Connect with us

GULF

കടൽ കടന്ന പ്രാർത്ഥനകൾ സഫലം: കെഎംസിസി കൊണ്ടുവന്ന നൂറ് തീർത്ഥാടകരും ഉംറ ചെയ്തു

ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: ബാബുസ്സലാമിലൂടെ കടന്നുവന്ന അവർ കഅബാലയം കണ്ട് പൊട്ടിക്കരഞ്ഞു.
ഗദ്ഗദം വിളഞ്ഞ കണ്ണടരുകളിൽ കറുത്ത ഖില്ലകൾ നനഞ്ഞു. നബി ഇബ്‌റാഹിമിൻറെ കാലടിചോട്ടിലവർ സ്വർഗ്ഗം തിരഞ്ഞു.ആഗ്രഹ സാഫല്യത്തിൻറെ ആനന്ദ ലബ്ധിയിൽ നിരതെറ്റാതെ നൂറു പേരും അല്ലാഹുവിൻറെ ഭവനത്തെ വലയം വെച്ചു-ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്..
സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ അതിഥികളായി നാട്ടിൽ നിന്നെത്തിയ നൂറ് പേരും പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ചു.

ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.ഇവരെ സ്വീകരിക്കാൻ ദമ്മാമിലെയും ജിദ്ദയിലെയും കെഎംസിസി നേതാക്കൾ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അവരുടെ സാഹായം തീർത്ഥാടകർക്ക് വലിയ ആശ്വാസമായി.
സംഘാടകസമിതി നേതാക്കൾ മക്കയിലേക്കും തീർത്ഥാടകരെ അനുഗമിച്ചു.

അർദ്ധരാത്രി ഒരുമണിയോടെ മക്കയിലെത്തിയ അതിഥികളെ തക്ബീർ മുഖരിതമായ അന്തരീക്ഷത്തിൽ മക്ക കെഎംസിസി ഏറ്റുവാങ്ങി.തീർത്ഥാടകരെ വരവേൽക്കാൻ കെഎംസിസിയുടെ വനിതാ വളണ്ടിയർമാർ ഉൾപ്പടെ സംഘടനാ സംവിധാനംമുഴുവൻ രാവേറെ ചെന്നിട്ടും മക്കയിലെ തെരുവിൽ കാത്ത് നിൽക്കുകയായിരുന്നു. ചെറിയ വിശ്രമത്തിന് ശേഷം ഹറമിലേക്ക് പുറപ്പെട്ട സംഘം ഉച്ചക്ക് മുമ്പ് തന്നെ ആദ്യ ഉംറ നിർവ്വഹിച്ചു.
ഹറമിന് സമീപത്തുള്ള നോവോട്ടൽ സമുച്ചയത്തിലാണ് തീർത്ഥാടകരുടെ താമസം.
അഞ്ചുദിനരാത്രങ്ങൾ ഇവർ മക്കയിലുണ്ടാവും.

തുടർന്ന് മദീനയിലേക്ക് പുറപ്പെട്ട് മൂന്നുദിവസം പ്രവാചകനഗരിയിൽ തങ്ങും.
പിന്നീട് ബുറൈദ,റിയാദ് എന്നീ പ്രദേശങ്ങൾ കൂടി സന്ദർശിച്ച് ഈ മാസം പതിനേഴിന് ദമ്മാമിലെത്തും.
അന്ന് ദമ്മാമിലും ഇവർക്ക് വമ്പിച്ച സ്വീകരണം ഒരുക്കിയിട്ടുണ്ട്.പിറ്റേന്ന് ദമ്മാം കിംഗ് ഫഹദ് എയർപോർട്ട് വഴി മുഴുവനാളുകളും നാട്ടിലേക്ക് മടങ്ങും.

മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകും.
സാമ്പത്തികപ്രയാസങ്ങൾ കൊണ്ട് മാത്രം മക്കയും മദീനയും പരിശുദ്ധ പുണ്യകർമ്മങ്ങളും സാഫല്യമാകാത്ത സ്വപ്നങ്ങളായി അന്യമാക്കപ്പെട്ട, തീർത്തുംനിർധനരായ ആളുകൾക്കാണ് ഈ സംഘത്തിൽ അംഗത്വം നൽകിയിട്ടുള്ളത്.

നാല്പത്തി അഞ്ച് മുതൽ എൺപത്തി അഞ്ച് വയസ് വരെ പ്രായമുള്ളവരാണ് സംഘാഗങ്ങൾ.
നാല്പത് സ്ത്രീകൾ ഉൾപടെ നൂറ് തീർത്ഥാടകരുടെ മുഴുവൻ ചിലവുകളും കെഎംസിസിയാണ് വഹിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉൾപടെ സമൂഹത്തിൻറെ നാനാതുറയിൽ നിന്നും വലിയ പിന്തുണയാണ് പദ്ധ്വതിക്ക് ലഭിച്ചതെന്ന് കിഴക്കൻ പ്രവിശ്യ കെഎംസിസി അറിയിച്ചു.

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

GULF

അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്

പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു

Published

on

അബുദാബി: അബുദാബി പോലീസ് പരിശീലന കോഴ്‌സുകളില്‍നിന്ന് റിക്രൂട്ട് ചെയ്ത 88 വനിതക ള്‍കൂടി ബിരുദം നേടി. അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് സെയ്ഫ് ബിന്‍ സായിദ് അക്കാദമി ഫോര്‍ പോലീസ് ആന്റ് സെക്യൂരിറ്റി സയന്‍സസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അല്‍ഐന്‍ സിറ്റിയി ലെ പോലീസ് യോഗ്യതാ വകുപ്പില്‍ നിന്നുള്ള 88 പുതിയ റിക്രൂട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന ബേസിക് പ്രിപ്പ റേഷന്‍ കോഴ്സ് ഫോര്‍ ന്യൂ റിക്രൂട്ട്സ് നമ്പര്‍ (63) ന്റെ ബിരുദദാന ചടങ്ങാണ് നടന്നത്.
അക്കാദമിക്, സേവന വൈജ്ഞാനികത, സുരക്ഷ, പോലീസ് ശാസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു.
കേഡര്‍മാരെ യോഗ്യരാക്കുക, അവരു ടെ കഴിവുകള്‍ വികസിപ്പിക്കുക, സുരക്ഷയും എമിറേറ്റിനെ സംരക്ഷിക്കാനുള്ള സന്നദ്ധതയും സ്ഥാപന നേതൃത്വവും വര്‍ദ്ധിപ്പിക്കുന്നതില്‍ അബുദാബി പോലീസിന്റെ മുന്‍ഗണനകള്‍ കൈവരിക്കുന്നതിന് അവര്‍ ക്ക് പ്രത്യേക വൈദഗ്ധ്യവും അറിവും നല്‍കുക എന്നിവ പൂര്‍ത്തിയാക്കിയാണ് പുതിയ ബാച്ച് ബിരുദം നേടി സേവനരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.
പോലീസ്, സുരക്ഷാ മേഖലക്കൊപ്പം തുടരാനുള്ള താല്‍പ്പര്യത്തെയും, ഫീല്‍ഡ് പരിശീലനം പൂ ര്‍ത്തിയാക്കി അക്കാദമിക് പാഠ്യപദ്ധതികള്‍ പഠിച്ചു അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉയര്‍ന്ന തലങ്ങളിലെത്താനുമുള്ള വനിതകളുടെ താല്‍പ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
 വിവിധ മേഖലകളില്‍ യുഎഇയുടെ വികസന പ്രക്രിയയില്‍ യുഎഇ വനിതകള്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെ ന്നും സുരക്ഷ നിലനിര്‍ത്തുന്നതിലും സുരക്ഷാ മേഖലകളില്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യുന്നതിലും അവര്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഡോ. അലി ഖാമിസ് അല്‍ യമഹി, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രതിനിധി കേണല്‍ മുഹമ്മദ് ഖാമിസ് അല്‍ കാബി തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
Continue Reading

GULF

ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

Published

on

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

Continue Reading

Trending