Connect with us

News

യുവേഫ ചാമ്പ്യന്‍സ് ലീഗ്  മത്സരത്തിനിടെ ‘ഫ്രീ ഫലസ്തീന്‍’ ബാനറുമായി പിഎസ്ജി ആരാധകര്‍

കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ‘ഫ്രീ ഫലസ്തീന്‍’ ബാനറുമായി പിഎസ്ജി ആരാധകര്‍. കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ബാനര്‍ ഉയര്‍ന്നത്.

അല്‍ അഖ്‌സ പള്ളിയുടെയും ഫലസ്തീന്‍, ലബനീസ് പതാകകളുടെ ചിത്രങ്ങളും ബാനറില്‍ നല്‍കിയിട്ടുണ്ട്. ‘മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം ‘എന്നിങ്ങനെ ബാനറില്‍ എഴുതിയിട്ടുണ്ട്. ഫ്രീ പലസ്തീനിലെ ‘i’ എന്ന അക്ഷരം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കഫിയയയുടെ മാതൃകയില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂപടം ചിത്രീകരിച്ചിരിക്കുന്നു.

ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാള്‍ അസോസിയേഷന്റെ ഓഫീസിലേക്കും പ്രതിഷേധം നടന്നു. പാരീസിലെ ഫുട്ബാള്‍ അസോസിയേഷന്‍ ആസ്ഥാനത്തേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഫ്രഞ്ച് -ഇസ്രായേല്‍ ടീമുകള്‍ തമ്മിലുള്ള മത്സരം മാറ്റിവയ്ക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.

 

kerala

കുണ്ടൂര്‍ മര്‍കസ് സമ്മേളനം: സ്വാഗതസംഘം രൂപീകരണം ഇന്ന്

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

on

തിരൂരങ്ങാടി: 2025 ജനുവരി 16 മുതല്‍ 19 വരെ നടക്കുന്ന കുണ്ടൂര്‍ മര്‍കസ് സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ കണ്‍വന്‍ഷന്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് മര്‍കസില്‍ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി അധ്യക്ഷനാകും. സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി പങ്കെടുക്കും.

കുണ്ടൂര്‍ മര്‍കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ 35-ാം വാര്‍ഷിക സനദ് ദാന സമ്മേളനം ജനുവരി 16, 17, 18, 19 തിയ്യതികളില്‍ നടത്താന്‍ മുന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

 

Continue Reading

india

ശ്വാസംമുട്ടി ഡല്‍ഹി; വായുമലിനീകരണ തോത് 400 നോട് അടുത്തു

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്.

Published

on

ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 400 നോട് അടുത്തു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിച്ചാല്‍ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും ആവശ്യം ഉയരുന്നുണ്ട്.

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്. വായു മലിനീകരണതോത് വര്‍ധിച്ച സാഹചര്യത്തില്‍ ശ്വാസതടസം അലര്‍ജി ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങല്‍ നേരിടുന്നുണ്ട്..

വായു മലിനീകരണത്തിന്റെ പ്രധാന കാരണം വാഹനങ്ങളില്‍ നിന്നുമുള്ള പുകയാണെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് പഠന റിപ്പോര്‍ട്ട് പറയുന്നത്. വായു മലിനീകരണ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴ ഈടാക്കാനും തീരുമാനിച്ചു. 5000 രൂപ മുതല്‍ 30,000 രൂപ വരെയാകും പിഴ.

വായു മലിനീകരണം നിയന്ത്രിക്കന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.

 

Continue Reading

News

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ല; സുപ്രീംകോടതി

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Published

on

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാന്‍ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ അധ്യാപകന്‍ അതിജീവിതയുടെ കുടുംബത്തില്‍ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു. കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നും എഴുതിവാങ്ങുകയായിരുന്നു. ഇത് സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും പ്രതിയെ വെറുതെവിട്ടു.

എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

 

 

Continue Reading

Trending