Connect with us

News

പ്രൈം വോളി നാളെ മുതല്‍

നാളെ തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും.

Published

on

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണിനായി ഒരുങ്ങി ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയം. ഇടവേളക്ക് ശേഷം വീണ്ടും വോളി ലീഗിന് അരങ്ങൊരുങ്ങുമ്പോള്‍ രാജ്യത്തെ വോളിബോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. നാളെ തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും. ശക്തമായ ജൈവസുരക്ഷാ വലയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. നാളെ വൈകിട്ട് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടില്‍ ആദ്യ നാലിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. സോണിയുടെ വിവിധ ചാനലുകളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ കമന്ററിയോടെ മത്സരങ്ങള്‍ തത്സമയം കാണാം. എല്ലാ മത്സരങ്ങളും വൈകിട്ട് 7ന് തുടങ്ങും.
ജെറോം വിനിത് (യൂണിവേഴ്‌സല്‍), അജിത്‌ലാല്‍ സി (അറ്റാക്കര്‍) എന്നീ താരജോടികളായിരിക്കും കോഴിക്കോട് ഹീറോസിനെ മുന്നില്‍ നിന്ന് നയിക്കുക. അമേരിക്കന്‍ താരങ്ങളായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഡേവിഡ് ലീ (ബ്ലോക്കര്‍), ആരോണ്‍ കൂബി (അറ്റാക്കര്‍) എന്നിവരില്‍ നിന്നും മികച്ച പിന്തുണയും ടീമിന് ലഭിക്കും. അബില്‍ കൃഷ്ണന്‍ എം പി, വിശാല്‍ കൃഷ്ണ പി എസ്, വിഘ്‌നേഷ് രാജ് ഡി, ആര്‍ രാമനാഥന്‍, അര്‍ജുന്‍നാഥ് എല്‍ എസ്, മുജീബ് എം സി, ജിതിന്‍ എന്‍, ലാല്‍ സുജന്‍ എം വി, അരുണ്‍ സഖറിയാസ് സിബി, അന്‍സബ് ഒ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍. ഇന്ത്യന്‍ ദേശീയ ടീമിനെ അവസാന ടൂര്‍ണമെന്റില്‍ നയിച്ച മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക് മധുവാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റന്‍. പരിചയസമ്പന്നനായ മിഡില്‍ ബ്ലോക്കര്‍ ദീപേഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കും. യുഎസ്എയില്‍ നിന്നുള്ള അറ്റാക്കര്‍മാരായ കോള്‍ട്ടണ്‍ കോവല്‍, കോഡി കാള്‍ഡ്‌വെല്‍ എന്നിവരാണ് ടീമിലെ വിദേശ സാനിധ്യങ്ങള്‍. റെയ്‌സണ്‍ ബെനറ്റ് റെബെല്ലോ, സേതു ടി ആര്‍, എറിന്‍ വര്‍ഗീസ്, ദര്‍ശന്‍ എസ് ഗൗഡ, സി വേണു, അഭിനവ് ബി എസ്, ദുഷ്യന്ത് ജി എന്‍, പ്രശാന്ത് കുമാര്‍ സരോഹ, ആഷാം എ, അബ്ദുല്‍ റഹീം എന്നിവരും ടീമിനൊപ്പമുണ്ട്. ഫെബ്രുവരി 18നാണ് കൊച്ചി, കാലിക്കറ്റ് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാപ്പിനിശേരി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം: കെ.സുധാകരന്‍ എംപി

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും ചെയ്തു.

