Connect with us

News

വലതുപക്ഷ തീവ്രവാദികള്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ കലാപം

ഖുറാന്‍ കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു.

Published

on

മല്‍മോ: വലതുപക്ഷ തീവ്രവാദികള്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് സ്വീഡനില്‍ കലാപം. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളിയാഴ്ച ഡാനിഷ്‌
വലതുപക്ഷ നേതാവ് റാസ്മസ് പല്വേദന്‍ പങ്കെടുക്കുന്ന റാലി മല്‍മോയില്‍ നടക്കേണ്ടിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചു. റാസ്മസ് പല്വേദനെ മല്‍മോയ്ക്ക് അടുത്തുവച്ച് കസ്റ്റഡിയിലും എടുത്തു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച ചില വലതുപക്ഷ തീവ്രവാദികള്‍ നഗരത്തില്‍ ഖുര്‍ആന്‍ കത്തിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ വന്‍ തെരുവ് യുദ്ധമായി. റാലി നടത്തിയതിനും. തെരുവില്‍ അക്രമണം നടത്തിയതിനും നിരവധിപ്പേര്‍ പിടിയിലായി എന്നാണ് റിപ്പോര്‍ട്ട്. ഖുറാന്‍ കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു. കുടിയേറ്റക്കാര്‍ പ്രദേശങ്ങളിലാണ് കലാപം അരങ്ങേറിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ പ്രചരിക്കുന്നത്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് സ്വിഡീഷ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശാ വര്‍ക്കേഴ്‌സിന് ഓണറേറിയം വര്‍ധിപ്പിക്കണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കെപിസിസി

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനാണ് സര്‍ക്കുലര്‍ നല്‍കിയത്.

Published

on

ആശാ വര്‍ക്കേഴ്‌സിന് ഓണറേറിയം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കെപിസിസി. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനാണ് സര്‍ക്കുലര്‍ നല്‍കിയത്. അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാവര്‍ക്കേഴ്‌സ് നാളെ മുടി മുറിച്ചു പ്രതിഷേധിക്കും.

ആശമാര്‍ക്ക് ധനസഹായം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തും മണ്ണാര്‍ക്കാട് നഗരസഭയും തീരുമാനിച്ചിരുന്നു. കോന്നി പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. മണ്ണാര്‍ക്കാട് നഗരസഭ മാസം തോറും 2100 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.

ഇന്ന് രാപ്പകല്‍ സമരത്തിന്റെ 49 ദിവസവും നിരാഹാര സമരത്തിന്റെ 11ആം ദിവസവുമാണ്. അതേസമയം സമരം തുടങ്ങി അമ്പതാം ദിവസമാണ് മുടിമുറിക്കല്‍ പ്രതിഷേധം. എന്നാല്‍ സര്‍ക്കാര്‍ സമരക്കാരെ പരിഗണിക്കാത്ത നിലയിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം.

 

Continue Reading

kerala

ആശമാരുടെ നിരാഹാര സമരം 11 ദിവസം പിന്നിടുന്നു

നാളെ തലമുടി മുറിച്ച് പ്രതിഷേധം

Published

on

സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 49-ാം ദിവസവും തുടരുന്നു. നിരാഹാര സമരം 11 ദിവസവും പിന്നിടുകയാണ്. ആശാവര്‍ക്കര്‍മാര്‍ അടുത്തഘട്ടമായി നാളെ മുതല്‍ മുടിമുറിക്കല്‍ സമരം നടത്തും. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടം എന്ന നിലയില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ആശസമരത്തിന്റെ ഭാഗമായി നടത്താന്‍ പോകുന്ന മുടി മുറിക്കല്‍ സമരം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.

154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എസ്.എസ് അനിതകുമാരി, ബീന പിറ്റര്‍, എസ്.ബി രാജി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എസ്. ഷൈലജയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് രാജി സമരം ഏറ്റെടുത്തത്.

അതേസമയം ആശസമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് അങ്ങേയറ്റം ഖേദകരമായ നിലപാടാണെന്ന് ആശ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും മന്ത്രി ആദ്യം നിന്നിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും മിനി വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി മോശമായിട്ടാണ് പെരുമാറിയതെന്നും മിനി ആരോപിച്ചു.

Continue Reading

kerala

കൊച്ചിയില്‍ 500 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

Published

on

കൊച്ചിയില്‍ വന്‍ ലഹരിവേട്ട്. കറുകപ്പള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ച 500 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മുഹമ്മദ് നിഷാദ് എന്നയാളുടെ വാടക വീട്ടില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഡാന്‍സാഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. പൊന്നാനി സ്വദേശിയായ നിഷാദ് ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. ലഹരിയുടെ ഉറവിടമറിയാനുള്‍പ്പെടെ ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

ആലുവയില്‍ കുടിവെള്ളത്തിന്റെ ബിസിനസ് നടത്തുന്നയാളാണ് പ്രതി. 15 വര്‍ഷത്തിലേറെയായി ഇയാള്‍ രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഇയാളുടെ സുഹൃത്തായ മറ്റൊരാളെ പൊലീസ് പിടികൂടിയിരുന്നു.

മറ്റ് പലര്‍ക്കും വിതരണം ചെയ്യുന്നതിനാണ് പ്രതി ഇത്രയധികം ലഹരി കൈവശം വെച്ചതെന്നാണ് സൂചന. വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്നും ചോദ്യംചെയ്യലിന് പ്രതി സഹകരിക്കുന്നില്ലെന്നും നര്‍കോട്ടിക്‌സ് അസി. കമീഷണര്‍ അബ്ദുല്‍ സലാം വ്യക്തമാക്കി.

 

Continue Reading

Trending