Connect with us

main stories

‘പലസ്തീന്‍’ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

പലസ്തീന്‍ എന്ന വാക്ക് അടങ്ങിയ ബാഗുമായാണ് പലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ ഹാജരായത്.

Published

on

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര എംപി ‘പലസ്തീന്‍’ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. പലസ്തീന്‍ എന്ന വാക്ക് അടങ്ങിയ ബാഗുമായാണ് പലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ ഹാജരായത്.

കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. പലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക പാര്‍ലമെന്റില്‍ കൊണ്ടുവന്നത് എന്നാണ് വിവരം.

ഇന്ദിരാഗാന്ധിയും പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തും ന്യൂഡല്‍ഹിയില്‍ നടത്തിയ സംഭാഷണം കാണിക്കുന്ന ഫോട്ടോ അബു ജാസര്‍ എംപിക്ക് സമ്മാനിച്ചു.
രാഷ്ട്രപദവിക്കുവേണ്ടിയുള്ള പലസ്തീന്‍ ജനതയുടെ സമരത്തിന് എംപി പിന്തുണ അറിയിച്ചതായി അബു ജാസര്‍ പറഞ്ഞു.

50,000-ത്തോളം പേര്‍ കൊല്ലപ്പെട്ട ഗാസയിലെ വംശഹത്യ യുദ്ധത്തെ കോണ്‍ഗ്രസ് നേതാവ് നേരത്തെ ശക്തമായി അപലപിച്ചിരുന്നു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും; മകള്‍ ആശയുടെ ഹരജി തള്ളി ഹൈക്കോടതി

വൈദ്യ പഠനത്തിന് വേണ്ടി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ആശ അപ്പീല്‍ നല്‍കിയിരുന്നു.

Published

on

സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വൈദ്യ പഠനത്തിന് വേണ്ടി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ആശ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് മകന്‍ സജീവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ചികിത്സയിലിരിക്കെ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം.എം ലോറന്‍സ് പറഞ്ഞിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 21നായിരുന്നു എംഎം ലോറന്‍സ് അന്തരിച്ചത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

Continue Reading

kerala

യുവാക്കളെ യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ല, ലജ്ജാകരമാണ്; യോഗിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി

ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പാര്‍ലന്റെിലെത്തിയ പ്രിയങ്ക ഗാന്ധിയെ യോഗി പരിഹസിച്ചിരുന്നു.

Published

on

ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പാര്‍ലന്റെിലെത്തിയ പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഹസിച്ചിരുന്നു. ഇപ്പോള്‍ യോഗിക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. യുവാക്കളെ തൊഴിലിനായി യുദ്ധ ഭൂമിയിലേക്ക് വലിച്ചെറിയുന്നത് വിജയമല്ലെന്നും നാണക്കേടാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

യു.പി യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുമ്പോള്‍, കോണ്‍ഗ്രസ് ബാഗുമായി നടക്കുകയാണെന്നായിരുന്നു യോഗി പരിഹാസിച്ചത്. യു.പി നിയമസഭയിലാണ് യോഗിയുടെ പരാമര്‍ശം.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ആഗോള അടയാളമായ തണ്ണിമത്തന്‍ ആലേഖനം ചെയ്ത, ഫലസ്തീന്‍ എന്ന് എഴുതുകയും ചെയ്ത ബാഗുമായാണ് പ്രിയങ്ക തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത്.

‘സംസ്ഥാനത്തെ തൊഴിലില്ലായ്മയെ കുറിച്ച് യു.പി സര്‍ക്കാര്‍ ബോധവാന്മാരല്ല, ആ യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും വേദന അവര്‍ മനസ്സിലാക്കുന്നില്ല’ -പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ഇസ്രായേലിലേക്ക് ജോലിക്കു പോകുന്ന യുവാക്കള്‍ ജീവന്‍ രക്ഷിക്കാനായി ബങ്കറുകളില്‍ കഴിയുന്നതും കമ്പനികള്‍ അവരെ ചൂഷണം ചെയ്യുന്നതും പ്രിയങ്ക ദാന്ധി പറഞ്ഞു. ‘യുവാക്കളുടെ കുടുംബങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്. നിങ്ങളെ കൊണ്ട് കഴിയാത്തതിനാല്‍ ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കള്‍ തൊഴിലിനായി ജീവന്‍ വരെ പണയപ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ യുവാക്കളെ തൊഴിലിനായി യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ല, മറിച്ച് ലജ്ജാകരമാണ്’ -പ്രിയങ്ക കുറിച്ചു.

 

 

 

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി

സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമില്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി.

Published

on

നടിയെ ആക്രമിച്ച കേസില്‍ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമില്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി. വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സുനിയുടെ ആവശ്യം തള്ളിയത്.

സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കാനായിരുന്നു പള്‍സര്‍ സുനി ആവശ്യപ്പെട്ടിരുന്നത്. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയെന്നും വീണ്ടും സാക്ഷിയെ വിസ്തരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളി. തുടര്‍ന്ന് അപ്പീലുമായി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

Continue Reading

Trending