Connect with us

india

സഖ്യത്തിനില്ലെന്ന് എസ്പി; യുപിയില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഒറ്റയ്ക്ക് നയിക്കും

403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴു സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്ത് എസ്പിക്ക് 49 ഉം ബിഎസ്പിക്ക് 18 ഉം സീറ്റുകളുണ്ട്.

Published

on

ന്യൂഡല്‍ഹി: 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് തനിച്ച് മത്സരിക്കാന്‍ നിര്‍ബന്ധിതമായത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും.

2017ല്‍ കോണ്‍ഗ്രസും എസ്പിയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ വലിയ പാര്‍ട്ടികളുമായി സഖ്യമില്ലെന്നും ചെറുകക്ഷികളുമായുള്ള ധാരണയിലാണ് പാര്‍ട്ടിക്ക് താത്പര്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇനി ഒന്നര വര്‍ഷം മാത്രമാണ് തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്നത്. അതു കൊണ്ടു തന്നെ ലഖ്‌നൗവില്‍ ക്യാംപ് ചെയ്താകും പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഇവര്‍ നേരത്തെ കണ്ടു വച്ച വീട്ടിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയിടെ ഏഴു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഉണ്ടായിരുന്നു. ആറെണ്ണത്തില്‍ മത്സരിച്ച പാര്‍ട്ടിക്ക് നാലിടത്ത് കെട്ടിവച്ച പണം നഷ്ടമായിരുന്നു. രണ്ടിടങ്ങളില്‍ രണ്ടാം സ്ഥാനത്തായി. ഇവിടെ ആറു സീറ്റില്‍ ബിജെപിയും ഒരിടത്ത് എസ്പിയുമാണ് ജയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രിയങ്ക തലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്ത് ഒടുവില്‍ എത്തിയത്. കോവിഡ് മഹാമാരി മൂലം മിക്ക യോഗങ്ങളും ഓണ്‍ലൈനായാണ് നടക്കുന്നത്. എന്നാല്‍ പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 28ന് അറുപതിനായിരം പേരെ അണി നിരത്തി പദയാത്ര സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ബ്ലോക്ക് തല പ്രസിഡണ്ടുമാരുടെയും കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് അകം പൂര്‍ത്തീകരിക്കാന്‍ പ്രിയങ്ക നിര്‍ദേശിച്ചു. സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘടനാ ചുമതലയുള്ള സെക്രട്ടറി സിദ്ധാര്‍ത്ഥ് പ്രിയ ശ്രീവാസ്തവ എകണോമിക് ടൈംസിനോട് പറഞ്ഞു.

403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴു സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്ത് എസ്പിക്ക് 49 ഉം ബിഎസ്പിക്ക് 18 ഉം സീറ്റുകളുണ്ട്.

india

കര്‍ണാടകയിലെ ബി.ജെ.പി കൂട്ടത്തോല്‍വിയില്‍ അരിശം; ടി.വി എറിഞ്ഞുടച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്.

Published

on

ക​ർ​ണാ​ട​ക​യി​ൽ 3 നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൻ.​ഡി.​എ പ​രാ​ജ​യ​പ്പെ​ട്ട​തി​ലു​ള്ള അ​രി​ശ​ത്തി​ൽ ടെ​ലി​വി​ഷ​ൻ വ​ലി​ച്ചെ​റി​ഞ്ഞ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ.

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. ദേ​ഷ്യം തീ​രാ​ത്ത​തി​നാ​ൽ ടി.​വി​യി​ലേ​ക്ക് ക​ല്ലു​ക​ൾ എ​റി​യു​ക​യും ചെ​യ്തു.

ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക ഏ​റാ​ണി​തെ​ന്ന് വീ​ര​ഭ​ദ്ര​പ്പ പി​റു​പി​റു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണം.

സം​സ്ഥാ​ന ബി.​ജെ.​പി​യി​ലെ ഐ​ക്യ​മി​ല്ലാ​യ്മ കാ​ര​ണം പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ട്ടി​ൽ​ത്ത​പ്പു​ക​യാ​ണ്. ബി.​ജെ.​പി​യി​ലെ എ​ല്ലാ നേ​താ​ക്ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്നും ഭ​ദ്ര​പ്പ പ​റ​ഞ്ഞു.

Continue Reading

india

കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

Published

on

തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകും. റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന.

ഇന്നലെ വൈകുന്നേരമാണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കഴുത്തു കുരുങ്ങി ആലപ്പുഴ തകഴി സ്വദേശി സെയ്ദ് മരിക്കുന്നത്. ബൈക്കിൽ കുടുംബത്തോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ കോൺട്രാക്ടർ, കയർ കെട്ടിയവർ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടെയാണ് സംഭവം. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു.

സെയ്ദിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു.

Continue Reading

india

ഷാഹി മസ്ജിദ് വെടിവെപ്പില്‍ പ്രതിഷേധം ശക്തം; ബി.ജെ.പിയുടെ ആസൂത്രിത പദ്ധതിയെന്ന് അഖിലേഷ്, ഇനിയെത്ര പേരുടെ രക്തം വേണമെന്ന് ഒവൈസി

സംഭവത്തില്‍ പ്രതികരണവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി.

Published

on

യു.പിയിലെ  സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ പ്രതികരണവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി.

നിങ്ങള്‍ക്കിനി എത്ര പേരുടെ രക്തം വേണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ആര്‍ക്കാണ് ഇനി ഈ നിറമില്ലാത്ത ഭൂമിയെ പുഷ്പിക്കാന്‍ കഴിയുകയെന്നും എത്ര നെടുവീര്‍പ്പകളുണ്ടായാലാണ് നിങ്ങളുടെ ഹൃദയത്തെ തണുപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ വെടിവെപ്പിനെ ശക്തമായി അപലപിച്ച അദ്ദേഹം സംഭവത്തെ കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മൂന്ന് പേരുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പിയാണ് യു.പി. മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ അഖിലേഷ് യാദവ് പറഞ്ഞു. ഗുരുതരമായ സംഭവമാണ് സംഭാലില്‍ ഉണ്ടായതെന്നും യു.പിയില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ശ്രദ്ധമാറ്റാന്‍ വേണ്ടിയാണ് ഒരു സര്‍വേ സംഘത്തെ ബോധപൂര്‍വം മസ്ജിദിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മനപ്പൂര്‍വം ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമായിരുന്നു സര്‍വേക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സര്‍വേ നടന്ന ഒരു പള്ളിയില്‍ എന്തിനാണ് വീണ്ടും സര്‍വെ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. സംഭാലില്‍ നടന്ന സംഭവങ്ങളെല്ലാം ബി.ജെ.പി സര്‍ക്കാറിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരുമായ പ്രദേശവാസികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടെത്. ഈ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ നഈം, ബിലാല്‍, നൗമാന്‍ എന്നീ മൂന്ന് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.

മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതിയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടത്. കോടതിയുടെ ഉത്തരവുണ്ടായതിനെ പിന്നാലെ തന്നെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ യാതൊരു മുന്നൊരുക്കവുമില്ലാതെ സര്‍വേ സംഘം പൊലീസിനെയും കൂട്ടി സ്ഥലത്തേക്ക് എത്തുകയാണുണ്ടായത്. ഈ സമയത്താണ് പ്രദേശവാസികള്‍ സര്‍വെ സംഘത്തെ തടഞ്ഞതും പൊലീസ് പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തതും.

Continue Reading

Trending