Culture
മനുഷ്യാവകാശ കമ്മീഷനെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കര്ശന നിലപാട് സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷനെ വിമര്ശിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. അര്ധരാത്രി വീട്ടില് കിടന്നുറങ്ങുകയായിരുന്ന ഒരു നിരപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള് മനുഷ്യാവകാശ കമ്മീഷന് ഇടപെടരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം കഴിവുകേട് മറ്ക്കാന് മനുഷ്യാവകാശ കമ്മീഷന് എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ മേക്കിട്ട് കയറേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷന് മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല് മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണ് അവര് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുമ്പോള് അതില് നിന്ന് പൗരന് സംരക്ഷണം നല്കേണ്ട പണിയാണ് മുഷ്യാവകാശ കമ്മീഷനുള്ളത്. അധികാരത്തിന്റെ ഹുങ്കില് മുഖ്യമന്ത്രി അത് മറന്നു പോവുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പു കേടുകൊണ്ടാണ് കസ്റ്റഡി മരണങ്ങള് ആവര്ത്തിക്കുന്നത്.
പൊലീസുകാരെ നിയന്ത്രിക്കുന്നതില് മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധി വിട്ടതും അപഹാസ്യവുമാണ്. വരാപ്പുഴ കസ്റ്റഡി മരണം നടന്ന് 15-ാമത്തെ ദിവസമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്രയും ദിവസം അദ്ദേഹം എന്തു കൊണ്ടാണ് ഒന്നും പറയാതിരുന്നത്. നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ് പിണറായി ചെയ്യുന്നത്. ഇപ്പോള് നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. സി.ബി.ഐയെ തന്നെ കേസ് ഏല്പിക്കണം.
തിരുവനന്തപുരത്ത് കാണാതായ വിദേശ വനിതയുടെ സഹോദരി പരാതിയുമായി ചെന്നപ്പോള് ഒന്നു കാണാന് പോലും തയ്യാറാവാതിരുന്ന മുഖ്യമന്ത്രി ഇപ്പോള് വീണിടത്തു കിടന്നുരുളുകയാണ് ചെയ്യുന്നത്. ആന്ധ്രയിലെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വാരാപ്പുഴ സ്റ്റേഷനായിരുന്നു മുഖ്യമന്ത്രി കാണേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജില്ലാ ജഡ്ജി എന്ന നിലയില് പ്രശസ്തമായ സേവനത്തിന് ശേഷം മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് എന്ന നിലയില് ഫലപ്രദമായി പ്രവര്ത്തിച്ചു വരുന്ന മോഹന്ദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന് വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരംതാണതുമാണെന്ന് കെ.പി.സി.സി മുന് പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. സത്യം കണ്ടെത്തുകയും അതിന്മേല് ഉചിതമായ നടപടി സ്വീകരിച്ച് മനുഷ്യാവകാശങ്ങള് സംരക്ഷിക്കുകയുമാണ് കമ്മീഷന്റെ പണി. അതാണ് അദ്ദേഹം നിറവേറ്റുന്നത്. മനുഷ്യാവകാശ കമ്മീഷന് പറയുന്നതിലെ വസ്തുതകള് കണക്കിലെടുത്ത് സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകള്കൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചത്. വ്യവസ്ഥാപിത മനുഷ്യാവകാശ സംവിധാനത്തെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും ചുമതലകള് നിര്വഹിക്കുന്നതില് നിന്നും പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്ക്ക് സ്വേച്ഛാധികാരിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് യു.എ.ഇ യിലെ ഇന്ത്യന് വിദ്യാര്ത്ഥികളില് 2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്സ് അസോസിയേഷന് ഹാളില് മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്ട്ട് എഡ്യുക്കേഷന് ആന്റ് എന്ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്ത്ഥികള് ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര് റഹ്മാന്ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല് ആബിദീന് സഫാരി, ഡോ.അന്വര് അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്പ്പാടന് എന്നിവര് പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന് സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല് സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര് വേടന്
-
kerala3 days ago
ജുബൈലില് കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര് ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
കരുവന്നൂര് കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്പ്പിച്ചു, 3 സിപിഎം മുന് ജില്ലാ സെക്രട്ടറിമാര് പ്രതികള്
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില് ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള് പങ്കുവെച്ചു; സിആര്പിഎഫ് ഉദ്യോഗസ്ഥനെ എന്ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്ടിസി ഡ്രൈവറെ സസ്പെന്ഡ് ചെയ്തു