Connect with us

india

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഒമര്‍ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു.

Published

on

ജമ്മു കശ്മീരിൽ ആറ് വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്.

2018ൽ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഗവർണർ ഭരണം ആറ് മാസം പിന്നിട്ട വേളയിലായിരുന്നു നടപടി. അതേവർഷം ജൂണിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ തകർന്നതോടെയാണ് ഗവർണർ ഭരണം ഏറ്റെടുത്തത്. 1996നു ശേഷം ആദ്യമായായിരുന്നു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. രണ്ടാം തവണയാണ് ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫാറൂഖ് അബ്ദുല്ലയാണ് ഉമര്‍ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്‍ഡ്യ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാ​ഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത്. സ്വതന്ത്രരും ഉമർ അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പി.ഡി.പി മൂന്ന് സീറ്റുകൾ നേടി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബാബാ സിദ്ദീഖി വധം: ഒരാളെ കൂടി അറസ്റ്റ് ചെയ്തു

കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന നാലാമത്തെ പ്രതിയാണ് ഇയാള്‍.

Published

on

എന്‍.സി.പി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹരിഷ്‌കുമാര്‍ ബാലക്രം (23) എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന നാലാമത്തെ പ്രതിയാണ് ഇയാള്‍. മഹാരാഷ്ട്രയിലെ പുണെയില്‍ ആക്രിക്കച്ചവടം നടത്തുന്ന പ്രതിക്ക് ബാബാ സിദ്ദീഖിയുടെ കൊലപാതകവുമായി പങ്കുള്ളതായി അധികൃതര്‍ വ്യക്തമാക്കി.

സിദ്ദീഖിക്കു നേരെ വെടിയുതിര്‍ത്ത ഹരിയാന സ്വദേശി ഗുര്‍മയ്ല്‍ ബാല്‍ജിത് സിങ് (23), യു.പിയില്‍നിന്നുള്ള ധര്‍മരാജ് രാജേഷ് കശ്യപ് (19) എന്നിവരും ഗൂഢാലോചനയില്‍ പങ്കാളിയായ പുണെ സ്വദേശി പ്രവീണ്‍ ലോങ്കര്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. ബഹ്‌റെയ്ച്ചില്‍നിന്നുതന്നെയുള്ള ശിവകുമാര്‍ ഗൗതത്തിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ബാബ സിദ്ദീഖിക്ക് മകന്‍ സീഷന്‍ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

india

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും

Published

on

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. ഒക്ടോബര്‍ 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 9.63 കോടി വോട്ടര്‍മാരാണ് മഹാരാഷ്ട്രയില്‍ ഉള്ളത്.

ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 81 അംഗ നിയമസഭയിലേക്കാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2.6 കോടി വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്.

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Continue Reading

Cricket

കേരള രഞ്ജി ടീമിനൊപ്പം ചേര്‍ന്ന് സഞ്ജു

ടെസ്റ്റ് ടീമിലേക്കു കൂടി ഇന്ത്യന്‍ ടീം തന്നെ പരിഗണിക്കുന്നുണ്ടെന്ന് സഞ്ജു നേരത്തെ പറഞ്ഞിരുന്നു.

Published

on

ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം സഞ്ജു സാംസണ്‍ കേരള രഞ്ജി ട്രോഫി ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസം സഞ്ജു സാംസണ്‍ രഞ്ജി ക്യാമ്പിലെത്തി. പേസര്‍ എന്‍.പി ബേസിലും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ടെസ്റ്റ് ടീമിലേക്കു കൂടി ഇന്ത്യന്‍ ടീം തന്നെ പരിഗണിക്കുന്നുണ്ടെന്ന് സഞ്ജു നേരത്തെ പറഞ്ഞിരുന്നു. ടെസ്റ്റ് ടീമിലേക്കു കൂടി പരിഗണിക്കാന്‍ ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ടെന്നും അതിനാല്‍ രഞ്ജിയിലടക്കം കളിച്ച് മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കണമെന്നും സന്ദേശം ലഭിച്ചതായി സഞ്ജു പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം രഞ്ജി ടീമില്‍ ചേര്‍ന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്ത കേരള ടീം ഇനി നേരിടാന്‍ പോകുന്നത് കരുത്തരായ കര്‍ണാടകയെ ആണ്. 18 മുതല്‍ ബെംഗളൂരുവിലാണ് മത്സരം.

 

Continue Reading

Trending