Connect with us

india

മാധ്യമസ്വാതന്ത്ര്യം അപകടത്തിൽ ; ചീഫ് ജസ്റ്റിസിന് മാധ്യമ സംഘടനകളുടെ തുറന്ന കത്ത്

കഴിഞ്ഞദിവസം ന്യൂസ്‌ക്ലിക്ക്‌ പോർട്ടലുമായി ബന്ധപ്പെട്ട 46 മാധ്യമപ്രവർത്തകർ, എഡിറ്റർമാർ, എഴുത്തുകാർ തുടങ്ങിയവരുടെ വസതികളിൽ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽസെൽ റെയ്‌ഡ്‌ നടത്തി. യുഎപിഎ ചുമത്തി രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു കംപ്യൂട്ടറുകളും മൊബൈൽഫോണുകളും പിടിച്ചെടുത്തിരുന്നു

Published

on

രാജ്യത്ത്‌ മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നെന്നും പ്രതികാരനടപടി ഭയന്നാണ്‌ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി മാധ്യമ സംഘടനകൾ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന്‌ തുറന്ന കത്തെഴുതി.ഡിജിപബ്ബ്‌ ന്യൂസ്‌ ഇന്ത്യ ഫൗണ്ടേഷൻ, ഇന്ത്യൻ വിമെൻസ്‌ പ്രസ്‌ കോർ, പ്രസ്‌ക്ലബ്‌ ഓഫ്‌ ഇന്ത്യ, ഫൗണ്ടേഷൻ ഓഫ്‌ മീഡിയാ പ്രൊഫഷണൽസ്‌, നെറ്റ്‌വർക്ക്‌ ഓഫ്‌ വിമെൻ ഇൻ മീഡിയ, നാഷണൽ അലയൻസ്‌ ഓഫ്‌ ജേർണലിസ്‌റ്റ്‌സ്‌, ചണ്ഡിഗഢ്‌ പ്രസ്‌ക്ലബ്‌, ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്‌റ്റ്സ്‌, കേരളാ യൂണിയൻ ഓഫ്‌ വർക്കിങ് ജേർണലിസ്‌റ്റ്‌സ്‌ തുടങ്ങിയ 16 സംഘടനകളാണ്‌ കത്തെഴുതിയത്‌.

‘മാധ്യമപ്രവർത്തകർ നിയമത്തിന്‌ മുകളിലല്ലെന്ന്‌ ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വിരട്ടിനിർത്താനുള്ള നീക്കങ്ങൾ ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണ്‌. യുഎപിഎ കേസുകളിൽ അറസ്‌റ്റിലാകുന്ന മാധ്യമപ്രവർത്തകർ വർഷങ്ങളോളം ജാമ്യംകിട്ടാതെ ജയിലുകളിൽ നരകിക്കും. രണ്ടുവർഷം തടവിന്‌ ശേഷമാണ്‌ സിദ്ദിഖ്‌ കാപ്പന്‌ ജാമ്യം ലഭിച്ചത്‌. സത്യസന്ധമായ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്‌. സുപ്രീംകോടതി അടിയന്തരമായി ഇടപെടണം’–- കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ന്യൂസ്‌ക്ലിക്ക്‌ പോർട്ടലുമായി ബന്ധപ്പെട്ട 46 മാധ്യമപ്രവർത്തകർ, എഡിറ്റർമാർ, എഴുത്തുകാർ തുടങ്ങിയവരുടെ വസതികളിൽ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽസെൽ റെയ്‌ഡ്‌ നടത്തി. യുഎപിഎ ചുമത്തി രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു കംപ്യൂട്ടറുകളും മൊബൈൽഫോണുകളും പിടിച്ചെടുത്തിരുന്നു

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, വഞ്ചന; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.

Published

on

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗം ഭീഷണിപ്പെടുത്തൽ, വഞ്ചനാക്കുറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ബി.ജെ.പി എം.എൽ.എക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബദൗണിലെ പ്രത്യേക കോടതിയുടെ നിർദേശപ്രകാരമാണ് ബിൽസിയിലെ ബി.ജെ.പി എം.എൽ.എ ഹരീഷ് ചന്ദ്ര ശാക്യക്കെതിരെ കേസ് എടുത്തത്.

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്. പത്ത്‌ ദിവസം മുമ്പ് പുറപ്പെടുവിച്ച കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് ശനിയാഴ്ച എഫ്.ഐ.ആർ ഫയൽ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2022 മുതൽ തങ്ങളുടെ ബദൗണിലെ സ്ഥലം വിൽക്കാൻ ശാക്യയും കൂട്ടാളികളും തൻ്റെ കുടുംബത്തെ സമ്മർദത്തിലാക്കുന്നുവെന്ന്
കാണിച്ച് ഉജാനി കോട്‌വാലി പ്രദേശത്തെ താമസക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം.

