Connect with us

kerala

പ്രവാസി നിയമസഹായസെല്‍: നോര്‍ക്ക റൂട്ട്‌സ് ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതി.

Published

on

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതി. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പ്രവാസി നിയമസഹായസെല്‍ പദ്ധതിയിന്‍ കീഴില്‍ യുഎഇ ( അബുദാബി, ഷാര്‍ജ, ദുബായ്) സൗദി അറേബ്യ (റിയാദ്, ദമാം, ജിദ്ദ, ) ബഹ്‌റൈന്‍ (മനാമ), ഒമാന്‍(മസ്‌ക്കറ്റ്), കുവൈറ്റ് (കുവൈറ്റ് സിറ്റി) , ഖത്തര്‍ (ദോഹ), മലേഷ്യ (കോലാല്ലംമ്പൂര്‍ എന്നിവിടങ്ങളിലേക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നതിന് താല്‍പര്യമുള്ള മലയാളി അഭിഭാഷകരില്‍ നിന്നും നോര്‍ക്ക-റൂട്ട്‌സ് അപേക്ഷ ക്ഷണിക്കുന്നു.

കേസുകളിന്‍ മേല്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.

യോഗ്യതകള്‍

1. അപേക്ഷിക്കുന്ന വ്യക്തി കേരളീയനായിരിക്കണം. മലയാളഭാഷ എഴുതുവാനും സംസാരിക്കുവാനും കഴിവുള്ള വ്യക്തിയായിരിക്കണം.

2.അതാത് വിദേശരാജ്യങ്ങളിലെ പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തിയുമായിരിക്കണം.

3.അഡ്വക്കേറ്റായി കേരളത്തില്‍ കുറഞ്ഞത് 2 വര്‍ഷവും വിദേശത്ത് 7 വര്‍ഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. ജി.സി.സി രാജ്യങ്ങളിലെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് പ്രവൃത്തി പരിചയം ഉള്ളവരും നിലവില്‍ അതാത് രാജ്യങ്ങളില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നയാളുമായിരിക്കണം. (സ്ത്രീ/പുരുഷന്‍).

4.അതാത് രാജ്യത്തെ അഭിഭാഷകരുടെ കൂടയോ/നിയമസ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം വേണം.

5 വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകര്‍പ്പുകളും വിദേശമലയാളികള്‍ സാധാരണ നേരിടുന്ന നിയമപ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും സംബന്ധിച്ച് 200 വാക്കില്‍ കുറയാത്ത ഒരു കുറിപ്പും മലയാളത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടണ്‍താണ് .

മറ്റ് നിബന്ധനകള്‍

1. ഹോണറേറിയം ഇന്ത്യന്‍ രൂപയായിട്ടായിരിക്കും നല്‍കുക. നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഇന്ത്യയില്‍ ദേശസാത്കൃതബാങ്കില്‍ അക്കൗണ്‍ണ്ട് ഉണ്‍ണ്ടായിരിക്കണം.

2. നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെ നിയമന കാലാവധി 2 വര്‍ഷത്തേക്കായിരിക്കും. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള പ്രവര്‍ത്തനം ലീഗല്‍ കണ്‍സള്‍ട്ടന്റ് കാഴ്ചവയ്ക്കാത്ത പക്ഷം നിയമനം റദ്ദ് ചെയ്യുന്നതായിരിക്കും.

3. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നോര്‍ക്ക-റൂട്ട്‌സ് തയ്യാറാക്കിയിട്ടുള്ള കരാറില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ഒപ്പ് വയ്‌ക്കേണ്‍ണ്ടതാണ്.

4. അപേക്ഷാഫാറം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം. esection.norka@kerala.gov.in . അപേക്ഷ സമര്‍പ്പിക്കേണ്ട ണ്‍ അവസാന തീയതി 2023 ആഗസ്റ്റ് 15.

 

kerala

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; പ്രധാന പ്രതികള്‍ പിടിയില്‍

പ്രതികളായ മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്

Published

on

കൊല്ലം : കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍. പ്രതികളായ മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്. മാവേലിക്കര തഴക്കരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ മൂന്ന് പേര്‍ പിടിയിലായി.

നേരത്തേ കേസുമായി ബന്ധപ്പെട്ട് ക്വട്ടേന്‍ സംഘത്തിലുള്ള അയ്യപ്പന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ അലുവ അതുല്‍ ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.

Continue Reading

kerala

പാലക്കാട് കാട്ടാന ആക്രമണം; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു

Published

on

പാലക്കാട് കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ ആണ് ആക്രമണം ഉണ്ടായത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഇന്ന് മൂന്നു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പിച്ചു.

അതേസമയം മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് പുലര്‍ച്ചെ രണ്ടുമണിയോടെ കാട്ടാന എത്തിയത് ആശങ്ക പരത്തി. നിലമ്പൂര്‍ ടൗണിന് പരിസരത്താണ് കാട്ടാന എത്തിയത്. ഈ മേഖലയിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. എറണാകുളം കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു.

Continue Reading

kerala

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു

Published

on

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

Continue Reading

Trending