Connect with us

GULF

പ്രവാസി സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി; റിയാദ് നോർത്ത് ജേതാക്കൾ

ഒമ്പത് സോണുകൾ തമ്മിൽ നടന്ന മത്സരത്തിൽ 234 പോയിന്റുകൾ നേടി റിയാദ് നോർത്ത് സോൺ സാഹിത്യോത്സവിന്റെ കലാകിരീടം ചൂടി

Published

on

ദമ്മാം. കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച പതിമൂന്നാമത് പ്രവാസി സാഹിത്യോസവിന് ദമാമിൽ ഉജ്ജ്വല പരിസമാപ്തി. വിവിധ തലങ്ങളിൽ രണ്ടുമാസം നീണ്ടു നിന്ന തുടർ മത്സരങ്ങൾക്ക് ശേഷമാണ് സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവിന് ദമാം ഫൈസലിയ ഖസ്ർ ലയാലി ഓഡിറ്റോറിയത്തിൽ കൊടിയിറങ്ങിയത്. സൗദി സെൻട്രൽ, കിഴക്കൻ മേഖലയിൽ നിന്നുള്ള ഒമ്പത് സോണുകൾ തമ്മിൽ നടന്ന മത്സരത്തിൽ 234 പോയിന്റുകൾ നേടി റിയാദ് നോർത്ത് സോൺ സാഹിത്യോത്സവിന്റെ കലാകിരീടം ചൂടി.

യഥാക്രമം ദമ്മാം, റിയാദ് സിറ്റി സോണുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. അൽ ഹസയിൽ നിന്നെത്തിയ ഇഹ്‌സാൻ ഹമദ് മൂപ്പൻ സാഹിത്യോത്സവിലെ കലാപ്രതിഭയും റിയാദ് നോർത്തിലെ സെൻഹ മെഹ്‌റിൻ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്‌ഘാടന കർമം നിർവഹിച്ചു. അൽജൗഫ്, ഹായിൽ, ഖസീം, റിയാദ് നോർത്ത്, റിയാദ് സിറ്റി, ദമ്മാം, അൽഖോബാർ, അൽ അഹ്സ, ജുബൈൽ സോണുകളിൽ നിന്നായി വനിതകൾ ഉൾപ്പെടെ 800 ലധികം മത്സരാർഥികൾ പങ്കെടുത്ത സാഹിത്യോത്സവ് ജനകീയത കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

സാഹിത്യോത്സവ് ഉദ്‌ഘോഷിക്കുന്ന പ്രമേയം ‘യുവതയുടെ നിർമാണാത്മക പ്രയോഗം’ എന്ന വിഷയത്തെ അധികരിച്ച് സംവാദവും, സൗദിയിലെ സാംസ്‌കാരിക മാധ്യമ സാഹിത്യ പൊതു മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുള്ള സാംസ്‌കാരിക സമ്മേളനവും സാഹിത്യോത്സവിന്റെ ഭാഗമായി അരങ്ങേറി. സംവാദത്തിൽ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോ ഡയറക്ടർ മജീദ് അരിയല്ലൂർ, പ്രവാസി രിസാല മുൻ എക്സിക്യൂട്ടീവ് എഡിറ്റർ അലി അക്ബർ അബ്ദുൽ ഖാദർ, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പങ്കെടുത്തു. ലുഖ്‌മാൻ വിളത്തൂർ മോഡറേറ്റ് ചെയ്തു. വൈകുന്നേരം രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ ചെയർമാൻ ഇബ്‌റാഹീം അംജദിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആൽബിൻ ജോസഫ്, നാസ്‌ വക്കം, ബിജുകല്ലുമല, സാജിദ് ആറാട്ടുപുഴ, ഹമീദ് വടകര, ലുഖ്‌മാൻ പാഴൂർ, സലിം പാലച്ചിറ, ഇകെ സലിം, സിറാജ് പുറക്കാട്, ഇഖ്ബാൽ വെളിയങ്കോട്, അഷ്‌റഫ് പട്ടുവം, മുഹമ്മദ് സ്വാദിഖ് സഖാഫി ജഫനി, നൗഷാദ് മണ്ണാർക്കാട് സംബന്ധിച്ചു.

