GULF
ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു
ഷാര്‍ജയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഷാര്‍ജ ബുഖേറയിലാണ് സംഭവം. ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
GULF
തിരൂർ ഫെസ്റ്റ് 2025: നവംബർ 23-ന് ദുബായിൽ; തിരൂർ മണ്ഡലത്തിലെ പ്രവാസികളുടെ മഹാസംഗമം
ദുബായിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ഭാരവാഹികൾ വിശദീകരിച്ചത്.
ദുബായ്: മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളെയും തിരൂർ മുനിസിപ്പാലിറ്റിയെയും പ്രതിനിധീകരിക്കുന്ന പ്രവാസികൾ ദുബായിൽ സംഘടിപ്പിക്കുന്ന “തിരൂർ ഫെസ്റ്റ് 2025” സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചു.
ദുബായിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ഭാരവാഹികൾ വിശദീകരിച്ചത്.
നവംബർ 23 ഞായറാഴ്ച ദുബായ് അൽ ഖുസൈസിലെ അൽ സാദിഖ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കുന്ന ഫെസ്റ്റ് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീണ്ടുനിൽക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ പങ്കാളിത്തത്തോടെ വിവിധങ്ങളായ കലാ, കായിക, വിനോദ പരിപാടികളുടെ വിരുന്നായിരിക്കും ഈ മേള. പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വർദ്ധിപ്പിക്കുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.
പ്രധാന ആകർഷണങ്ങൾ:
* തിരൂർ മണ്ഡലത്തിലെ പഞ്ചായത്തുകൾ തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ ടൂർണമെന്റ്.
* കായിക പ്രേമികൾക്കായി വടംവലി മത്സരം.
* പുതിയ തലമുറക്കായി ഒരുക്കുന്ന കിഡ്‌സ് ഫെസ്റ്റ് ഉൾപ്പെടെയുള്ള കുട്ടികളുടെ പരിപാടികൾ.
* കുടുംബങ്ങൾക്കായി കുക്കറി ഷോ, മെഹന്ദി ഫെസ്റ്റ് ഉൾപ്പെടെയുള്ള വിനോദ മത്സരങ്ങൾ.
* നാട്ടിലെയും പ്രവാസലോകത്തെയും പ്രമുഖ കലാകാരന്മാരെ അണിനിരത്തിയുള്ള സാംസ്കാരിക പരിപാടികൾ.
പത്രസമ്മേളനത്തിൽ ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികളായ സിദ്ധീഖ് കാലോടി, നാസർ കുറുമ്പത്തൂർ, നൗഷാദ് പറവണ്ണ, സുബൈർ കുറ്റൂർ, ശിഹാബ് മുട്ടിക്കട്ടിൽ, അഫ്സൽ തിരൂർ, സഫ്‍വാൻ വെട്ടം, ശാക്കിർ മുഞ്ഞക്കൽ ആതവനാട്, സാദിഖ് പൂളമംഗലം, നൗഷാദ് തിരൂർ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിന്റെ വിജയം ഉറപ്പാക്കാൻ എല്ലാ യുഎഇ തിരൂർ മണ്ഡലം പ്രവാസികളുടെയും സഹകരണവും പങ്കാളിത്തവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
GULF
ഗസ്സയിലെ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് തുടര്‍ച്ചയായ ഭക്ഷ്യസഹായം
സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യാംബു: ഗസ്സയിലെ ദുരിതത്തിലായ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യ തുടര്‍ച്ചയായി ഭക്ഷ്യസഹായം നല്‍കുന്നു.
രാജ്യത്തിന്റെ ആഗോള സഹായ ഏജന്‍സിയായ കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ , സൗദി സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആയിരക്കണക്കിന് ഭക്ഷണകിറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീനില്‍ വിതരണം ചെയ്തു.
ഭക്ഷണസഹായം പ്രധാനമായും മധ്യ ഗസ്സയിലെ അല്‍ സവൈദ പ്രദേശത്തെ കുടിയിറക്കപ്പെട്ടവര്‍ക്കും, ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും നല്‍കിയതാണ്. സ്ത്രീകള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്കും അഞ്ചിലധികം അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്കും പ്രത്യേക മുന്‍ഗണന നല്‍കിയതായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ വക്താവ് വ്യക്തമാക്കി.
ഇസ്രാഈല്‍ യുദ്ധവും ഉപരോധവും മൂലമുള്ള ഭക്ഷ്യക്ഷാമം ഗുരുതരമായ നിലയില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സൗദിയുടെ തുടര്‍ച്ചയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍, ഭക്ഷ്യവിതരണം, അടിയന്തിര മെഡിക്കല്‍ സഹായം, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സംരക്ഷണം, സംഭാവനാ ക്യാംപെയിനുകള്‍, ദുരിതാശ്വാസ വിമാനം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഫലസ്തീന്‍ ജനതയ്ക്കായി സൗദി നടത്തുന്ന ഈ സഹായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയും പ്രശംസയും നേടിക്കൊണ്ടിരിക്കുന്നു.
GULF
കുവൈത്തില്‍ മയക്കുമരുന്ന് കടത്തുകാര്‍ക്ക് വധശിക്ഷ; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. വധശിക്ഷയും വന്‍പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ക്കാണ് നിയമം വഴി ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമം പാസായത്.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇതുവരെ മയക്കുമരുന്ന് ഉപയോഗത്തെയും കടത്തിനെയും നിയന്ത്രിക്കുന്നതിനായി രണ്ടു വ്യത്യസ്ത നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവ ലയിപ്പിച്ചാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം മയക്കുമരുന്ന് കടത്തുകാര്‍, വിതരണക്കാര്‍, കൈമാറ്റത്തില്‍ പങ്കാളികളായവര്‍ എന്നിവര്‍ക്ക് വധശിക്ഷ മുതല്‍ വന്‍പിഴവരെ ലഭിക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തെ മയക്കുമരുന്ന് ഭീഷണിയില്‍നിന്ന് സംരക്ഷിക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രിസഭ അറിയിച്ചു.
മന്ത്രിസഭ അംഗീകരിച്ച കരട് നിയമം അന്തിമ അംഗീകാരം ലഭിക്കുന്നതിനായി അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് സമര്‍പ്പിച്ചു. അമീറിന്റെ അനുമതി ലഭിക്കുന്നതോടെ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
-
More3 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
india2 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
More3 days agoവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം
-
kerala3 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
-
kerala2 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
News3 days agoസുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്
-
News3 days agoടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്
-
kerala2 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു

