Connect with us

india

പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും; റോഡ് ഷോയില്‍ രാഹുലിനൊപ്പം സോണിയയും

പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.

Published

on

വയനാട്ടിലെ യു.ഡി.എഫ്‌ സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക. പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.

2019ല്‍ വയനാട്ടിലേക്ക് മാസ് എന്‍ട്രി നടത്തിയ സഹോദരന്‍ രാഹുല്‍ ഗാന്ധി 4,31,770 എന്ന കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പക്ഷേ കഴിഞ്ഞ തവണ സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജ എതിരാളിയായി വന്നതോടെ രാഹുലിന്റെ ഭൂരിപക്ഷം 3,64,422 ആയി കുറഞ്ഞു. ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അഞ്ചുലക്ഷത്തില്‍ കവിഞ്ഞ ഭൂരിപക്ഷം കിട്ടുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കന്നിയങ്കത്തില്‍ മിന്നും ജയം ഉറപ്പാക്കുന്നതിനാണ് ഇന്ന് കല്‍പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പ്രിയങ്കയും രാഹുലും സോണിയാ ഗാന്ധിയുമടക്കം പങ്കെടുക്കുന്നത്. ഒപ്പം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ഇന്ത്യ സഖ്യത്തിന് വന്‍മുന്നേറ്റമുണ്ടാക്കിയതിന്റെ ക്രഡിറ്റ് പ്രിയങ്കക്കായിരുന്നു. 2019ല്‍ 64 സീറ്റുകള്‍ നേടിയ എന്‍.ഡി.എ കഴിഞ്ഞതവണ 36 സീറ്റിലേക്കാണ് കൂപ്പുകുത്തിയത്. ഇന്ത്യ സഖ്യം 43 സീറ്റുമായി വന്‍ മുന്നേറ്റം നടത്തി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയ്ക്ക് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാനമായ പങ്കാണുള്ളത്. 2019ലും കഴിഞ്ഞ തവണയും രാഹുലിന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തിയത് വന്‍ ഓളമുണ്ടാക്കിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയോടുള്ള സാദൃശ്യവും ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള പ്രസംഗപാടവവും പ്രിയങ്കയെ ഇതിനകം വയനാടിന്റെ പ്രിയങ്കരിയാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ ഒന്നും വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലം 2009ലാണ് രൂപവത്കരിച്ചത്. അന്നു മുതല്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണിത്. കല്‍പ്പറ്റയില്‍ നടത്തുന്ന റോഡ് ഷോക്ക് ശേഷം ഇന്ന് ഉച്ചയോടെ പ്രിയങ്കാ ഗാന്ധി പത്രിക സമര്‍പ്പിക്കും.

india

ഗ്യാസ് ചേംബറായി ഡൽഹി; വായു ഗുണനിലവാര സൂചിക വളരെ മോശം

ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

Published

on

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു.ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക 385 രേഖപ്പെടുത്തി. പ്രവചിച്ച തരത്തിൽ മലിനീകരണം ഉയർന്നിട്ടില്ല, ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിൽ മലിനീകരണത്തോത് നിയന്ത്രിക്കാനായി എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രതികരിച്ചു.

യമുന നദിയുടെ അവസ്ഥയും മോശമായി തുടരുന്നു. അമോണിയയും ഫോസ്ഫേറ്റും നിറഞ്ഞ വിഷ പത ഇപ്പോഴും നദിയിൽ രൂക്ഷമാണ്.കാറ്റിന്റെ വേഗത കുറയുന്നതോടെ വരുന്ന ദിവസങ്ങളിൽ വായു മലിനീകരണത്തോത് ഉയരാനുള്ള സാധ്യതകൾ ഉണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തി. മലിനീകരണ നിയന്ത്രണത്തിന് GRAP 2 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

crime

ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; 10 വയസ്സുകാരന് ദാരുണാന്ത്യം

രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Published

on

ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്.

ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തില്‍ വിള്ളല്‍

16 സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നും, ഒരാള്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) നിന്നുമാണ്.

Published

on

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചിട്ടും തലവേദന അവസാനിക്കാതെ മഹായുതിയുതി സഖ്യം വലയുന്നു. 36 പേരാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിയില്‍ നിന്നുള്ളവര്‍. പല നിയമസഭാ സീറ്റുകളിലും നടക്കുന്ന കടുത്ത പോരാട്ടത്തില്‍ വിമതരുടെ സാന്നിധ്യം വെല്ലുവിളിയാകുമെന്നതിനാല്‍ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് മഹായുതി.

വിമതരില്‍ 19 പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. 16 സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നും, ഒരാള്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) നിന്നുമാണ്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഏക്‌നാഥ് ഷിന്‍ഡെയോടും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറിനോടും ദേവേന്ദ്ര ഫഡ്‌നാവിസിനോടും മുന്നണിക്കുള്ളില്‍ ആഭ്യന്തര ചേരിതിരിവുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിമതരെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

നവംബര്‍ നാലിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Continue Reading

Trending