10 വേദികളിലായി നടന്ന സാഹിത്യോത്സവ് സമയ ക്രമീകരണം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. അടുത്തവർഷം ഹയിലിൽ നടക്കുന്ന സാഹിത്യോത്സവ് 2024 ന്റെ പ്രഖ്യാപനം രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ജനറൽ സെക്രട്ടറി ഹബീബ് മാട്ടൂൽ നിർവഹിച്ചു.സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഡയറക്ടറേറ്റ് അംഗം എംകെ ഹാമിദ്‌ മാസ്റ്റർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറിമാരായ സലീം പട്ടുവം, ഉമർ അലി കോട്ടക്കൽ, അഹ്‌മദ്‌ കബീർ ചേളാരി, അൻസാർ കൊട്ടുകാട് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് പാലേരി സ്വാഗതവും സ്വാഗത സംഘം ഫിനാൻസ് കൺവീനർ മുനീർ തോട്ടട നന്ദിയും പറഞ്ഞു.

GULF

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ഡോ. ഷംഷീർ വയലിൽ

പദ്ധതിക്കുള്ള പിന്തുണയ്ക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡോ. ഷംഷീറിനെ ആദരിച്ചു

Published

on

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നൽകുന്നതിനുമായി ആരംഭിച്ച സുസ്ഥിര എൻഡോവ്മെൻറ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു ഇ യുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യുഎഇ യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവയ്ക്കെല്ലാമുള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെൻറ് ഫണ്ടിലേക്കുള്ള ബുർജീലിന്റെ സംഭാവന. മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ ജീവകാരുണ്യ പ്രവർത്തന വ്യാപ്തി ആഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് സംഭാവന നൽകാം. ഇതിനായി വെബ്സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ ജൂഡ് (Jood.ae) , ബാങ്ക് ട്രാൻസാക്ഷൻ, എസ് എംഎസ് (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്എംഎസ് ചെയ്യുക) എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Continue Reading

GULF

സഊദിയിൽ ചെറിയ പെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു

ഒരുക്കങ്ങൾ നടത്താൻ മന്ത്രാലയത്തിൻ്റെ നിർദ്ദേശം

Published

on

സഊദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു. സഊദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷെയ്ഖാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം സൂര്യന്‍ ഉദിച്ചു 15 മിനിറ്റ് കഴിഞ്ഞ് നിസ്‌കാരം തുടങ്ങും. ഈ സമയത്ത് തന്നെ നിശ്ചിത സ്ഥലങ്ങളില്‍ നിസ്‌കാരം തുടങ്ങാന്‍ അധികൃതര്‍ എല്ലാ മന്ത്രാലയ ശാഖകള്‍ക്കും നിര്‍ദേശം നല്‍കി. സാധാരണയായി പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ളതോ നിസ്‌കരത്തിനായി പൊതുവെ ഉപയോഗിക്കാത്തതോ ആയ പള്ളികളിലും ഇക്കുറി പ്രാര്‍ത്ഥനകള്‍ നടക്കും. നമസ്‌കാരം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം ഇറക്കി.

‘ഈദ് നിസ്‌കാരം എല്ലാ നിയുക്ത പള്ളികളിലും നിര്‍വഹിക്കണം. പള്ളികള്‍ ഈ അവസരത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദ് അല്‍ ഫിത്തര്‍ നമസ്‌കാരം നയിക്കാന്‍ നിയുക്ത ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ വിശ്വാസികളുടെ സുരക്ഷയ്ക്കു വേണ്ടി നിയുക്ത പള്ളികള്‍ക്കുള്ളില്‍ തന്നെ നിസ്‌കാരം നിര്‍വഹിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, എയര്‍ കണ്ടീഷനിംഗ്, ഓഡിയോ ഉപകരണങ്ങള്‍ എന്നിവയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

Continue Reading

GULF

ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു

Published

on

മസ്കത്ത്: ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാ​ഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും. പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ ഔദ്യോ​ഗിക പ്രവർത്തി ദിവസം ഏപ്രിൽ 2 ന് ബുധനാഴ്ച പുനരാരംഭിക്കും. പെരുന്നാൾ തിങ്കാളാഴ്ചയാണെങ്കിൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോ​ഗിക ജോലികൾ പുനരാരംഭിക്കുക. പെരുന്നാൾ തിങ്കളാഴ്ചയാണെങ്കിൽ തുടർച്ചയായി 9 ദിവസം അവധി ലഭിക്കും

Continue Reading

Trending