Connect with us

kerala

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെ.സുധാകരന്‍

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ ഭാഗമാണ് മദ്രസകളുടെ ധനസഹായം നിര്‍ത്തലാക്കാനുള്ള തീരുമാനമെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

Published

on

രാജ്യത്തെ മദ്രസകള്‍ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും പൗരന്‍മാരുടെ മൗലിക അവകാശ ലംഘനവുമാണ്. ഈ നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ ഭാഗമാണ് മദ്രസകളുടെ ധനസഹായം നിര്‍ത്തലാക്കാനുള്ള തീരുമാനമെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

കേരളമുള്‍പ്പെടെ ഭൂരിഭാഗം മദ്രസകളും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ഇല്ലാതെയാണ്. മത പഠനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ മറ്റൊരു മുസ്ലീം വിരുദ്ധ നടപടിയാണിത്. നാടിന്‍റെ ബഹുസ്വരതയെയും സൗഹൃദാന്തരീക്ഷവും തകര്‍ത്ത് ഏകശില ക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിഎസ്‌സിയിലെ ശമ്പള വര്‍ധനവില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സിപിഐ തൊഴിലാളി സംഘടന

അടിസ്ഥാന വര്‍ഗത്തെ തഴഞ്ഞുള്ള തീരുമാനം എല്‍ഡിഎഫിന് ഭൂഷണമല്ലെന്നും തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും എഐടിയുസി ആവശ്യപ്പെട്ടു

Published

on

പിഎസ്‌സിയിലെ ശമ്പള വര്‍ധനവില്‍ പിണറായി സര്‍ക്കറിനെതിരെ സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി. അടിസ്ഥാന വര്‍ഗത്തെ തഴഞ്ഞുള്ള തീരുമാനം എല്‍ഡിഎഫിന് ഭൂഷണമല്ലെന്നും തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും എഐടിയുസി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ന്യായമായ വേതന വര്‍ധനവും കുടിശ്ശികയില്ലാതെ കൃത്യമായി വേതനം നല്‍കണമെന്ന അവകാശവും പലപ്പോഴും നിഷേധിക്കുകയാണെന്നും എഐടിയുസി കുറ്റപ്പെടുത്തി.

അതേസമയം, പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടേയും ആനുകൂല്യങ്ങളും ശമ്പളവും വന്‍തോതില്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഉടന്‍ റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സര്ഡക്കാറിന്റെ നിലപാട് അനുചിതവും ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ച കാര്യവുമല്ലെന്നും എഐടിയുസി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍, ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍,പൊതുവിതരണ മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍, റേഷന്‍ വിതരണക്കാര്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ കരാര്‍ – താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ വേതന വര്‍ധനവ് നല്‍കുവാനും കൃത്യമായി വേതനം നല്‍കുവാനും സാധിക്കുന്നില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കാതെ നാമമാത്രമായ വേതനം കൊണ്ട് ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ നിലവിലുള്ളപ്പോള്‍ സാധാരണക്കാരായ ഇത്തരം വിഭാഗത്തെ പരിഗണിക്കാതെ ഇപ്രകാരമൊരു തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുന്നത് ഇടതുമുന്നണി സര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വര്‍ഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസും ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനും ആവശ്യപ്പെട്ടു.

Continue Reading

crime

എം.ഡി.എം.എ കടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍

ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ മൂ​ന്ന് മാ​സ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു

Published

on

ത​ല​ശ്ശേ​രി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് പാ​ർ​ട്ടി പി​ടി​കൂ​ടി. ചി​റ​ക്ക​ൽ സ്വ​ദേ​ശി കെ.​പി. ആ​കാ​ശ് കു​മാ​റി​നെ​യാ​ണ് (26) 4.87 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തലശ്ശേരി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ബ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ത​ല​ശ്ശേ​രി​യി​ലെ​ത്തി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ഉ​ട​നെ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ              പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ മൂ​ന്ന് മാ​സ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ആ​കാ​ശ് കു​മാ​ർ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. പ്ര​തി​യെ മാ​ർ​ച്ച് അ​ഞ്ച് വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ പി​ടി​കൂ​ടി​യ എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ലെ​നി​ൻ എ​ഡ്വേ​ർ​ഡ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. സു​ബീ​ഷ്, സ​രി​ൻ രാ​ജ്, പ്രി​യേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ എം. ​സു​രാ​ജ് എ​ന്നി​വ​രു​മു ണ്ടാ​യി​രു​ന്നു.

Continue Reading

kerala

റോഡ്, കുളം നിര്‍മാണങ്ങളുടെ മറവില്‍ ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകം

കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി

Published

on

ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകമായി നടക്കുന്നുണ്ടെന്ന് ജിയോളജി വകുപ്പ്. റോഡ്കളുടെയും കുളങ്ങളുടേയും നിര്‍മാണങ്ങളുടെ മറവില്‍ പാറ പൊട്ടിച്ച് കടത്തിയതായി ജിയോളജി വകുപ്പ് വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി.

ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലാണ് ഏറ്റവും പ്രധാനമായി ഖനനം നടന്നിരിക്കുന്നത്. 2022 മുതല്‍ വ്യാപകമായ രീതിയില്‍ അനധികൃത ഖനനവും പാറപൊട്ടിക്കലും മണ്ണെടുപ്പും നടന്നിട്ടുണ്ട്. കുളം നിര്‍മ്മാണത്തിന്റെ മറവിലാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പാറ പൊട്ടിച്ചു കടത്തിയിട്ടുള്ളത്.

ജില്ലയില്‍ പാറ പൊട്ടിച്ച് കുളം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ഒരാള്‍ക്ക് മാത്രമായിരുന്നെങ്കിലും നിരവധിപേര്‍ പാറ പൊട്ടിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് പ്രതികരിച്ചു.

അനധികൃത ഖനന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ 10 ജില്ലകളിലെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി. ജോലിഭാരം പരിഹരിക്കാന്‍ എന്ന പേരിലാണ് സ്ഥലംമാറ്റം. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. പാറ ഖനനം അന്വേഷിച്ചിരുന്ന രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പകരം ഇടുക്കിയില്‍ ആരേയും നിയമിച്ചിട്ടില്ല.

Continue Reading

Trending