Connect with us

Cricket

‘അസാധ്യമായൊരു ക്യാച്ച്’; 48ാം വയസ്സിലും അമ്പരപ്പിച്ച് ഇന്ത്യന്‍ താരം

Published

on

ടറൂബ: പ്രതിഭകളുടെ അസാമാന്യ പ്രകടനത്തിന് പ്രായം തടസമല്ലെന്ന് പല കായിക താരങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പ്രകടനമാണ് ശ്രദ്ധേയമാകുന്നത്. 48ാം വയസില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ താംബെയാണ് പ്രായത്തെ വെല്ലുന്ന ആവേശ പ്രകടനം പുറത്തെടുത്ത് ആരാധകരെ വിസ്മയിപ്പിച്ചത്.

ബുധനാഴ്ച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തിലാണ് പ്രവീണ്‍ താംബെയെന്ന ഇന്ത്യന്‍ താരം ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങി ആരാധകരുടെ കൈയടി വാങ്ങിയത്. താരത്തിന്റെ പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി മാറുകയും ചെയ്തു. സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സിനെതിരേ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയാണ് താംബെ കളത്തിലിറങ്ങിയത്.

എവിന്‍ ലൂയിസും ക്രിസ് ലിന്നും ദിനേഷ് രാംദിനും അടങ്ങിയ ബാറ്റിങ് നിരയ്‌ക്കെതിരേ നാല് ഓവറര്‍ എറിഞ്ഞ താംബെ ആകെ വഴങ്ങിയത് 12 റണ്‍സ്. സ്വന്തം പന്തില്‍ ജോഷ്വ ഡസില്‍വയെ ക്യാച്ചെടുത്ത് പുറത്താക്കിയതിനൊപ്പം ക്രിസ് ലിന്നിനെതിരേ ഒരു മെയ്ഡന്‍ ഓവറും താംബെ എറിഞ്ഞു.

ബൗള്‍ ചെയ്തപ്പോഴുള്ള അസാധ്യ പ്രകടനം അവിടെകൊണ്ടും തീര്‍ന്നില്ല. സെന്റ് കീറ്റ്‌സിന്റെ ഓപണര്‍ എവിന്‍ ലൂയിസിനെ പുറത്താക്കാന്‍ താംബെ എടുത്ത ക്യാച്ച് അമ്പരപ്പിക്കുന്നതായി മാറി. ഖാരി പിയറിയുടെ പന്തില്‍ താംബെ പന്ത് പറന്നു പിടിക്കുകയായിരുന്നു. ഈ ക്യാച്ചിന്റെ വീഡിയോ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 174 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ സെന്റ് കീറ്റ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. അവര്‍ 59 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വഴങ്ങിയത്.

Cricket

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി.

Published

on

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ റെക്കോഡ് റേറ്റിങ് പോയന്റുമായി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ.

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി. 904 റേറ്റിങ് പോയന്റാണ് ഇപ്പോള്‍ ബുംറയ്ക്കുള്ളത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് കൂടിയാണിത്.

ബ്രിസ്‌ബെയ്‌നിലെ ഗാബ ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തോടെ 14 റേറ്റിങ് പോയന്റാണ് താരത്തിന് ലഭിച്ചത്. ഇതോടെയാണ് 904 റേറ്റിങ് പോയന്റിലേക്ക് ബുംറ എത്തിയത്. 2016 ഡിസംബറിലാണ് അശ്വിന്‍ 904 റേറ്റിങ് പോയന്റ് നേടിയത്.

മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 10.90 ശരാശരിയില്‍ 21 വിക്കറ്റുകളാണ് ബുംറ നേടിയത്. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ചരിത്രത്തില്‍ മറ്റൊരു ബൗളറും ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്ക് ശേഷം ഇതുവരെ 15 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടില്ല. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയ്ക്ക് 856 പോയന്റ് മാത്രമാണുള്ളത്.

