Connect with us

gulf

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് മരിച്ചു

മൃതദേഹം പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Published

on

കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി വിമാനം പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് മരിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന 56 കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

വിമാനം പുറപ്പെടുന്നതിന് വെറും അരമണിക്കൂര്‍ മുമ്പാണ് ഇയാള്‍ മരിച്ചതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

gulf

സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ 47-ാമത് കൊയ്തുത്സവം ഇന്ന് 

മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് സന്നിഹിതനായിരുന്നു.  

Published

on

അബുദാബി: അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ ഒരുക്കുന്ന  47-ാമത് കൊയ്തുത്സവം ഇന്ന് നടക്കും. കാര്‍ഷിക മേഖലയില്‍നിന്ന് ലഭിക്കുന്ന ആദ്യഫലം ദേവാലയത്തില്‍ സമര്‍പ്പിക്കുകയെന്ന പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം വിപുലമായ രീതിയിലാണ് ഇത്തവണയും ആഘോഷിക്കുന്നതെന്ന് ഇടവക വികാരി ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് സന്നിഹിതനായിരുന്നു.
രാവിലെ ഏഴുമണിക്ക് കുര്‍ബാനയോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. വൈകീട്ട് മൂന്നുമണിക്ക് ഔദ്യോഗിക ഉല്‍ഘാടനം മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് നി ര്‍വ്വഹിക്കും. ഇന്ത്യന്‍ അംബാസ്സഡര്‍ സജ്ഞയ് സുധീര്‍ മുഖ്യാതിഥിയായിരിക്കും. കൊയ്തുത്സവ ദിനത്തില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയങ്കണത്തില്‍ ആയിരങ്ങളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുക. വിനോദവും വിജ്ഞാനവും പകരുന്ന വ്യത്യസ്ഥമായ പരിപാടികളും നിരവധി മത്സരങ്ങളുമുണ്ടാകും. തനതായ കേരളീയ രുചിക്കൂട്ടുകളുമായി നിരവധി ഭക്ഷണ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. കപ്പ-മീന്‍കറി, തട്ടുകട വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങള്‍, ബിരിയാണി, ഗ്രില്‍ ഇനങ്ങള്‍, വിവിധയിനം പായസങ്ങള്‍, പുഴുക്ക്, കുമ്പിളപ്പം,ഇറ്റാലിയന്‍ പലഹാരങ്ങള്‍ മുതലായ തനിനാടന്‍ വിഭവങ്ങളും ലഭ്യമായിരിക്കും.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള കത്തീഡ്രല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇന്ത്യയുടെ വിവിധ നൃത്ത രൂപങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക ഫെസ്റ്റ്,  മാസ്‌ട്രോ മെജോ ജോസഫിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള സംഗീത മേള, എന്നിവ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. അന്‍ജേല മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ബാന്‍ഡ് മേളം പരിപാടിയുടെ മാറ്റ് കൂട്ടും.
വസ്ത്രങ്ങള്‍, ഇലക്ട്രോണി ക്ക് ഉല്‍പന്നങ്ങള്‍ വീട്ട് സാമഗ്രികള്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിത്യോപയോഗ വസ്തു ക്കളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. കൂടാതെ കരകൗശല വസ്തുക്കള്‍, ഔഷധച്ചെടികള്‍, പുസ്തകങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭിക്കും. ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം കര്‍ശനമായി പാലിച്ചു ഇടവാകാംഗ ങ്ങള്‍ വീടുകളി ലും പള്ളിയിലും പാകം ചെയ്യുകയോ ചെയ്യുന്നവയാണ് സ്റ്റാളുകളില്‍ വില്‍പ്പനക്കെത്തിക്കു ന്നത്.
സഹ: വികാരി ഫാ. മാത്യു ജോണ്‍, കത്തീഡ്രല്‍ ട്രസ്റ്റി ബിനോയ് ഫിലിപ്പ് ഗീവര്‍ഗ്ഗീസ്, സെക്രട്ടറി ഐ തോമസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ യു. റജി, ജോയിന്റ് ഫൈനാന്‍സ് കണ്‍വീനര്‍ നൈനാന്‍ ഡാന്യല്‍, മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ റോയ് തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹതിരായിരുന്നു.

Continue Reading

gulf

പുതുവര്‍ഷ ആഘോഷങ്ങള്‍ സുരക്ഷിതമാക്കാന്‍ അബുദാബി പൊലീസ് സജ്ജമായി

സ്പ്രേ ചെയ്യല്‍ (പാര്‍ട്ടി സ്പ്രേ), അശ്രദ്ധമായി വാഹനമോടിക്കല്‍, ശബ്ദമുണ്ടാക്കല്‍ തുടങ്ങിയവക്കെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കി.

Published

on

അബുദാബി:അബുദാബിയിലെ എല്ലാ മേഖലകളിലും പുതുവത്സര ആഘോഷങ്ങള്‍ സുരക്ഷിതമാ ക്കാന്‍ അബുദാബി പോലീസ് സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കി. തന്ത്രപ്രധാന പങ്കാളികളുമായി സഹകരി ച്ചു സുഗമമായ ഗതാഗതം ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും മറ്റു ക്രമീകരണങ്ങള്‍ നടത്താനും അബുദാബി പോലീസ് സംയുക്ത സുരക്ഷാ പദ്ധതി തയ്യാറാക്കിയതായി സെന്‍ട്രല്‍ ഓപ്പ റേഷന്‍സ് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈതൗണ്‍ അല്‍മുഹൈരി വ്യക്തമാക്കി.

