയമാണ്, വിദഗ്ധ പരിശോധനകൾ നടക്കുകയാണ്’- ഡോക്ടർമാർ പറഞ്ഞു.

24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. നില ​ഗുരുതരമാകുമെങ്കിൽ നിലവിലെ ചികിത്സരീതി മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉമ തോമസിന്റെ ചികിത്സയ്ക്കായി വിദ​ഗ്ദ സംഘത്തെ നിർദേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു ഉമ തോമസിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.

Continue Reading

Trending