ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് മൂന്നു ദിവസങ്ങളിലായി മോദി സന്ദര്‍ശിക്കുക. ആറുമാസത്തിനു മുമ്പ് നടന്ന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത് ലോകം വന്‍ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.
ഫലസ്തീന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെട്ടു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ചരിത്രപരമായ സന്ദര്‍ശനം എന്നാണ് ഫലസ്തീന്‍ സന്ദര്‍ശനത്തെ കുറിച്ച് ന്യൂഡല്‍ഹിയില്‍ മോദി പറഞ്ഞത്.
ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് ഫലസ്തീന്‍ ഓഫീസ് പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്. ചരിത്ര സന്ദര്‍ശനത്തിന് തിരിക്കുന്ന പ്രധാനമന്ത്രി മോദി ജോര്‍ദ്ദാന്‍ വഴിയാണ് ഫലസ്തീനിലേക്ക് എത്തുക. ഫലസ്തീനു ശേഷം യു.എ.ഇലേക്കും ഒമാനിലേക്കും തിരിക്കുന്ന പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കും.