Connect with us

kerala

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു

Published

on

കൽപ്പറ്റ: രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും കൽപറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ട സഹായം വൈകുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. യൂത്ത്കോൺഗ്രസ് പ്രവർത്തർക്കെതിരായ പൊലീസ് ലാത്തിച്ചാർജ്ജിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെത്തുന്നത്.

വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായായിരുന്നു ഇരുവരും മണ്ഡലത്തിൽ എത്തിയത്. വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. രാത്രി യാത്രാ പ്രശ്‌നവും വന്യജീവി പ്രശ്‌നങ്ങളും തനിക്ക് അറിയാമെന്നും പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു.

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഏപ്രിൽ 2 ,3 തീയതികളിലാണ് ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് 14 ജില്ലകളിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

ആശ വര്‍ക്കര്‍മ്മാരുടെ സമരം 50ാം ദിവസത്തിലേക്ക്; ഇന്ന് മുടിമുറിച്ച് പ്രതിഷേധിക്കും

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ രാവിലെ 11-ന് സമരവേദിയില്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകും

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 50-ാം ദിവസം. മൂന്നാം ഘട്ടസമരം എന്ന രീതിയില്‍ 50-ാം ദിനം പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. ഇന്ന് ആശമാര്‍ സമര പന്തലിനു മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും. ഫെബ്രുവരി 10-ാം തീയതിയാണ് വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.

രാപകല്‍ സമരം 50-ാം ദിവസത്തില്‍ എത്തിയതോടെയാണ് ആശാവര്‍ക്കര്‍മാര്‍ മുടിമുറിക്കുന്നത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ രാവിലെ 11-ന് സമരവേദിയില്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകും.

മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയറിയിച്ച് നിരവധിപേര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും.

അതേസമയം, ആശസമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് അങ്ങേയറ്റം ഖേദകരമായ നിലപാടാണെന്ന് ആശ വര്‍ക്കേഴ്‌സ് സമരസമിതി അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും മന്ത്രി ആദ്യം നിന്നിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും സമിതി നേതാവ് മിനി വ്യക്തമാക്കി.

Continue Reading

kerala

ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; മൂന്ന് മരണം

ശിഹാബിന്റെ ഭാര്യ സഹല (30) മകള്‍ ആലിയാ (7) മിസ് അബിന്റെ മകന്‍ ദഖ് വാന്‍ എന്നിവരാണ് മരിച്ചത്

Published

on

കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ്, കണ്ണൂര്‍ കൂത്തുപറമ്പ് മമ്പ്രം സ്വദേശി മിസ്അ ബ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് ഞായറാഴ്ച രാവിലെ ഒമാന്‍-സൗദി അതിര്‍ത്തിയില്‍ അപകടത്തില്‍ പെട്ടത്.

ശിഹാബിന്റെ ഭാര്യ സഹല (30) മകള്‍ ആലിയാ (7) മിസ് അബിന്റെ മകന്‍ ദഖ് വാന്‍ എന്നിവരാണ് മരിച്ചത്.

Continue Reading

Trending