17 കോടിയോളം വരുന്ന സ്ഥലം 80 ലക്ഷം രൂപയ്ക്ക് വിൽക്കാൻ എം.എൽ.എ അവരെ നിർബന്ധിച്ചു. സമ്മർദത്തിന് വഴങ്ങി 16.50 കോടി രൂപയ്ക്ക് അവർ സ്ഥലം വിൽക്കേണ്ടി വന്നെന്ന് പരാതിക്കാരനെ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘കരാർ പ്രകാരം, തുകയുടെ 40% മുൻകൂറായി നൽകണം, ബാക്കി തുക വിൽപ്പന രേഖ പൂർത്തിയാക്കിയാൽ നൽകണം,’ പരാതിക്കാരൻ പറഞ്ഞു. എന്നാൽ യാതൊരു രേഖകളുമില്ലാതെ കുടുംബത്തിന് ഉടൻ തന്നെ ഒരു ലക്ഷം രൂപ എം.എൽ.എ നൽകി. തുടർന്ന് എം.എൽ.എ.യുടെ കൂട്ടാളികൾ ഭൂമി കൈമാറാൻ കുടുംബത്തിന്മേൽ സമ്മർദ്ദം ചെലുത്തി.

എന്നാൽ, മുഴുവൻ തുകയും നൽകാത്ത പക്ഷം വിൽപ്പനയുമായി മുന്നോട്ടുപോകാൻ അവർ വിസമ്മതിച്ചു. ഇതിന് പകരമായി രണ്ട് വ്യാജ ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ 17ന് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ എം.എൽ.എയെ കാണാൻ പോയപ്പോൾ ഭാര്യ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.

Continue Reading

india

സൂര്യവൻഷി കൊല്ലപ്പെട്ടത് ദലിതനായതിനാൽ: രാഹുൽ ഗാ​ന്ധി

ദ​ലി​ത് ആ​ക്ടി​വി​സ്റ്റും നി​യ​മ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന സൂ​ര്യ​വ​ൻ​ഷി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​ർ​ഭാ​നി​യി​ലെ​ത്തി ക​ണ്ട ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

ദ​ലി​ത​നും ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നും ആ​യ​തു​കൊ​ണ്ടാ​ണ് സോം​നാ​ഥ് സൂ​ര്യ​വ​ൻ​ഷി​യെ പൊ​ലീ​സ് ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാ​ഹു​ൽ ഗാ​ന്ധി. ദ​ലി​ത് ആ​ക്ടി​വി​സ്റ്റും നി​യ​മ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന സൂ​ര്യ​വ​ൻ​ഷി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​ർ​ഭാ​നി​യി​ലെ​ത്തി ക​ണ്ട ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ചി​ല ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്നെ കാ​ണി​ച്ചു. പൊ​ലീ​സ് സൂ​ര്യ​വ​ൻ​ഷി​യെ കൊ​ന്ന​താ​ണ്. ഇ​ത് ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​മാ​ണ്- രാ​ഹു​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ 10ന് ​വൈ​കു​ന്നേ​രം മ​റാ​ത്ത്‌​വാ​ഡ മേ​ഖ​ല​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​പു​റ​ത്ത് അം​ബേ​ദ്ക​ർ പ്ര​തി​മ​ക്ക് സ​മീ​പ​മു​ള്ള ഭ​ര​ണ​ഘ​ട​നാ ഫ​ല​കം ന​ശി​പ്പി​ച്ചി​രു​ന്നു.

പ​ർ​ഭാ​നി ശ​ങ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ സൂ​ര്യ​വ​ൻ​ഷി (35) ഉ​ൾ​പ്പെ​ടെ 50 ല​ധി​കം പേ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി. ജി​ല്ല സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ, നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട സൂ​ര്യ​വ​ൻ​ഷി ഡി​സം​ബ​ർ 15ന് ​ആ​ശു​പ​ത്രി​യി​ൽ​വെ​ച്ചാ​ണ് മ​രി​ച്ച​ത്.

പ​ർ​ഭാ​നി അ​ക്ര​മ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ശ​ര​ദ് പ​വാ​ർ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സൂ​ര്യ​വ​ൻ​ഷി​യു​ടെ അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​ൻ അ​മ്മ ത​യാ​റാ​യി​ല്ല. സൂ​ര്യ​വ​ൻ​ഷി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര​യി​ലു​ട​നീ​ളം പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്.

Continue Reading

india

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്‌സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു

വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദിയാണിത്

Published

on

ദമ്മാം. ഫേസ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോയായ ടെഡ് എക്‌സ മാതൃകയില്‍ എട്ട്, ഒമ്പത്, 10 ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദി യാണ് ഇതിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് പബ്ലിക്ക് ടോക് ഷോയാണ് ‘ഫേസ് എക്‌സ് ടോക് ഷോ’ എന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്‌കോളര്‍ഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങള്‍ക്ക് എത്തിക്കുക, സിവില്‍ സര്‍വിസ് പരീക്ഷക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ വിവിധ തസ്തികളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡര്‍ഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഈ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൈനലില്‍ എ ത്തുന്ന എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിങ് ഈ മാസം ഏഴിന് കോഴിക്കോട് റീജനല്‍ സയന്‍സ് സെന്ററില്‍ നടന്നിരുന്നു. ഫേസ് കാമ്പസ് പ്രിന്‍സിപ്പല്‍ പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡ യറക്ടര്‍ എം.പി. ജോസഫ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ മാസം 25 വരെ രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്തസമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇ. യഅഖൂബ് ഫൈസി, ഫേസ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ബഷീര്‍ എടാട്ട്, ആലി കുട്ടി ഒളവട്ടൂര്‍ പങ്കെടുത്തു. https://facextalkshow.com/applicationform/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Continue Reading

Trending