ഇതോടൊപ്പം ഏഷ്യന്‍ പേസ് ബൗളര്‍മാരില്‍ 900 റേറ്റിങ് പോയന്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ബുംറ. പാക് താരങ്ങളായ ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

Continue Reading

Cricket

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ആര്‍ അശ്വിന്‍ വിരമിച്ചു

ബുധനാഴ്ച ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിന്റെ അവസാനത്തില്‍ ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ബുധനാഴ്ച ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിന്റെ അവസാനത്തില്‍ ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

പരമ്പര 1-1 ന് സമനിലയില്‍ ആയപ്പോള്‍, അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ചതിന് ശേഷം അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ 14 വര്‍ഷത്തെ കരിയറിന് തിരശ്ശീല വീഴ്ത്തി. 38 കാരനായ അദ്ദേഹം 37 ടെസ്റ്റ് അഞ്ച് ഫോറുകള്‍ നേടി, മുത്തയ്യ മുരളീധരന് (67) രണ്ടാമത് മാത്രം.

2011ലും 2013-ലും ഇന്ത്യയുടെ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങളുടെ ഭാഗമായി, 2010-ല്‍ അരങ്ങേറ്റം കുറിച്ച അശ്വിന്റെ അന്താരാഷ്ട്ര കരിയര്‍ 287 ആയി. ഫോര്‍മാറ്റുകളിലായി 765 വിക്കറ്റുകള്‍ തമിഴ്നാട് സ്പിന്നര്‍ നേടി, അനില്‍ കുംബ്ലെയുടെ 9511-ാം സ്‌കോളുകള്‍ക്ക് പിന്നില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്പിന്നര്‍.

മൂന്ന് സൈക്കിളുകളിലായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആധിപത്യം പുലര്‍ത്തിയ അശ്വിന്‍ ഇന്ത്യയുടെ സ്പിന്‍ ക്വാര്‍ട്ടറ്റിനെ ഗെയിമിന്റെ ഏറ്റവും മികച്ച സ്ഥാനത്ത് നിര്‍ത്തുന്നു. 100 ഡബ്ല്യുടിസി വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണ് അശ്വിന്‍, നിലവില്‍ 41 മത്സരങ്ങളില്‍ നിന്ന് 195 സ്‌കാല്‍പ്പുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാണ് അശ്വിന്‍, ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ (190) തൊട്ടുപിന്നില്‍.

കഴിഞ്ഞ മാസം ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ഒപ്പുവെച്ച 9.75 കോടി രൂപയുമായി തന്റെ ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി അടുത്തിടെ ഹോംകമിംഗ് ഉറപ്പിച്ചതിന് ശേഷം അശ്വിന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

 

Continue Reading

Cricket

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി: മണിപ്പൂരിനെതിരെ കേരളത്തിന് ജയം

162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി.

Published

on

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളം ജയം. 162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂര്‍ 47ആം ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഒമര്‍ അബൂബക്കറും കാമില്‍ അബൂബക്കറും ചേര്‍ന്ന് നേടിയ 66 റണ്‍സാണ് കേരള ഇന്നിങ്സിന് അടിത്തറയിട്ടത്. ഒമര്‍ 51 പന്തുകളില്‍ നിന്ന് 60ഉം കാമില്‍ 26ഉം റണ്‍സാണ് എടുത്തത്. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹന്‍ നായരും അഭിജിത് പ്രവീണും ചേര്‍ന്ന് നേടിയ 105 റണ്‍സ് കേരളത്തിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. രോഹന്‍ നായര്‍ 65 പന്തില്‍ 54ഉം അഭിജിത് പ്രവീണ്‍ 74 പന്തില്‍ 55ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയ അക്ഷയ് ടി കെയുടെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 278ലേക്ക് എത്തിച്ചത്. അക്ഷയ് 34 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂരിന് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായില്ല. 28 റണ്‍സെടുത്ത ഡൊമിനിക് ആണ് മണിപ്പൂരിന്റെ ടോപ് സ്‌കോറര്‍.

 

Continue Reading

Trending