Connect with us

kerala

ബസ്സുകളുടെ അമിതവേഗത്തിന് കാരണം ഉദ്യോഗസ്ഥര്‍

സമയക്രമം കുറച്ചുനല്‍കേണ്ട ഉദ്യോഗസ്ഥര്‍തന്നെയാണ് അമിതവേഗതക്കെതിരെ നട
പടിയെടുക്കുന്നത് എന്നതാണ് ഇതിലെ കൗതുകകരം.

Published

on

ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സമയക്രമമാണ് വാഹനാപകടങ്ങള്‍ക്ക് പ്രധാനകാരണം. സ്വകാര്യബസ്സുകള്‍ക്ക് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചുനല്‍കുന്നത് ഓരോ സ്‌റ്റോപ്പിനിടയിലും കുറഞ്ഞ സമയമാണ്. പിന്നില്‍ വരുന്ന ബസ് കാരണം സ്വകാര്യബസ് പരമാവധി വേഗതയെടുത്ത് സമയം പാലിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. വേഗപ്പൂട്ട് ഉണ്ടെങ്കിലും വേഗത പാലിക്കാറില്ല. ഓരോ സ്‌റ്റോപ്പിലും സ്വകാര്യബസ്സുടമകളുടെ പ്രതിനിധികള്‍ നിന്നാണ് ബസ്സുകളെ വേഗത്തില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നത്. മിനിറ്റുകളുടെ സമ്മര്‍ദത്താല്‍ ഡ്രൈവര്‍മാര്‍ വേഗതകൂട്ടുന്നു. കളക്ഷന്‍ കുറയുമെന്ന ഭയവും ഉടമകളുടെ സമ്മര്‍ദവും അമിതവേഗതക്ക് കാരണമ ാണ്.
ഇന്ന് ്‌രാവിലെ ഷൊര്‍ണൂരില്‍ രണ്ട് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയത് അമിതവേഗതയാണ്. അമിതവേഗത ഉണ്ടാക്കുന്ന സമയക്രമം കുറച്ചുനല്‍കേണ്ട ഉദ്യോഗസ്ഥര്‍തന്നെയാണ് അമിതവേഗതക്കെതിരെ നട
പടിയെടുക്കുന്നത് എന്നതാണ് ഇതിലെ കൗതുകകരം.

kerala

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്

കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു

Published

on

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്. കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. കേസിലെ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായി ചേര്‍ന്ന് പ്രതികള്‍ പണം തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. കേസിലെ മൂന്നാം പ്രതി മുകേഷ് മുരളി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിരവധി അനധികൃത ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരാണ് കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ വിലാസം തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്നും വിജിലന്‍സ് പറഞ്ഞു. ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ ചോദ്യം ചെയ്യില്ല.

Continue Reading

kerala

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനം; വെട്ടിലായി മന്ത്രിയും സ്‌പോണ്‍സറും

സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്

Published

on

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനത്തില്‍ വ്യക്തത വരുത്താതെ കായിക മന്ത്രിയും സ്‌പോണ്‍സറും. സ്‌പോണ്‍സര്‍ പണമടച്ചാല്‍ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം. സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്. പിന്നീട് പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും തിരുത്തി പറഞ്ഞു.

മെസ്സി വരില്ല എന്ന് പറയാന്‍ തനിക്ക് കഴിയില്ല. വരുമോ എന്ന് പറയേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. താനുമായാണ് എഗ്രിമെന്റ് വെച്ചത്. ഇതുവരെ കാര്യങ്ങള്‍ കൃത്യമായാണ് പോവുന്നത്. വരുമോ എന്നതില്‍ അന്തിമ തീരുമാനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേതാണ്- ആന്റോ പറഞ്ഞു.

Continue Reading

kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു

കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു.

Published

on

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു. കണ്ണൂര്‍ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിടുകയായിരുന്നു. പിന്നാലെ കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.

Continue Reading

Trending