Connect with us

kerala

ക്രിസ്തീയ വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ യോജിച്ച പ്രതിഷേധം ഉയരണം: പിഎംഎ സലാം

വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരത്തിലും പ്രതിഷേധത്തിലും എല്ലാ വിശ്വാസി സമൂഹങ്ങളുടെയും ഐക്യമാണ് കാലത്തിന്റെ ആവശ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ക്രിസ്മസ് ദിനത്തില്‍ രാജ്യത്തെമ്പാടും ക്രിസ്തീയ വിശ്വാസികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ യോജിച്ച പ്രതിഷേധം ഉയരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. ഹിന്ദുത്വ ശക്തികളുടെ തേര്‍വാഴ്ചക്കെതിരെ പൊതുസമൂഹം ഒന്നിക്കേണ്ടതും ഉണരേണ്ടതും അനിവാര്യമാണ്. വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരത്തിലും പ്രതിഷേധത്തിലും എല്ലാ വിശ്വാസി സമൂഹങ്ങളുടെയും ഐക്യമാണ് കാലത്തിന്റെ ആവശ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെങ്ങുമുള്ള ക്രിസ്തീയ സഹോദരങ്ങള്‍ ക്രിസ്മസ് ആഘോഷിച്ച ദിവസം ലോക മനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യയിലെ സംഘ്പരിവാര്‍ ക്രിസ്തീയ സഹോദരങ്ങളെ ആക്രമിക്കുവാനും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കാനും അവരുടെ വിശ്വാസാചാരങ്ങളെ ചവിട്ടി മെതിക്കാനുമാണ് ശ്രമിച്ചത്. രാജ്യത്ത് സംഘികള്‍ ഭരണസ്വാധീനത്തിന്റെ തണലില്‍ ക്രിസ്തീയ ദേവാലയങ്ങളില്‍ നടത്തിയത് ഗുണ്ടാവിളയാട്ടമാണ്. യു.പിയില്‍ ആഗ്രയിലെ മഹാത്മാ ഗാന്ധി മാര്‍ഗിലുള്ള സെന്റ് ജോണ്‍സ് കവലയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചാണ് പ്രകോപനമുണ്ടാക്കിയത്. ഹരിയാനയിലെ അമ്പാലയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത് യേശുവിന്റെ പ്രതിമ നശിപ്പിച്ചു. അദ്ദേഹം വിശദീകരിച്ചു.

ഗുരുഗ്രാമിലെ പട്ടൗടി നഗരത്തിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിലേക്ക് നൂറോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെത്തിയാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവരെ ആക്രമിച്ചത്. ആസാമിലെ സില്‍ച്ചാറില്‍ ക്രിസ്ത്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കുകയും ആക്രമിക്കുകയും ചെയ്തു. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വ്യാപകമായി ആക്രമിക്കപ്പെടുകയും അവരുടെ വിശ്വാസാചാരങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം വര്‍ധിച്ചു വരികയുമാണ്. പി.എം.എ സലാം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി

വീട്ടിലെത്തി മകള്‍ സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്‍ നിന്നും പല്ലിയെ കണ്ടതെന്ന് പറയുന്നു

Published

on

കടയിൽ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നും പല്ലിയെ കിട്ടിയതായി പരാതി. തൃശ്ശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിനു സമീപം കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നാണ് പല്ലിയെ കിട്ടിയത്.

ആനന്ദപുരം സ്വദേശി തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനുമാണ് കടയിൽ നിന്നും ചായ കുടിച്ച ശേഷം മകള്‍ക്കായി രണ്ട് സമൂസ പാഴ്‌സല്‍ വാങ്ങിയത്. വീട്ടിലെത്തി മകള്‍ സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്‍ നിന്നും പല്ലിയെ കണ്ടതെന്ന് അമ്മ സിനി പറയുന്നു.

ദ്രവിച്ചു തുടങ്ങിയ പല്ലിയെയാണ് സമൂസയ്ക്കുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവ് രാജേഷ് ഉടന്‍ തന്നെ ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗത്തില്‍ പരാതി നല്കുകയായിരുന്നു. ഇതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കടയിലെത്തി പരിശോധന നടത്തുകയായിരുന്നു.

Continue Reading

kerala

അഡ്വ. ഹാരിസ് ബീരാന്‍ എം.പിയുടെ ഓഫീസ് ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി ജന സെക്രട്ടറിയും കൂടിയായ കെ സി വേണുഗോപാല്‍ എം. പി മുഖ്യാതിഥിയായിരിക്കും.

Published

on

മുസ്‌ലിം ലീഗ് രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാന്‍ എം.പിയുടെ ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മം നാളെ രാവിലെ 9.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി ജന സെക്രട്ടറിയും കൂടിയായ കെ സി വേണുഗോപാല്‍ എം. പി മുഖ്യാതിഥിയായിരിക്കും. എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാജ്യസഭാഗം എന്ന നിലയിലുള്ള എന്റെ ഓഫീസ് സംവിധാനം തുടങ്ങുന്നെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു.

എറണാകുളം ജില്ല കേന്ദ്രമായി ഒരു ഓഫീസ് സംവിധാനമൊരുക്കാനും ദക്ഷിണ ജില്ലകളിലെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുമായിരുന്നു എംപി യായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ തന്നെ ആദരണീയനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നോട് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്ക് ഏതുസമയവും ആശ്രയിക്കാവുന്നതും ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുതകുന്നതുമായ ഒരു ഓഫീസ് സംവിധാനമാണ് ഏതൊരു പൊതുപ്രവര്‍ത്തകനെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നത്. ഇതിനായി വിവരം സന്തോഷപൂര്‍വ്വം നിങ്ങളുമായി പങ്കുവെക്കട്ടെ.

മുസ്‌ലിം ലീഗ്, യുഡിഎഫ് നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാമൂഹിക സാമുദായിക നേതാക്കളുടെയും മാധ്യമ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. സന്തോഷങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന, പിന്തുണക്കുന്ന, വിമര്‍ശിക്കുന്ന നിങ്ങളുടെയെല്ലാവരുടെയും മഹനീയ സാന്നിധ്യവും പ്രാര്‍ത്ഥനയും ആഗ്രഹിക്കുന്നുവെന്ന് ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ മഴ

Published

on

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഞായറാഴ്ച മാത്രമാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്.

ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്.

Continue Reading

Trending