Connect with us

crime

ക്ഷേ​ത്ര​ത്തി​ൽ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്ന പൂ​ജാ​രി അ​റ​സ്റ്റി​ൽ

താ​നെ​യി​ലെ ക​ല്യാ​ൺ ശി​ൽ​ഫ​ത​യി​ലെ ഘോ​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ജൂ​ലൈ ആ​റി​നാ​ണ് സം​ഭ​വം.

Published

on

ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ യു​വ​തി​ലെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്ന കേ​സി​ൽ പൂ​ജാ​രി ഉ​ൾ​പ്പെ​ടെ 3 ​പേ​ർ അ​റ​സ്റ്റി​ൽ. താ​നെ​യി​ലെ ക​ല്യാ​ൺ ശി​ൽ​ഫ​ത​യി​ലെ ഘോ​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യെ​ത്തി​യ സ​ന്തോ​ഷ്കു​മാ​ർ ര​മ്യ​ജ്ഞ മി​ശ്ര (45), സു​ഹൃ​ത്ത് രാ​ജ്കു​മാ​ർ റാം​ഫ​ർ പാ​ണ്ഡെ (54), ബാ​ബ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്റ​റി​ൽ​നി​ന്ന് (ബാ​ർ​ക്) വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ ശ്യാം​സു​ന്ദ​ർ പ്യാ​ർ​ച​ന്ദ് ശ​ർ​മ (62) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

താ​നെ​യി​ലെ ക​ല്യാ​ൺ ശി​ൽ​ഫ​ത​യി​ലെ ഘോ​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ജൂ​ലൈ ആ​റി​നാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പൂ​ജാ​രി മ​റ്റൊ​രു ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ ക്ഷേ​ത്ര​വും ഗോ​ശാ​ല​യും പ​രി​പാ​ലി​ക്കാ​ൻ സ​ന്തോ​ഷ്കു​മാ​ർ ര​മ്യ​ജ്ഞ മി​ശ്ര​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് ജൂ​ലൈ അ​ഞ്ചി​നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഢി​ലെ മ​റ്റൊ​രു ക്ഷേ​ത്രം പ​രി​പാ​ലി​ക്കു​ന്ന മി​ശ്ര സു​ഹൃ​ത്തും ക​ർ​ഷ​ക​നു​മാ​യ രാ​ജ്കു​മാ​ർ റാം​ഫ​ർ പാ​ണ്ഡെ​ക്കൊ​പ്പം മും​ബൈ​യി​ൽ എ​ത്തി​യ​ത്. ഇ​തി​നി​ടെ ക്ഷേ​ത്ര​ത്തി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന ശ്യാം​സു​ന്ദ​ർ പ്യാ​ർ​ച​ന്ദ് ശ​ർ​മ ഇ​രു​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു.

കൊ​ല്ല​പ്പെ​ട്ട യു​വ​തി ജൂ​ലൈ ആ​റി​നാ​ണ് ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വു​മാ​യി വ​ഴ​ക്കി​ട്ട് രാ​വി​ലെ ആ​റു​മ​ണി​യോ​ടെ വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന​ത്. രാ​വി​ലെ 10.30ഓ​ടെ ഇ​വ​ർ കു​ന്നി​ൻ​മു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഘോ​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി. മു​ഴു​വ​ൻ ദി​വ​സ​വും ക്ഷേ​ത്ര​ത്തി​ൽ ചെ​ല​വി​ട്ട ഇ​വ​രെ മി​ശ്ര​യും പാ​ണ്ഡെ​യും ശ്ര​ദ്ധി​ച്ചി​രു​ന്നു.

ഇ​തോ​ടെ ത​ന്റെ കൈ​വ​ശ​മു​ള്ള ക​ഞ്ചാ​വ് ചാ​യ​യി​ൽ ക​ല​ർ​ത്തി ന​ൽ​കി ഇ​വ​രെ ബ​ലാ​ത്സം​ഗം​ചെ​യ്യാ​നു​ള്ള പ​ദ്ധ​തി മി​ശ്ര ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ശ​ർ​മ​യെ​യും ഇ​യാ​ൾ വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് യു​വ​തി​യെ ചാ​യ​കു​ടി​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ക്ഷേ​​ത്ര​ത്തി​ന്റെ സ്റ്റോ​ർ റൂ​മി​ൽ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ​ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷി​ൽ ദാ​യി​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ​ൻ ഷി​ൻ​ഡെ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ​ബോധം തെ​ളി​ഞ്ഞ യു​വ​തി നി​ല​വി​ളി​ച്ച​തോ​ടെ പ്ര​തി​ക​ൾ ത​ല​ക്ക​ടി​ച്ചും ക​ഴു​ത്ത് ഞെ​രി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മൃ​ത​ശ​രീ​രം സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചു. ജൂ​ലൈ എ​ട്ടി​ന് മൃ​ത​ദേ​ഹം കു​ന്നി​ൻ​ചെ​രു​വി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ ഒ​മ്പ​തി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​യാ​ൾ മൃ​ത​ദേ​ഹം ക​ണ്ട് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ണ്ഡെ​യെ​യും മി​ശ്ര​യെ​യും ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു​ത​ന്നെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​വി​ട​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ശ​ർ​മ​യെ ട്രോം​ബെ​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

യു​വ​തി രാ​വി​ലെ 10.30ഓ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വൈ​കു​ന്നേ​ര​ത്തെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. മി​ശ്ര​യാ​ണ് സി.​സി.​ടി.​വി കേ​ബി​ളു​ക​ൾ വി​ച്ഛേ​ദി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

crime

സ്വകാര്യ ഭാഗത്ത്‌ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തി; യുവാവ് അറസ്റ്റിൽ

110 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു.

Published

on

മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. അമ്മാടം കോടന്നൂർ സ്വദേശി ചക്കാലക്കൽ കൈലാസ് (24) ആണ് പിടിയിലായത്.

110 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് വരികയായിരുന്ന പ്രതിയുടെ കൈയിൽ എം.ഡി.എം.എ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പേരാമംഗലം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബസ് തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് പ്രതിയെ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ മലദ്വാരത്തിൽനിന്ന് കണ്ടെടുത്തത്.

Continue Reading

crime

വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയില്‍ മദ്യലഹരിയിൽ നേപ്പാളി യുവതിയുടെ പരാക്രമം

അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

Published

on

എറണാകുളം അയ്യമ്പുഴയിൽ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങൾ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോൺ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് വണ്ടിയിൽനിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതിന് ഗീതയ്ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരത്തും എസ്ഐക്ക് നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണമുണ്ടായി. മദ്യപിച്ച് ബഹളം വയ്ക്കുന്നവന്ന വിവരത്തെത്തുടർന്നാണ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. തിരുമല സ്വദേശി ശ്രീജിത്ത് എസ് ഐ സുധീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending