Connect with us

kerala

‘പുത്രവാല്‍സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെ പോലെയാണ് മുഖ്യമന്ത്രി’- പി ടി തോമസ്

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിക്കവേയാണ് പി.ടി തോമസ് എം.എല്‍.എയുടെ പരാമര്‍ശം

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പി.ടി തോമസ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിക്കവേയാണ് പി.ടി തോമസ് എം.എല്‍.എയുടെ പരാമര്‍ശം.

ശിവശങ്കര്‍ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ശിവങ്കര്‍ സ്വപ്നസുന്ദരിക്കൊപ്പം കറങ്ങിയപ്പോള്‍ തടയാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നല്‍കി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുത്രവാല്‍സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെ പോലെയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തലേന്ന് സ്വപ്ന പങ്കെടുത്തിരുന്നോയെന്ന് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. അതേസമയം, സഭ്യേതര പ്രയോഗമാണ് പി.ടി തോമസ് നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. പൂരപ്പാട്ടാണോ സഭയില്‍ നടക്കുന്നതെന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

Trending