പുതുവത്സരാ ഘോഷങ്ങളില്‍ വിനോദസഞ്ചാര മേഖലകളും വാണിജ്യകേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തും.
മൊബൈല്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ട്രാഫിക് നിയമങ്ങളും നിര്‍ദ്ദിഷ്ട വേഗതയും ശ്ര ദ്ധിക്കാനും പാലിക്കണമെന്ന് റോഡ് ഉപയോക്താക്കളോട് പൊലീസ് അഭ്യര്‍ത്ഥിച്ചു. വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷാ അകലം പാലിക്കണം. സ്പ്രേ ചെയ്യല്‍ (പാര്‍ട്ടി സ്പ്രേ), അശ്രദ്ധമായി വാഹനമോടിക്കല്‍, ശബ്ദമുണ്ടാക്കല്‍ തുടങ്ങിയവക്കെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കി.

പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതിനും രാജ്യത്തിന്‍ത്തിന്റെ മാന്യമായ പ്രതിച്ഛായ പ്രതിഫലിപ്പി ക്കുന്നതിനുമായി ആഘോഷങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്തോഷം പകരുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമെ അനുവദിക്കുകയുള്ളു. പൊലീസിന് ലഭിക്കുന്ന ടെലിഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതിനു’ഓപ്പറേഷന്‍ റൂമില്‍’ മികച്ച ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങ ളില്‍ 999 എന്ന നമ്പറില്‍ വിളിച്ച് സെന്‍ട്രല്‍ ഓപ്പറേറ്റിംഗ് റൂമുമായി ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോ ട് അബുദാബി പൊലീസ് ആഹ്വാനം ചെയ്തു.

Continue Reading

gulf

യുഎഇയിൽ ജനുവരി ഒന്നുമുതല്‍ വിവാഹത്തിനുമുമ്പ്  ജനിതക പരിശോധന നിര്‍ബന്ധമാക്കി

യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.

Published

on

റസാഖ് ഒരുമനയൂർ
അബുദാബി: വിവാഹത്തിനുമുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കിയതായി യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2025 ജനുവരി ഒന്നുമുതല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ യുഎഇ പൗരന്മാര്‍ക്കും വിവാഹപൂര്‍വ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍ബന്ധിത ജനിതക പരിശോധന ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.  ഇമാറാത്തി കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല ആരോഗ്യവും ഉയര്‍ന്ന ജീവിത നിലവാരവും ഉറപ്പാക്കിക്കൊണ്ട് ഭാവി തലമുറയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു ള്ള ഈ തീരുമാനം രാജ്യത്തിന്റെ ആരോഗ്യ പരിപാലന മേഖലയിലെ ഒരു മാതൃകാപരമായ മാറ്റമായിരിക്കു മെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനിതക രോഗ പ്രതിരോധത്തിനും പ്രത്യുല്‍പ്പാദന ഔഷധങ്ങള്‍ക്കുമായി ഹെല്‍ത്ത് കെയര്‍ കേഡറുകളും ഗവേഷണ ശേഷികളും വികസിപ്പിക്കുന്നതില്‍ യുഎഇയുടെ ആരോഗ്യ മേഖല ഇതിലൂടെ ആഗോള തലത്തില്‍ മുന്‍പന്തിയില്‍ എത്തുകയാണ്.
ജനിതക പരിശോധന നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ അധികാരികളുടെയും സഹകരണ ത്തോടെ ഒരു ഏകീകൃത ദേശീയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എമിറാറ്റികള്‍ക്കിടയിലെ ജനിതക രോഗങ്ങ ളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു സംയോജിത ദേശീയ ജനിതക ഡാറ്റാബേസ് കൂടി ഇതി ലൂടെ ഉണ്ടാക്കിയെടുക്കും.
 യുഎഇ ശതാബ്ദി ദര്‍ശനം 2071-ന് അനുസൃതമായി, സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാന്‍ ഭാവി സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, ആരോഗ്യ സംരക്ഷണ മേഖലയില്‍ പരിവര്‍ത്തനാത്മകമായ മാറ്റത്തിന് ഇതിലുടെ സാധ്യമാകും. വിവാഹത്തിനു മുമ്പു ള്ള സ്‌ക്രീനിംഗ് പ്രക്രിയയുടെ ഭാഗമായി, ജനിതക പരിശോധന എന്നത് ഒരു പ്രതിരോധ ആരോഗ്യ നടപടി യാണ്.
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അവര്‍ വഹിക്കാന്‍ സാധ്യതയുള്ള ജനിതകമാറ്റ ങ്ങള്‍ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. ജനിതക രോഗങ്ങള്‍ തടയുന്നതിനും പരിശോധനയിലുടെ കഴിയും.
840 ലധികം മെഡിക്കല്‍ അവസ്ഥകളുമായി ബന്ധപ്പെട്ട 570 ജീനുകള്‍ ഈ പരിശോധനയില്‍ ഉള്‍ പ്പെടുന്നു. ജനിതക രോഗങ്ങളുള്ള കുട്ടികളുണ്ടാകാനുള്ള സാധ്യത അറിയാനും കുടുംബജീവിതത്തിന് മു ന്‍കൂട്ടി തീരുമാനങ്ങളെടുക്കുവാനും ദമ്പതികള്‍ക്ക് കഴിയും.
 ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ ആരോഗ്യവകുപ്പ്, അബുദാബി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ്, ദുബൈ ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ച് അക്കാദമിക്, മെഡിക്കല്‍, ടെക്നോളജിക്കല്‍ എന്നിവയുടെ സഹ കരണത്തോടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുക.

Continue Reading

Trending