Connect with us

india

വനിതാ ഹോസ്റ്റലിലെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചോര്‍ന്നു; ചണ്ഡീഗഡ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് ചണ്ഡിഗഢ് സര്‍വകലാശാലക്ക് മുന്നില്‍ വ്യാപക പ്രതിഷേധം. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തി യുവാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്നാംവര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി. അന്‍പതോളം വിദ്യാര്‍ഥികളുടെ ശുചിമുറി ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. വീഡിയോ എടുത്ത കുട്ടി ഇത് ഒരു യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു.

വീഡിയോ കയ്യില്‍ കിട്ടിയ യുവാവ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിപ്പിച്ചു. എന്നാല്‍ ഇത്തരമൊരു പ്രകോപനത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ച കാരണം വ്യക്തമല്ല. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിക്കുന്നു.

india

ഹിന്ദുക്കളുടെ വേദന മോഹൻഭാഗവതിന് അറിയില്ല; ക്ഷേത്ര-പള്ളി തർക്കത്തിലെ പ്രസ്താവന തള്ളി ശങ്കരാചാര്യർ

ഉത്തര്‍ പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

Published

on

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ വിമര്‍ശിച്ച് ആത്മീയ നേതാവ് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ക്ഷേത്രപള്ളിതര്‍ക്കത്തിലെ ഭാഗവതിന്റെ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ലെന്ന് ശങ്കരാചാര്യര്‍ പറഞ്ഞു.

നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നത് സത്യമാണ്. മോഹന്‍ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ല. അത് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാണ്. ഹിന്ദുക്കളുടെ ദുഃഖം ഭാഗവത് മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമായതോടെ, സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരേണ്ടതില്ലെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും ഉയര്‍ത്തേണ്ടതില്ല. ഇത്തരമൊരു ട്രെന്‍ഡ് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

‘മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ നിന്ന് ഭാരതീയര്‍ പാഠം പഠിക്കുകയും ലോകത്തിന് മുന്നില്‍ രാജ്യത്തെ മാതൃകയാക്കാന്‍ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമായിരുന്നു. എന്നാല്‍ മറ്റ് പലയിടങ്ങളിലും പുതിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല’ വിശ്വ ഗുരു ഭാരത് എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പൂനയില്‍ സംസാരിക്കുന്നതിനിടെ മോഹന്‍ ഭാഗവത് പറഞ്ഞു.

Continue Reading

crime

അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ്‌ പിടിയില്‍

പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.

Published

on

അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ 37കാരൻ അറസ്റ്റിൽ. സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.

രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായ കന്യാകുമാരി സ്വദേശിനിയാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ സർവകലാശാല കാമ്പസിലെ ലാബിന് സമീപം വെച്ച് പീഡിപ്പിക്കപ്പെട്ടത്.

പുരുഷ സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ ഇവരുടെ അടുത്ത് വന്ന് പ്രകോപനമല്ലാതെ ഇരുവരെയും മർദിച്ചു. ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇയാൾ പെൺകുട്ടിയ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പീഡന വിവരം കോളജിൽ അറിയിച്ച പെൺകുട്ടി കോട്ടൂർപുരം പൊലീസിൽ പരാതി നൽകുകയിരുന്നു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിരിയാണി കച്ചവടക്കാരൻ പിടിയിലായത്.

അന്വേഷണവുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ പൂർണ സഹകരണം പൊലീസിനുണ്ടാകുമെന്ന് രജിസ്ട്രാർ ജെ പ്രകാശ് പറഞ്ഞു. സർവകലാശാലയിലെ ആഭ്യന്തര പരാതി സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

india

സാന്റാക്ലോസ് വസ്ത്രം അഴിപ്പിച്ചു, തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് ഹിന്ദുത്വവാദികള്‍; വീഡിയോ

ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്

Published

on

ഭോപാൽ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയെ തടഞ്ഞ് സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്.

ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യാനായി പോകവെ, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ബൈക്ക് തടയുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. ക്രിസ്മസ് ആയതുകൊണ്ടാണോ ഈ വേഷം ധരിക്കുന്നത്? ഹിന്ദു ആഘോഷ വേളകളിൽ ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ശ്രീരാമന്‍റെ വേഷമോ കാവി വസ്ത്രമോ ധരിക്കുന്നില്ല? -എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ.

തുടർന്ന് സാന്‍റാക്ലോസ് വേഷം അഴിക്കാൻ ആവശ്യപ്പെട്ടു. ഇത് മാർക്കറ്റിങ്ങിനുവേണ്ടിയാണെന്നും ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്കൊപ്പം ഈ വേഷത്തിൽ സെൽഫിയെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പ്രതിഫലം കിട്ടില്ലെന്നുമെല്ലാം യുവാവ് പറഞ്ഞു. പക്ഷേ അക്രമി സംഘം സമ്മതിച്ചില്ല. സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച ശേഷമാണ് സംഘം യുവാവിനെ വിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Continue Reading

Trending