Connect with us

kerala

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്നം; നഴ്സിങ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് വിദ്യാര്‍ത്ഥി.

Published

on

കാഞ്ഞങ്ങാട് ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് മന്‍സൂര്‍ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി (20) ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് വിദ്യാര്‍ത്ഥി.

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിനു കാരണമായതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിനു കാരണം മാനേജ്മെന്റാണെന്ന ആരോപണവുമുണ്ട്.

വാര്‍ഡന്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ പല കാര്യങ്ങളും പറഞ്ഞതായി സഹപാഠികള്‍ പറഞ്ഞു. വാര്‍ഡനുമായുള്ള പ്രശ്നങ്ങള്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍

കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.

Published

on

മംഗളൂരുവില്‍ ആള്‍കൂട്ട മര്‍ദനത്തില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി അഷറഫ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സഹോദരന്‍ ജബ്ബാര്‍ പറഞ്ഞിരുന്നു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് ഖബര്‍സ്ഥാനില്‍ നടക്കും.

മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്ത് ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മര്‍ദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Continue Reading

kerala

പുലിപ്പല്ല് കേസ് വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു

വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 

Continue Reading

Trending