പ്രൈം വോളിബോള്‍ ലീഗ് താരലേലം നാളെ കൊച്ചിയില്‍ – Chandrika Daily
Connect with us

india

പ്രൈം വോളിബോള്‍ ലീഗ് താരലേലം നാളെ കൊച്ചിയില്‍

പ്ലെയര്‍ഡ്രാഫ്റ്റില്‍ 400ലേറെ ഇന്ത്യന്‍-വിദേശ താരങ്ങള്‍

Published

on

കൊച്ചി: വോളിബോള്‍ ആരാധകര്‍ ആവേശംപൂര്‍വം കാത്തിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലം നാളെ (ഡിസംബര്‍ 14 ചൊവ്വാഴ്ച) കൊച്ചിയില്‍ നടക്കും. 400ലേറെ ഇന്ത്യന്‍, അന്താരാഷ്ട്ര താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക. വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ടീമിലേക്ക് മൊത്തം 14 കതാാരങ്ങളെ തിരഞ്ഞെടുക്കാം. ഇതില്‍ 12 ഇന്ത്യന്‍ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉള്‍പ്പെടും.

അശ്വല്‍ റായ്, അജിത്‌ലാല്‍ സി, അഖിന്‍ ജിഎസ്, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, കാര്‍ത്തിക് എ, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍നിര വോളിബോള്‍ താരങ്ങള്‍ പ്ലാറ്റിനം വിഭാഗത്തിലായിരിക്കും. ഗോള്‍ഡ് കാറ്റഗറിയില്‍ 33 താരങ്ങളുണ്ട്. സില്‍വര്‍ (141), ബ്രോണ്‍സ് (205) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടര്‍ 21 വിഭാഗത്തില്‍ ആകെ 23 താരങ്ങളും ലേലത്തില്‍ മത്സരിക്കും. ഡേവിഡ് ലീ (യുഎസ്എ), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (വെനസ്വേല) എന്നിവരുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര താരങ്ങളും പ്രൈം വോളിബോള്‍ ലീഗ് ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന പ്രൈം വോളിബോള്‍ ലീഗിനായി ഓരോ ടീമുകളും മുഖ്യപരിശീലകരെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്-സജ്ജാദ് ഹുസൈന്‍, എസ് ദക്ഷിണാമൂര്‍ത്തി, ബെംഗളൂരു ടോര്‍പ്പിഡോസ്-കെ ആര്‍ ലക്ഷ്മിനാരായണ, കാലിക്കറ്റ് ഹീറോസ്-കിഷോര്‍ കുമാര്‍, ചെന്നൈ ബ്ലിറ്റ്സ്-ചന്ദര്‍ സിങ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്-റൂബന്‍ വൊലോച്ചിന്‍, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്-ഡോ. എം.എച്ച് കുമാര, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്-സണ്ണി ജോസഫ്.

പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേ ആണ് പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. എ23 പവേര്‍ഡ് ബൈ സ്പോണ്‍സര്‍മാരായി ബഹുവര്‍ഷ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. ആകെ 24 മത്സരങ്ങളാണ് പ്രൈം വോളിബോള്‍ ലീഗില്‍ ഉണ്ടാവുക. മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കും.

പ്രതിഭാശാലികളായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും, വോളിബോളില്‍ വിജയകരമായ കരിയര്‍ വികസിപ്പിക്കാനും ഒരു വേദിയൊരുക്കാനുള്ള ഞങ്ങളുടെ ശ്രമമാണിതെന്ന് ബേസ്ലൈന്‍ വെഞ്ചേഴ്സ് സഹ സ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഇന്ത്യയില്‍ വളരെയധികം കഴിവുള്ള വളര്‍ന്നുവരുന്ന നിരവധി വോളിബോള്‍ താരങ്ങളുണ്ടെന്നും, അവര്‍ക്ക് മികച്ച ഇന്ത്യന്‍, അന്താരാഷ്ട വോളിബോള്‍ താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ ഒരാള്‍ക്ക് ജീവപര്യന്തം

16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു

Published

on

റായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ച് ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ അതിവേഗ വിചാരണ കോടതി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി മമത ഭോജ്വാനിയാണ്‌കേസില്‍ വിധി പറഞ്ഞത്. 2021 ജനുവരി 29 നായിരുന്നു ക്രൂരകൃത്യം. 16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെയും ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള കുട്ടിയേയും പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു.