Published

on

പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ മന്ത്രാലയത്തിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കത്ത് നല്‍കി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും ചെയ്തു. ടിക്കറ്റ് വില്‍പ്പന കമ്മീഷന്‍ ഏജന്‍റ്മാര്‍ക്ക് നല്‍കിയെങ്കിലും ഏറ്റെടുക്കുവാന്‍ ആളില്ലാത്ത അവസ്ഥയിലാണ്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ച് സ്റ്റേഷന്‍ ലാഭത്തിലാക്കുവാനുള്ള നടപടികള്‍ കൈ കൊള്ളണമെന്നും, പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന്‍റെ വികസന കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും അശ്വനി വൈഷ്ണവിന് നല്‍കിയ കത്തില്‍ കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Continue Reading

kerala

കെ. സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്ന് വി.ഡി സതീശൻ

എല്ലാ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണയാണ്. കരുവന്നൂരിലെ അന്വേഷണവും എസ്.ഏഫ്.ഐ.ഒ അന്വേഷണവുമൊക്കെ എവിടെ പോയി എന്നും സതീശൻ ചോദിച്ചു.

Published

on

കെ. സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. കേസിലെ വാദിയായ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ കോടതിയില്‍ ഉന്നയിച്ചില്ല. കുഴപ്പണക്കേസിലും സുരേന്ദ്രനെ ഊരിവിട്ടില്ലേ? ബി.ജെ.പിയും സി.പി.എമ്മും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുകയാണ്. എല്ലാ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണയാണ്. കരുവന്നൂരിലെ അന്വേഷണവും എസ്.ഏഫ്.ഐ.ഒ അന്വേഷണവുമൊക്കെ എവിടെ പോയി എന്നും സതീശൻ ചോദിച്ചു.

സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി സംഘ്പരിവാര്‍ കേരളത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയിലൂടെയാണ് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സെപ്തംബര്‍ 13-ന് മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തിന്റെ വിവരങ്ങള്‍ പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മുഖ്യമന്ത്രിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ഈ ലോബിയാണെന്ന് പറയുകയും ചെയ്തു. ഇതിനു പിന്നാലെ 21-ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അഞ്ച് വര്‍ഷത്തെ കള്ളക്കടത്തിന്റെ വിവരങ്ങള്‍ക്കു പകരം മൂന്നു വര്‍ഷത്തെ കണക്കുകളാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

29-ന് പി.ആര്‍ ഏജന്‍സി വഴിയുള്ള ഹിന്ദു ദിനപത്രത്തിന്റെ ഇന്റര്‍വ്യൂവിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കേരളത്തെ അപമാനിക്കാനുള്ള സംഘ്പരിവാര്‍ നറേറ്റീവിന്റെ ഭാഗമായുള്ള ഈ മൂന്നു ഡ്രാഫ്റ്റുകളും ഒരേ സ്ഥലത്താണ് തയാറാക്കിയത്. എന്നിട്ടും ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരമില്ല. പി.ആര്‍ ഏജന്‍സിയെ കുറിച്ചുള്ള ചോദ്യത്തിനും അവ്യക്തമായ മറുപടിയാണ്. മുഖ്യമന്ത്രി പറയാത്ത കാര്യം പത്രത്തിന് നല്‍കിയ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ വെല്ലുവിളിച്ചിട്ടും മിണ്ടാട്ടമില്ലല്ലോ?

എം.വി ഗോവിന്ദന്‍ പറയുന്നതു പോലെ പി.ആര്‍ ഏജന്‍സി ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പി.ആര്‍ ഏജന്‍സി വഴിയാണ് ഇന്റര്‍വ്യൂവിനായി മുഖ്യമന്ത്രി സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വിശദീകരണ കുറിപ്പ് കൊടുത്തത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തവര്‍ക്കെതിരെ കേസെടുക്കേണ്ടേ? മുഖ്യമന്ത്രിയുടെ അറിവോടെയാണ് പി.ആര്‍ ഏജന്‍സി മലപ്പുറത്തിന് എതിരായ പരാമര്‍ശം എഴുതിക്കൊടുത്തത്. അതേ ഏജന്‍സിയാണ് ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ എത്തിച്ചു നല്‍കിയതും. സംഘ്പരിവാര്‍ വര്‍ഷങ്ങളായി കേരളത്തെ കുറിച്ച്് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണിത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ തശൂരിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് കിട്ടിയ വോട്ട് എവിടെ പോയി? അതിനേക്കാള്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം വോട്ടുകളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത്. ആ വോട്ട് എവിടെ പോയെന്ന് ഗോവിന്ദന്‍ മാഷ് അന്വേഷിക്കട്ടെ. അല്ലാതെ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാത്രം കണ്ട റിപ്പോര്‍ട്ട് ഗോവിന്ദന്‍ മാഷ് കണ്ടിട്ടില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Continue Reading

india

‘കാത്തിരുന്ന് കാണാം’ പവൻ കല്യാണി​ന്‍റെ ‘സനാതൻ ധർമ’ മുന്നറിയിപ്പി​ൽ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിൻ

