Connect with us

india

നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യം അധപതിച്ചു: ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്

‘മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കും മുൻഗണന നൽകി യഥാർത്ഥ വിശ്വാസത്തോടും ഭരണഘടനയോടുള്ള കൂറും പുലർത്തിയുള്ള ഭരണം കാഴ്ച വെക്കാൻ പി.ടി.ഐ സർക്കാരിനോട് ആവശ്യപ്പെടുന്നു. 

Published

on

മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്കും നരേന്ദ്ര മോദി സർക്കാർ മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ). പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യം അധഃപതിച്ചതായി ഐ.പി.ഐ പറഞ്ഞു.
‘മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കും മുൻഗണന നൽകി യഥാർത്ഥ വിശ്വാസത്തോടും ഭരണഘടനയോടുള്ള കൂറും പുലർത്തിയുള്ള ഭരണം കാഴ്ച വെക്കാൻ പി.ടി.ഐ സർക്കാരിനോട് ആവശ്യപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) സംസാരിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്നു, അത് ചില പ്രത്യേക സാഹചര്യങ്ങളിൽ ചില മാനദണ്ഡങ്ങൾ വെച്ച് മാത്രമേ പരിമിതപ്പെടുത്താൻ കഴിയൂ. സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം പ്രധാനമാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യം തകർന്നു കൊണ്ടിരിക്കുകയാണ്. അവകാശ ലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഐ.പി.ഐ ഇന്ന് മോദി സർക്കാരിനോട് ആഹ്വാനം ചെയ്യുന്നു,’ ഐ.പി.ഐ പറഞ്ഞു.
ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഒരു വർഷം മുമ്പ് ഐ.പി.ഐ വിശദീകരിച്ചിരുന്നുവെന്നും കഴിഞ്ഞ വർഷം ഈ പ്രധാന മേഖലകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. അതിനാൽ, പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്വതന്ത്രമായും സുരക്ഷിതമായും അവരുടെ ജോലി നിർവഹിക്കാനുള്ള മാധ്യമപ്രവർത്തകരുടെ കഴിവിനെ ഭീഷണിപ്പെടുത്തുന്നതുമായ സന്ദർഭങ്ങൾ ഒഴിവാക്കണമെന്നും ഐ.പി.ഐ കൂട്ടിച്ചേർത്തു.
യു.എ.പി.എ, ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്റ്റ് തുടങ്ങി നിരവധി നിയമങ്ങൾ ബി.ജെ.പി മാധ്യമങ്ങൾക്കെതിരെ പ്രയോഗിക്കുന്നുണ്ട്. വിമർശനാത്മക പത്രപ്രവർത്തകരെ, പ്രത്യേകിച്ച് ജമ്മു കാശ്മീരിലുള്ളവരെ ടാർഗെറ്റുചെയ്യാനും ശിക്ഷിക്കാനും അധികാരികൾ ഈ നിയമങ്ങൾ ഉപയോഗിക്കുന്നു. 2024 ഏപ്രിൽ വരെ പത്രപ്രവർത്തകർക്കെതിരെ ഫയൽ ചെയ്ത യു.എ.പി.എ കേസുകളിൽ ഗണ്യമായ ശതമാനവും ജമ്മു കശ്മീരിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഐ.പി.ഐ പറയുന്നു.
മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ തവണ ഇന്ത്യ ഇൻ്റർനെറ്റ് അടച്ചുപൂട്ടുന്നത് തുടരുകയാണ്. ഡിജിറ്റൽ റൈറ്റ്‌സ് ഗ്രൂപ്പ് ആക്‌സസ് നൗ, 2023-ൽ ഉണ്ടായ ഇൻ്റർനെറ്റ് ഷട്ട്‌ഡൗണുകളുടെ 116 സംഭവങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ഇത് വർധിച്ചു വരികയാണ് ചെയ്യുന്നത്.
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമണങ്ങൾ പ്രോസിക്യൂട്ട് ചെയ്യുന്നതിലും രാജ്യം ഗുരുതര വീഴ്ച വരുത്തുന്നുണ്ടെന്നും ഐ.പി.ഐ പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായ എല്ലാ ആക്രമണങ്ങളിലും, പ്രത്യേകിച്ച് മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിലും സമഗ്രവും സുതാര്യവും വിശ്വസനീയവുമായ അന്വേഷണങ്ങൾ ഇന്ത്യൻ അധികാരികൾ നടത്തണമെന്നും ഐ.പി.ഐ കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

പണപ്പെരുപ്പം കുറഞ്ഞു വരികയാണെന്നും രാജ്യം സുസ്ഥിര വികസനത്തിന്റെ പാതയിലാണെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

Published

on

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ഇന്ത്യയുടെ പുരോഗതിയുടെ കാര്യത്തില്‍ വളരെയേറെ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും യുവ സംരംഭകരുടെ ആത്മവിശ്വാസം തന്നെയാണ് അതിന് തെളിവെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

പണപ്പെരുപ്പം കുറഞ്ഞു വരികയാണെന്നും രാജ്യം സുസ്ഥിര വികസനത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ മുതല്‍ പണപ്പെരുപ്പ തോത് കുറഞ്ഞു തുടങ്ങുമെന്നതും അദ്ദേഹം സൂചന നല്‍കി.

 

 

Continue Reading

india

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി മൂന്ന് യുവതികൾക് ദാരുണാന്ത്യം

അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Published

on

 മംഗളൂരില്‍ മൂന്ന് യുവതികളെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശികളായ കീര്‍ത്തന (21), നിഷിദ (21), പാര്‍വതി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൂളില്‍ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അപകടമുണ്ടാകുകയായിരുന്നു.

മംഗലാപുരത്തുള്ള ഒരു റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയാണ് യുവതികള്‍ റിസോര്‍ട്ടിലെത്തിയത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. പൂളിന്റെ ഒരു വശത്തിന് ഏകദേശം ആറടിയോളം ആഴമുണ്ടായിരുന്നു. പൂളിലിറങ്ങിയ ഒരു യുവതി ഈ ആഴമുള്ള ഭാഗത്തേക്ക് മുങ്ങി പോകുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് യുവതികളും അപകടത്തില്‍ പെടുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.

അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂളിന് ആഴമുള്ള വിവരം യുവതികള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

Continue Reading

india

യു.പിയിലെ തീപിടിത്തത്തില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം; യോഗി സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Published

on

ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കളാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ യോഗി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു.

അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരും ആരോഗ്യ വകുപ്പും എന്ത് നടപടി സ്വീകരിച്ചുവെന്നാണ് കമ്മീഷന്‍ ചോദിച്ചത്. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരും സംസ്ഥാന പൊലീസും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. വെള്ളിയാഴ്ച (15/11/24) രാത്രി 10.35 ഓടെ നടന്ന തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിക്കുകയും 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

തീപിടുത്തം ഉണ്ടായ സമയത്ത് 47 കുട്ടികളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികളില്‍ 10 കുട്ടികള്‍ മരിക്കുകയും 37 കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അലോക് സിങ് പറഞ്ഞിരുന്നു.

തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഝാന്‍സി ഡിവിഷണല്‍ കമ്മീഷണര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.

12 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു യോഗിയുടെ ഉത്തരവ്. കൂടാതെ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ രോഗികളെ ഒഴിപ്പിക്കുന്നതിന്റെയും ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അപകടവിവരം പുറത്തറിഞ്ഞത്.

Continue Reading

Trending