Connect with us

News

മ്യാന്മറില്‍ പട്ടാള ഭരണകൂടത്തിന് പ്രബലരുടെ പിന്തുണ: റിപ്പോര്‍ട്ട്

മ്യാന്മറില്‍ മനുഷ്യവകാശ ധ്വംസനങ്ങള്‍ തുടരാനും അധികാരത്തില്‍ തുടരാനും പട്ടാള ഭരണകൂടത്തെ സഹായിക്കുന്നത് ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് അന്താരാഷ്ട്ര പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്.

Published

on

യാങ്കൂണ്‍: മ്യാന്മറില്‍ മനുഷ്യവകാശ ധ്വംസനങ്ങള്‍ തുടരാനും അധികാരത്തില്‍ തുടരാനും പട്ടാള ഭരണകൂടത്തെ സഹായിക്കുന്നത് ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് അന്താരാഷ്ട്ര പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ആസിയാന്‍ മനുഷ്യാവകാശ പാര്‍ലമെന്റേറിയന്‍ സമിതിയുടെ സഹകരണത്തോടെ എട്ടംഗ സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

മ്യാന്മറില്‍ സമാധാനം ഉറപ്പുവരുത്താനുള്ള ആസിയാന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സമയമായെന്നും ജനാധിപത്യ പ്രവര്‍ത്തകരെ ശക്തിപ്പെടുത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും സംഘം നിര്‍ദേശിച്ചു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ ഐക്യ നിഴല്‍ സര്‍ക്കാറിനെ അന്താരാഷ്ട്ര സമൂഹം എത്രയും പെട്ടെന്ന് അംഗീകരിക്കണം.

ചൈനയുടെയും റഷ്യയുടെ പിന്തുണ പ്രത്യേകിച്ചും മ്യാന്മറിലെ പട്ടാള ഭരണകൂടത്തിന് ധൈര്യം പകരുന്നുണ്ട്. 2021 ഫെബ്രുവരിയിലാണ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. പ്രതിഷേധങ്ങളെ ഭീകരമായി അടിച്ചമര്‍ത്തുകയാണ്. അക്രമങ്ങളെത്തുടര്‍ന്ന് 12 ലക്ഷം പേരാണ് രാജ്യത്ത് അരക്ഷിതരായി കഴിയുന്നത്. രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് 15,000ഓളം പേരെ ജയിലിലടച്ചു. 2371 പേര്‍ കൊല്ലപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിശേഷണങ്ങള്‍ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി; അടൂര്‍ ഗോപാലകൃഷ്ണന്‍

പത്രാപധിപര്‍ എന്ന തരത്തില്‍ മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്‍ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം

Published

on

കോഴിക്കാട്: വിശേഷണങ്ങള്‍ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായരെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എം ടിയുടെ വേര്‍പാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും എംടിയെ തന്റെ ജ്യേഷ്ഠ സഹോദരനായാണ് കണ്ടിട്ടുള്ളതെന്നും അടൂര്‍ പറഞ്ഞു.

വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപര്‍ എന്ന തരത്തില്‍ മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്‍ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം. ഏതൊക്കെ വേഷത്തില്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാലും ആ മേഖലയില്‍ മറ്റുള്ളവരെ അദ്ദേഹം അതിശയിപ്പിച്ചിരുന്നുവെന്നും അടൂര്‍ പറഞ്ഞു. സാധാരണ കാഴ്ചക്കാരന്‍ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഇടത്തരം സിനിമകള്‍ എംടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് കൂട്ടി ചേര്‍ത്തു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

Continue Reading

local

എം.ടിയുടെ വിയോഗം: എസ്.ടി.യു പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ സമാപനം മാറ്റിവെച്ചു

Published

on

എസ്. ടി. യു പാലക്കാട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ ഇന്ന് നടക്കേണ്ട സമാപനം എം. ടി വാസുദേവൻ നായരുടെ നിര്യാണത്തെതുടർന്നു നാളെ ( 27/12/2024)ലേക്ക് മാറ്റിവെച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Continue Reading

international

ഗസ്സയില്‍ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഉണ്ടായ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ 141 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (CPJ) റിപ്പോര്‍ട്ട്

Published

on

സെന്‍ട്രല്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍-ഖുദ്സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാനിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍-ഔദ ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം.

മുഹമ്മദ് അല്‍ ലദ, ഫൈസല്‍ അബു അല്‍ കുംസാന്‍, ഫാദി ഹസ്സൗന, ഇബ്രാഹിം അല്‍ ഷെയ്ഖ് അലി, അയ്മന്‍ അല്‍ ജാദി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസവവേദന അനുഭവപ്പെട്ട ഭാര്യക്കൊപ്പമായിരുന്നു അയ്മന്‍ അല്‍ ജാദി ആശുപത്രിയില്‍ എത്തിയത്.

ഇവരുടെ ‘പ്രസ്’ എന്ന് എഴുതിയിരിക്കുന്ന വെള്ളനിറത്തിലുള്ള വാന്‍ കത്തി നശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടിട്ടുണ്ട്. വാനില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല.

2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഉണ്ടായ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 141 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (CPJ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രാഈല്‍ അതിക്രമങ്ങളെ സിപിജെ അപലപിച്ചിരുന്നു.

Continue Reading

Trending