More
പി.എസ്.ജിക്കു തുടര്‍ച്ചയായ നാലാം ജയം; ഗോളടി തുടര്‍ന്ന് കാവാനി

പാരീസ്: ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാരീസ് സെന്റ് ജര്‍മയ്‌നിനു തുടര്‍ച്ചയായ നാലാം ജയം. സെന്റ് എറ്റീനെയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി കീഴടക്കിയത്. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി പി.എസ്.ജിയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. തുടര്‍ച്ചായി രണ്ട് മത്സരങ്ങളിലും ഗോള്‍ നേടിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ എറ്റിനെക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയില്ലെങ്കിലും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി ടീമിന് തന്റേതായ സംഭാവന മൂന്നാം മത്സരത്തില്‍ അര്‍പ്പിച്ചു. 19-ാം മിനിറ്റില്‍ എഡിസന്‍ കാവാനിയാണ് പി.എസ്.ജിയുടെ ആദ്യ ഗോള്‍ നേടിയത്. നെയ്മറുടെ പാസ് സ്വീകരിക്കുന്നതിനിടെ കവാനിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കവാനി ഗോളാക്കി മാറ്റി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന പി.എസ്.ജിക്കു വേണ്ടി രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ ക്യാപ്റ്റന്‍ തിയാഗോ മോട്ട രണ്ടാം ഗോള്‍ നേടി. നെയ്മറുടെ ഫ്രീകിക്ക് എറ്റീനെ ഗോള്‍മുഖത്തുണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിനിടെയാണ് തിയാഗോ പന്ത് വലയിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ച എറ്റീനെയുടെ ആദ്യ തോല്‍വിയാണിത്. 89-ാം മിനിറ്റില്‍ കവാനി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
india3 days ago
പാകിസ്താന് വിവരങ്ങള് ചോര്ത്തി നല്കി; ടാവല് ബ്ലോഗര് ഉള്പ്പെടെ ആറ് പേര് അറസ്റ്റില്
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര് പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്സ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ശശി തരൂരിനെ സര്വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില് രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില് നിന്നും തട്ടിക്കൊണ്ട് പോയി
-
kerala3 days ago
ജമ്മു കശ്മീരിലെ പൂഞ്ചില് കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്
-
Film3 days ago
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
-
kerala3 days ago
ഗര്ഭിണിയായ ഭാര്യക്ക് മുന്പില് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില് കയര് കുടുങ്ങി യുവാവ് മരിച്ചു