മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ കൂടെനില്‍ക്കുന്നതില്‍ അഭിമാനം: ലത്തീന്‍ മെത്രാന്‍ സമിതി

മുനമ്പം പ്രശ്‌നം പരിഹരിക്കാൻ സയ്യിദ് സാദിഖലി തങ്ങൾ കൂടെനിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് ലത്തീൻ മെത്രാൻ സമിതി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കൊപ്പം വാരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ നടന്ന ചർച്ചക്ക് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും എത്തിയതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് മെത്രാൻ സമിതി പ്രതിനിധികൾ പറഞ്ഞു. നാട്ടിൽ മതമൈത്രി നിലനിർത്തണമെന്നും ഇതൊരു മാനുഷിക പ്രശ്‌നമാണെന്നും അവർ കൂട്ടിച്ചേർത്തു.

വിഷയം പരിഹരിക്കാൻ സർക്കാർ എത്രയും വേഗം ഇടപെടൽ നടത്തണമെന്ന് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങൾ സർക്കാർ ഇടപെട്ട് പരിഹരിക്കണം. മുസ്ലിം സംഘടനകളും ഫാറൂഖ് കോളേജ് കമ്മിറ്റിയും പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ അതിന് മുൻകൈയെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.

webdesk13:
whatsapp
line