Connect with us

main stories

ഇന്ത്യക്കാരിയായ ഗര്‍ഭിണി മരിച്ചു; പോര്‍ച്ചുഗലില്‍ ആരോഗ്യമന്ത്രി രാജിവെച്ചു

മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് 34 വയസ്സുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരി മരിച്ചത്

Published

on

ലിസ്ബണ്‍: വിനോദ സഞ്ചാരിയായ ഇന്ത്യന്‍ യുവതി പ്രസവ ശുശ്രൂഷ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗീസ് ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവെച്ചു.

നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെത്തുടര്‍ന്ന് സാന്താ മരിയ ആശുപത്രിയില്‍ നിന്ന് ലിസ്ബണിലെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് 34 വയസ്സുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

യുവതിയുടെ മരണത്തിനു പിന്നാലെ, ഡോക്ടര്‍മാരുടെ അഭാവത്തില്‍ അടിയന്തര പ്രസവ സേവനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള മാര്‍ത്താ ടെമിഡോയുടെ നടപടി കനത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടു, നേരത്തെ വന്നു സ്ഥലം പരിശോധിച്ചു

ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു.

Published

on

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. പ്രതികള്‍ ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടെന്നും നേരത്തെ വന്നു സ്ഥലം പരിശോധിച്ചിരുന്നെന്നും വ്യക്തമാക്കി. ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു.

സംഭവത്തില്‍ കൊച്ചി കാക്കനാട് സ്വദേശി ഗിരീഷ് ബാബുവിനെയും സുഹൃത്ത് ഖദീജയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ജെയ്സി എബ്രഹം (55) ആണ് ഈ മാസം 17ന് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്മെന്റില്‍ തനിച്ചായിരുന്നു ജെയ്സി താമസിച്ചിരുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ് പൊലീസ് അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ എത്തുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ തെഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

മകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയിലാണ് അപ്പാര്‍ട്ട്മെന്റില്‍ ജെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ട് വിവരമില്ലാതായതോടെ കാനഡയിലുള്ള മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Continue Reading

kerala

ലൈംഗികാതിക്രമക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം എന്നീ ഉപാധികളാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ചുവെന്നായിരുന്നു ബാബുരാജിനെതിരായ കേസ്.

ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും അടിമാലിയിലെ റിസോര്‍ട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

ബാബുരാജിനെതിരെ നടി ഡിജിപിക്കാണ് പരാതി നല്‍കിയത്. ഈ പരാതി അടിമാലി പൊലീസിന് കൈമാറിയിരുന്നു. അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ബാബുരാജ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

 

Continue Reading

kerala

കുപ്രചരണങ്ങള്‍ ഏറ്റില്ല; സിജെപി പരാജയപ്പെട്ടു: ഷാഫി പറമ്പില്‍

ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ ‘പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്’

Published

on

പാലക്കാട് സിജെപി പരാജയപ്പെട്ടുവെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്. മാധ്യമങ്ങളുടെ മനസ്സില്‍ മാറ്റം ഉണ്ടാകാം. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ മാറ്റമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ചരിത്രഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത് ജനങ്ങളുടെ പിന്തുണ മൂലമാണ്. ജനങ്ങളാണ് വലുത് അതില്‍ കുപ്രചരണങ്ങള്‍ക്ക് പ്രസക്തിയില്ല.
പാലക്കാടിന്റെ സ്‌നേഹത്തെ കളങ്കപ്പെടുത്താന്‍ സാധിക്കില്ല എന്നത് ജനങ്ങളുടെ തീരുമാനമാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളി എന്നും യുഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉറപ്പായ കാര്യമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നും ഷാഫി പറഞ്ഞു.

Continue Reading

Trending