സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വര്‍ധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് പല ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്നത്. വില ഉയരുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഓട്ടോ തൊഴിലാളികളും ചൂണ്ടിക്കാണിക്കുന്നത്.