സനാതന ധർമം മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് എന്ന് ഉദയനിധി സ്റ്റാലിൻ്റെ പരാമർശം കഴിഞ്ഞവർഷം മുതൽ വലിയ വിവാദത്തിന് കാരണമായിരുന്നു

Published

on

സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന് മറുപടിയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ . സനാതനധർമം തുടച്ചുനീക്കപ്പെടുമോ ഇല്ലയോ എന്ന് നമുക്ക് കാണാം എന്ന് ചുരുങ്ങിയ വാക്കുകളിൽ ആണ് ഉയനിധി സ്റ്റാലിൻ മറുപടി നൽകിയിരിക്കുന്നത്. സനാതന ധർമം മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് എന്ന് ഉദയനിധി സ്റ്റാലിൻ്റെ പരാമർശം കഴിഞ്ഞവർഷം മുതൽ വലിയ വിവാദത്തിന് കാരണമായിരുന്നു.

കഴിഞ്ഞ ദിവസം തിരുപ്പതി ലഡു വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവേ പവൻ കല്യാൺ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന ഉദ്ധരിച്ചിരുന്നു.സനാതന ധർമം ഒരു വൈറസ് പോലെയാണെന്ന് പറയുന്നവർ ആരാണെങ്കിലും അവർക്ക് സനാതന ധർമത്തെ തുടച്ചുനീക്കാൻ സാധിക്കില്ല എന്നാൽ അത് പറഞ്ഞവർ തുടച്ചുനീക്കപ്പെടും എന്ന് പവൻ കല്യാൺ പറഞ്ഞിരുന്നു.

‘സനാതനധർമം ഒരു വൈറസ് പോലെയാണെന്ന് പറയരുത്. അത് നശിക്കും എന്ന് ആര് പറഞ്ഞാലും ഞാൻ പറയട്ടെ, സനാതനധർമം തുടച്ചുനീക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ബാലാജി ഭഗവാന്റെ പാദങ്ങളിൽ നിന്ന് നിങ്ങളെ ഞങ്ങൾ തുടച്ചുനീക്കും, ‘ പവൻ കല്യാൺ പറഞ്ഞു.

സനാതന ധർമ സംരക്ഷണവും നിയമവും ദേശീയതലത്തിൽ സംരക്ഷണ ബോർഡും വേണമെന്ന് ജനസേവ തലവൻ കൂടിയായ പവൻ കല്യാൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സനാതന ധർമത്തെ അവഹേളിക്കുന്നവർക്ക് കോടതി സുരക്ഷ ഒരുക്കുന്നു എന്നും പവൻ ആരോപിച്ചു.

പ്രസിദ്ധമായ തിരുപ്പതി ലഡു പ്രസാദത്തിന് ഉപയോഗിക്കുന്ന പശു നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതി പരിഗണിക്കുകയാണ്. എന്നാൽ മൃഗ കൊഴുപ്പിൽ മായം കലർത്തിയ നെയ്യ് ഉപയോഗിച്ചാണ് ആ ലഡു ഉണ്ടാക്കിയതെന്നും ഒരുലക്ഷം പ്രസാദ ലഡു അയച്ചുകൊടുത്തുവെന്നും പവൻ കല്യാൺ വാദിച്ചു.

കപട മതേതരവാദികൾ സനാതന ധർമത്തെ വിമർശിക്കുമ്പോൾ മതേതരത്വം ഹിന്ദുക്കളെ നിശബ്ദരാക്കുമെന്ന വർഗീയ പരാമർശവും പവൻ കല്യാൺ നടത്തിയിരുന്നു.

Continue Reading

Trending