Connect with us

india

മദ്രസകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം: രമേശ് ചെന്നിത്തല

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ് ബാലാവകാശ കമ്മീഷന്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് മതപഠനത്തിനു വേണ്ടി ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ് ബാലാവകാശ കമ്മീഷന്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും റഗുലര്‍ സ്‌കൂളുകളിലും പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഫോര്‍മല്‍ വിദ്യാഭ്യാസത്തിനുള്ള ചുറ്റുപാടുകള്‍ മദ്രസകളില്‍ വേണമെന്നാവശ്യപ്പടുന്നത് അപ്രായോഗികമാണ്.

മതപഠനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് കൂടി വിദ്യാഭ്യാസത്തിനു ഒപ്പം കൊണ്ടുപോകാനുള്ള സംവിധാനം നിലനിര്‍ത്തണം. മതവിദ്യാഭ്യാസത്തിനുകൂടി അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡില്‍ 84 മദ്രസകള്‍ അടച്ചുപൂട്ടി ബി.ജെ.പി സര്‍ക്കാര്‍; നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശവാദം

ഡെറാഡൂണില്‍ 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കുമാണ് പൂട്ടിട്ടത്.

Published

on

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ 84 മദ്രസകള്‍ അടച്ചുപൂട്ടി ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മദ്രസകളാണ് അടച്ചുപൂട്ടിയവയില്‍ ഭൂരിഭാഗവും.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സേനയുടെ സാന്നിധ്യത്തിലാണ് മദ്രസകള്‍ സീല്‍ വെച്ചത്. ഡെറാഡൂണില്‍ 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കുമാണ് പൂട്ടിട്ടത്.

അതേസമയം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടുമ്പോഴും സംസ്ഥാനത്ത്, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും അവരുടെ മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് മദ്രസ നടത്തിപ്പുകാരും സമുദായ നേതാക്കളും ആരോപിച്ചു.

എന്നാല്‍ ഈ വിയത്തില്‍ മദ്രസ നടത്തിപ്പുകാര്‍ ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് മദ്രസ ബോര്‍ഡ് മേധാവി ഷാമൂണ്‍ കശ്മീര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അംഗീകൃത രേഖകള്‍ ഉള്ള മദ്രസകള്‍ക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും, നിയമപരമായ നിബന്ധനകള്‍ പാലിച്ചുകഴിഞ്ഞാല്‍ സീല്‍ ചെയ്തവ വീണ്ടും തുറക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഇസ്‌ലാമിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് പല മദ്രസ നടത്തിപ്പുകാരും ഇതിനെ കാണുന്നത്.

നിയമപരമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ നടപടിയെ ന്യായീകരിക്കുന്നത്. ഈ നടപടി ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അവര്‍ പറയുന്നു. മദ്രസ അടച്ചുപൂട്ടലില്‍ പ്രാദേശിക മദ്രസ അധ്യാപകരും മതപണ്ഡിതന്മാരും നിരാശരാണ്.  തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് ഡെറാഡൂണിലെ ഒരു അധ്യാപകന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മദ്രസകളെ അടച്ചുപൂട്ടാനുള്ള നീക്കത്തെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ മുസ്‌ലിംകളോട്‌ മനപൂര്‍വം വിവേചനം കാണിക്കുകയാണെന്നും മുസ്‌ലിം ആക്ടിവിസ്റ്റുകളും പണ്ഡിതന്മാരും ആരോപിച്ചു.

Continue Reading

india

ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി തൊട്ട സുനിത വില്യംസ് ഇന്ത്യയിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബന്ധു

ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

Published

on

മാസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഭൂമിയിൽ തിരികെ എത്തിയതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടി പങ്കുവച്ച് വച്ച് ബന്ധു. ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

ഭൂമിയിലെത്തിയ ശേഷം കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുമെന്നാണ് ബന്ധുവായ ഫാൽഗുനി പാണ്ഡ എൻ ഡി റ്റിവിയോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസിനെ അഭിനന്ദിച്ച ശേഷം ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

286 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുനിത വില്യംസും സഹയാത്രികനായ വിൽസ്മോറും ഭൂമിയിൽ തിരികെയെത്തുന്നത്

Continue Reading

india

നാഗ്പൂരിലെ സംഘര്‍ഷം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്

പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘര്‍ഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ പ്രതി അനാവശ്യമായി സ്പര്‍ശിച്ചതായാണ് എഫ്.ഐ.ആര്‍. ഗണേശ്‌പേത്ത് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലിയായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും മോശമായി പെരുമാറിയതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ നിലവിലുണ്ട്.

Continue Reading

Trending