Connect with us

kerala

ലക്ഷദ്വീപിലെ ജനതയ്ക്ക് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്

Published

on


 

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരണവുമായി പൃഥ്വിരാജ്.  ഫെയ്‌സ്ബുക്കിലൂടെയാണ് നടന്‍ പ്രതികരിച്ചത്.

പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

 

ആറാം ക്ലാസ്സില്‍ പഠിക്കുമ്‌ബോള്‍ സ്‌കൂളില്‍ നിന്നും ഉല്ലാസയാത്ര പോയത് ലക്ഷദ്വീപിലേക്കായിരുന്നു. ടര്‍ക്കോയ്‌സ് വെള്ളത്തെയും സ്ഫടിക വ്യക്തമായ തടാകങ്ങളും എനിക്ക് ഭയമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, സച്ചിയുടെ അനാര്‍ക്കലിക്ക് വേണ്ടി വീണ്ടും ലക്ഷദ്വീപിലെത്തി. ഞാന്‍ കവരത്തിയില്‍ ഒരു 2 മാസം ചെലവഴിച്ചു, ഒപ്പം ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന നല്ല ഓര്‍മ്മകളും സുഹൃത്തുക്കളും ലഭിച്ചു. രണ്ട് വര്‍ഷം മുമ്ബ് ഞാന്‍ വീണ്ടും ലക്ഷദ്വീപിലേക്ക് പോയി. ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സ് ഷൂട്ട് ചെയ്യാനായിരുന്നു അത്. ലക്ഷദ്വീപിലെ അത്ഭുതകരവും ഊഷ്മളവുമായ ഹൃദയമുള്ള ആളുകളുടെ പിന്തുണയില്ലാതെ എനിക്ക് ഇതൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപില്‍ നിന്നും എനിക്കറിയാവുന്നതും അറിയാത്തതുമായ ആളുകള്‍ മെസേജുകള്‍ അയക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ലക്ഷദ്വീപിനെ കുറിച്ച് ഒരു ലേഖനമെഴുതാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ‘പരിഷ്‌കാരങ്ങള്‍’ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്നും ഞാന്‍ കുറിക്കുന്നില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതെല്ലാം  എളുപ്പത്തില്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണ്.

അവിടെ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആരും സന്തോഷവാന്മാരല്ല. എന്നോട് സംസാരിച്ചവരാരും ഹാപ്പിയല്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയുള്ളതല്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണുള്ളത്.ഇത് ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയി വേര്‍തിരിക്കുന്ന അതിര്‍ത്തിയല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ഒത്തുതീര്‍പ്പിന്റെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു? ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ വളരെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും

നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്. നമ്മുടെ ജനങ്ങളിലും വിശ്വാസമുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്‌ബോള്‍, അതോറിറ്റിയുടെ ചെയ്തികളെ കുറിച്ച് പോസ്റ്റുകളിലൂടെയും അല്ലാതേയും അവര്‍ അത് ലോകത്തിന്റെയും അവരുടെ ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നു. അവര്‍ക്ക് അതല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളെ കേള്‍ക്കുക, അവരുടെ നാടിന് ഏറ്റവും നല്ലത് എന്താണെന്ന് അവര്‍ക്കാണ് അറിയാവുന്നത്, അവരെ വിശ്ശ്വസിക്കുക. ഭൂമിയിലെ ഏറ്റവും അനോഹരമായ സ്ഥലമാണത്, അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

on

പാലക്കാട്: താംബരം-രാമനാഥപുരം സ്‌പെഷല്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 06103) 26, 28 തീയതികളിലും രാമനാഥപുരം-താംബരം സ്‌പെഷല്‍ (06104) 27, 29 തീയതികളിലും തിരുച്ചിറപ്പള്ളി-താംബരം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ (06190), താംബരം-തിരുച്ചിറപ്പള്ളി സ്‌പെഷല്‍ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സര്‍വീസ് നടത്തില്ല.

മംഗളൂരു-കൊച്ചുവേളി സ്‌പെഷല്‍ (06041) 26, 28 തീയതികളിലും കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ (06042) 27, 29 തീയതികളിലും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വിസ് നീട്ടി

പാലക്കാട്: ജബല്‍പൂര്‍-കോയമ്പത്തൂര്‍-ജബല്‍പൂര്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര സ്‌പെഷല്‍ ട്രെയിനുകള്‍ (നമ്പര്‍ 02198/02197) ജനുവരി മൂന്ന്, ആറ് തീയതികളിലും അതിനു ശേഷവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

kerala

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്.

Published

on

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ഹിറ്റാച്ചി പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. കൊച്ചി മെട്രോയുടെ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട പാതയുടെ സൈറ്റിലാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഹിറ്റാച്ചികൊണ്ട് മാറ്റുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി ലോറിയുമായി എത്തിയതായിരുന്നു അഹമ്മദ് നൂര്‍. ഇതിനിടെ ഇയാള്‍ ലോറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ ഹിറ്റാച്ചി പിന്നിലേക്ക് നീക്കിയതോടെ ഹിറ്റാച്ചിക്കും ലോറിക്കുമിടെയില്‍പ്പെട്ട് അപകടമുണ്ടാവുകയായിരുന്നു. അഹമ്മദ് നൂര്‍ സംഭവ സ്ഥലത്തു വെച്ചുത്തന്നെ മരിച്ചതായാണ് വിവരം. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

അപകടം നടന്ന സാഹചര്യത്തില്‍ സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് അഹമ്മദിന്റെ മൃതദേഹം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

Published

on

കൊച്ചി വെണ്ണലയില്‍ ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. അമ്മ അല്ലി മരിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ 70 വയസ്സുള്ള അല്ലിയുടേത് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി. മരിച്ച ശേഷമാണ് മൃതദേഹം അടക്കം ചെയ്തതെന്ന മകന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ വീട്ടിലാണ് സംഭവം. മകന്‍ വീടിന്റെ മുറ്റത്ത് കുഴിയുണ്ടാക്കി മൃതദേഹം കുഴിച്ചിടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരമറിയിച്ചു.

പാലാരിവട്ടം പൊലീസ് സംഭവസ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംഭവസമയം പ്രദീപ് മദ്യലഹരിയിലായിരുന്നു. പ്രദീപ് മദ്യപാനിയാണെന്നും വീട്ടില്‍ സ്ഥിരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

 

 

Continue Reading

Trending