Connect with us

india

പ്രണബ് ദാ; ഒരു ദീര്‍ഘയാത്രയുടെ അന്ത്യം

എല്ലാം കുറിച്ചു വച്ചിട്ടുണ്ട് പ്രണബ്, പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ ഓരോ ദിവസവും.

Published

on

‘ഞാന്‍ ദീര്‍ഘനടത്തം ഇഷ്ടപ്പെടുന്നു’ – 2012ല്‍ കേന്ദ്രധനമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രണബ് മുഖര്‍ജി പറഞ്ഞ വാക്കുകളാണിത്. യഥാര്‍ത്ഥ ജീവിതത്തിലും ഇതു തന്നെയായിരുന്നു പ്രണബ്. അധികാരത്തിന്റെ ഇടനാഴിയില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആ ദീര്‍ഘനടത്തത്തിന് വിരാമമായിരിക്കുന്നു. പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നില്ല എങ്കിലും അതിന്റെ എല്ലാ ‘അധികാരവും’ വഹിച്ച രാഷ്ട്രീയക്കാരനായിരുന്നു പ്രണബ്. അമ്പതിലേറെ മന്ത്രിതല സമതിയുടെ അദ്ധ്യക്ഷനായിരുന്നു പല കാലങ്ങളായി അദ്ദേഹം. കപ്പിനും ചുണ്ടിനുമിടയില്‍ പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും പിന്നീട് പ്രണബ് ദാ രാഷ്ട്രപതിയുടെ കസേരയിലെത്തി. രാഷ്ട്രീയ ജിവിതം പോലെ തീര്‍ത്തും അപ്രതീക്ഷിതമായി.

1969ല്‍ 34-ാം വയസ്സിലാണ് പ്രണബ് ഇന്ദ്രപ്രസ്ഥത്തിലെത്തുന്നത്. 24 സൗത്ത് പര്‍ഗാനയിലെ വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രീയം പഠിപ്പിച്ചിരുന്ന പ്രണബിനെ കണ്ടെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. 69ല്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത് 2017ല്‍ രാഷ്ട്രപതി ഭവന്‍ ഒഴിയുമ്പോഴാണ്. ഓഗസ്റ്റ് ഒമ്പതിന് രാഷ്ട്രപതി ഭവന്‍ ഒഴിയുന്ന ദിസവും അദ്ദേഹം എട്ടു കിലോമീറ്റര്‍ നടന്നു. നാലു മണിക്കൂര്‍ രാവിലെയും നാലു മണിക്കൂര്‍ വൈകിട്ടും. എല്ലാം കുറിച്ചു വച്ചിട്ടുണ്ട് പ്രണബ്, പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ ഓരോ ദിവസവും.

അതില്‍ അരമനയിലെ ഒരുപാട് രഹസ്യങ്ങളുണ്ടാകുമെന്ന് തീര്‍ച്ച. രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള പ്രണബിന്റെ കഴിവിനെ കുറിച്ച് ഒരിക്കല്‍ ഇന്ദിര പറഞ്ഞത് ഇങ്ങനെയാണ്; ‘എല്ലാം അദ്ദേഹത്തിന്റെ തലയിലെത്തും, പുക മാത്രമേ പുറത്തു വരൂ’ – അന്ന് ചെയന്‍ സ്‌മോക്കറായിരുന്നു പ്രണബ്.
പ്രതിരോധം, ധനം, വിദേശം, വാണിജ്യം എന്നീ നാലു മുഖ്യമന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത നയചാതുരി മാത്രം മതി പ്രണബിന്റെ വലിപ്പം ബോദ്ധ്യപ്പെടാന്‍. 2008ല്‍ അദ്ദേഹമാണ് യു.എസുമായുള്ള ആണവകരാറില്‍ ഒപ്പുവച്ചത്. രണ്ടു യു.പി.എ സര്‍ക്കാറുകളിലെ ഘടകകക്ഷികളെയും ഒന്നിച്ചു നിര്‍ത്തിയ നൂല്‍ച്ചരടും അദ്ദേഹം തന്നെ.

india

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കരുത്; തെലങ്കാനയിലെ ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍.

Published

on

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമര്‍ശത്തിനെതിരെ നിരവധി ഭക്തര്‍ രംഗത്തെത്തി.

ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ വാവര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്ന പാരമ്പര്യം ‘നക്‌സലൈറ്റുകള്‍’ ഗൂഢാലോചന വഴി സൃഷ്ടിച്ചെടുത്തതാണെന്നുമാണ് രാജാ സിങിന്റെ വിവാദ വിശദീകരണം. വാവര്‍ പള്ളി സന്ദര്‍ശിച്ചാല്‍ മാത്രമേ ശബരിമല സന്ദര്‍ശനവും അയ്യപ്പ ദീക്ഷയും പൂര്‍ത്തിയാവുകയുള്ളൂ എന്ന് ഇവര്‍ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്യുകയും ആ ഊഹാപോഹം പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ പറയുന്നത്.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെക്ക് പോയന്റുകളില്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ 13 അഭിഭാഷകരെ കമ്മീഷണര്‍മാരായി നിയമിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഉള്‍പ്പെടെയുള്ള കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍ തുടരും.

 

Continue Reading

india

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും

ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Published

on

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി പറഞ്ഞു. ശേഷം ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അദാനി ഓഹരികളില്‍ ഇറക്കവും മുന്നേറ്റവുമെല്ലാം മാറി മാറി വരുന്നുണ്ട്. ഒറ്റയടിക്ക് ഇടിഞ്ഞ അദാനി ഓഹരികള്‍ കരകയറി വരുന്നതാണ് ഇന്നത്തെ വ്യാപാര സൂചനകള്‍ നല്‍കുന്നത്. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.

കൈക്കൂലി ആരോപണം കാണിച്ച് അമേരിക്കന്‍ കോടതിയാണ് ഗൗതം അദാനിക്കെതിരെ കേസെടുത്തത്. എന്നാല്‍ രാഷ്ട്രീയകോളിളക്കം മുഴുവന്‍ ഇന്ത്യയിലാണ്. ഇപ്പോഴത്തെ വിവാദംകൂടി വന്നതോടെ പ്രതിപക്ഷം മോദി- അദാനി ബന്ധത്തിനു മേല്‍ ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച ശീതകാല സമ്മേളനം ആരംഭിക്കുന്നതോടെ അദാനി വിഷയത്തില്‍ വലിയ വാക്കേറ്റങ്ങള്‍ക്കാകാം പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രിയോട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തിയേക്കും.

അതേസമയം അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.

 

 

Continue Reading

Trending