അതിക്രൂരവും മനുഷ്യത്വരഹിതവും നീചവുമായ പ്രവൃത്തിയാണ് പ്രതികളുടേതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളായ സാന്ത്രം മജ്വാര്‍ (49), പര്‍ദേശി റാം (39), ആനന്ദ് റാം പണിക (29) , അബ്ദുള്‍ ജബ്ബാര്‍ (34), അനില്‍ കുമാര്‍ സാര്‍ത്തി (24) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം), 376 (2) ജി (കൂട്ടബലാത്സംഗം), പോക്സോ, എസ് സി-എസ് ടി അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഉമാശങ്കര്‍ യാദവിനെ (23) ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഇയാളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.

പിതാവിനെയും സഹോദരിയേയും കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതികള്‍ പിടിയിലാവുകയായിരുന്നു.

മുഖ്യപ്രതിയായ സാന്ത്രം മജ്വാര്‍ മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും അതിന് വഴങ്ങിയില്ല. ഈ വൈരാഗ്യത്തിലാണ് പ്രതിയും കൂട്ടാളികളും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

Continue Reading

india

ഉത്തര്‍പ്രദേശിലെ ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ നീട്ടി സുപ്രീം കോടതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നീട്ടിയത്

Published

on

ഉത്തര്‍പ്രദേശിലെ ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി വീണ്ടും നീട്ടി. 2023 ഡിസംബര്‍ 14 നാണ് പള്ളിയില്‍ അവകാശവാദം ഉന്നയിച്ച് ഹിന്ദു സംഘടന സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി പള്ളിയില്‍ സര്‍വേയ്ക്ക് ഉത്തരവിടുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നീട്ടിയത്.

ഈ നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നല്‍കിയത്. കേസിലെ ഹരജികള്‍ ഏപ്രില്‍ ഒന്നിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളുമുണ്ടന്ന് അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും സര്‍വേ നടത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ സ്ഥലം തങ്ങള്‍ക്ക് കൈമാറണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ അലഹബാദ് ഹൈക്കോടതിയും ഈ ഹരജി തള്ളിയിരുന്നു.

Continue Reading

india

ഇ.ഡിക്കെതിരെ പിഴ ചുമത്തി ബോംബെ ഹൈകോടതി

ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് ജാദവ് ചൂണ്ടിക്കാട്ടി

Published

on

മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റിനെതിരേ പിഴ ചുമത്തി ബോംബെ ഹൈകോടതി. റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചതിനാണ് ബോംബെ ഹൈകോടതി ഇ.ഡിക്കെതിരെ ഒരുലക്ഷം രൂപ പിഴ ചൊവ്വാഴ്ച ചുമത്തിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് ജാദവ് ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി ഹൈകോടതി റദ്ദാക്കി. രാജേഷ് ജയിനുമായി ഭൂമിയിടപാട് നടത്തിയ ഒരു വ്യക്തി കരാര്‍ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ജയിനിനെതിരെ കേസെടുത്തിരുന്നില്ലെന്നും അതിനാല്‍ ജയിനിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് ജാദവ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

വിഷയത്തില്‍ ഇ.ഡിയുടെ നടപടി വിശ്വാസയോഗ്യമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. പിഴത്തുകയായ ഒരുലക്ഷം രൂപ ഇ.ഡി. നാലാഴ്ചയ്ക്കകം ഹൈകോടതി ലൈബ്രറിയിലേക്ക് നല്‍കണം. അതേസമയം ജയിനിനെതിരെ പരാതി നല്‍കിയ വ്യക്തിക്കെതിരെയും കോടതി ഒരുലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Continue Reading

Trending