Connect with us

india

ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭ നിയന്ത്രിച്ചു

അധികാരം ഉത്തരവാദിത്തം നല്‍കുന്നുവെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ഉഷ ട്വിറ്ററില്‍ കുറിച്ചു.

Published

on

ഒളിമ്പ്യന്‍ പി.ടി ഉഷ ഇന്ന് രാജ്യസഭ നിയന്ത്രിച്ചു. വൈസ് ചെയര്‍മാന്‍ ജയദീപ് ദന്‍കര്‍ വിശ്രമത്തിന് പോയ ഇടവേളയിലായിരുന്നു രാജ്യസഭ ഉഷ നിയന്ത്രിച്ചത്. വൈസ് ചെയര്‍മാന് പകരമുള്ള പാനലിലെ അംഗമാണ് ഉഷ. റൂസ് വെല്‍റ്റിന് ഉദ്ധരിച്ച് അധികാരം ഉത്തരവാദിത്തം നല്‍കുന്നുവെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ഉഷ ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/i/status/1623575622214684672

india

‘ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ എങ്ങനെ തീരുമാനിക്കും?’ സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍

നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍

Published

on

നിയമസഭ പാസാക്കിയ ബില്ലുകളിന്മേല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ മാത്രം എങ്ങനെ തീരുമാനിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. വിഷയം ഭരണഘടന ബെഞ്ചിന് വിടണമെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമനിര്‍മ്മാണ സഭ എന്തിനാണെന്നും കോടതികള്‍ ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനെതിരെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Continue Reading

india

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചു; ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി

. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്.

Published

on

രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ആദ്യമായാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്ക് കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഭരണഘടനയുടെ 201ാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. കൃത്യമായ സമയത്തിനുള്ളില്‍ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചു വെച്ച് പിന്നീട് രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ഭരണഘടന വിരുദ്ധമാണൈന്നുള്ള വിധിയിലാണ് സുപ്രിംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്.

രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിരിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

Continue Reading

india

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി കെ.പൊന്‍മുടിയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറ്റി സ്റ്റാലിന്‍

പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു

Published

on

തമിഴ്‌നാട് വനം മന്ത്രി കെ.പൊന്‍മുടി സ്ത്രീകള്‍ക്കെതിരായി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്‍മുടി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

പ്രശസ്ത പ്രഭാഷകനായ തിരുവാരൂര്‍ കെ. തങ്കരശുവിന്റെ ശതാബ്ദി വര്‍ഷത്തിന്റെ സ്മരണയ്ക്കായി ടിപിഡികെ സംഘടിപ്പിച്ച പരിപാടിയിലാണ് പൊന്മുടിയുടെ വിവാദ പരാമര്‍ശം. പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Continue Reading

Trending