Connect with us

Culture

കര്‍ണാടകയില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണം: ശ്രീരാമസേന നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Published

on

ബംഗളുരൂ: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന് ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്ത്. തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ മതത്തിന്റെ പേരിലാണ് വോട്ട് പിടിക്കുന്നത് ആരോപിച്ചാണ് ഇവരെ വിലക്കണം എന്നാവശ്യപ്പെട്ട്് മുത്തലിക് തെരഞ്ഞടുപ്പ് കമ്മീഷനെ സമീച്ചത്. ഇതുസംബന്ധിച്ച പരാതി പ്രമോദ് മുത്തലിക് കമ്മീഷന്‍ നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ മതത്തിന്റെ പേരിലാണ്് കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആരോപിച്ചിരുന്നു.

 

അതേസമയം തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍പ്പിച്ച് പാര്‍ട്ടിയില്‍ കൂട്ടരാജി. ഉഡുപ്പി ജില്ലയിലെ കുണ്ടാപൂര്‍ യൂണിറ്റില്‍ നിന്നാണ് 25 സജീവ പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടത്. കുണ്ടാപൂര്‍ മണ്ഡലത്തില്‍ ഹലാഡി ശ്രീനിവാസ് ഷെട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം.

ബല്‍വെ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബി. ഉദയകുമാര്‍ പൂജാരി, മുച്ചേട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജീവ് കുലാല്‍ തുടങ്ങിയവര്‍ രാജിവെച്ചവരില്‍പ്പെടുന്നു. ഇവര്‍ ബി.ജെ.പി ഉഡുപ്പി ജില്ലാ സെക്രട്ടറി കുത്യാര്‍ നവീന്‍ ഷെട്ടിയെ നേരില്‍ക്കണ്ട് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നുള്ള തങ്ങളുടെ രാജി സമര്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഹലാഡി ശ്രീനിവാസ് ഷെട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജപരാതികള്‍ നല്‍കിയിരുന്നതായും നിരവധി വര്‍ഷം കുണ്ടാപൂര്‍ എം.എല്‍.എയായിട്ടും ശ്രീനിവാസിന് വികസനം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും രാജിവെച്ചവര്‍ ആരോപിക്കുന്നു. വിമതനായി മത്സരിച്ചിട്ടുള്ള ശ്രീനിവാസിന് ടിക്കറ്റ് നല്‍കിയത് പ്രവര്‍ത്തകരില്‍ അതൃപ്തിക്ക് കാരണമായെന്നും അവര്‍ പറയുന്നു.
നേരത്തെ, ഹലാഡി ശ്രീനിവാസ് ബി.ജെ.പിക്കു വേണ്ടി പത്രിക സമര്‍പ്പിച്ചപ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

Film

എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്ത്

2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്.

Published

on

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. 2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്. ഇന്ന് രാവിലെ റിലീസായ സിനിമ വൈകിട്ട് 4.02 ഓടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുകയായിരുന്നു.

തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്‌ലോഡ് ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

രാവിലെ ആറ് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

Continue Reading

Film

മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ സൈബർ ആക്രമണം; എമ്പുരാനെതിരെ ബഹിഷ്കരണ ആ​ഹ്വാനം

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

Published

on

എമ്പുരാന്‍ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ. സോഷ്യൽമീഡിയകളിലൂടെയാണ് വൻതോതിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും അസഭ്യവും ചൊരിയുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇതുകൂടാതെ, എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുമുണ്ട്. നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എമ്പുരാന്‍ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവർത്തക ലസിത പാലക്കൽ അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽമീഡിയയിൽ കുറിപ്പുമായി രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

മോഹൻലാലിന്റെയും പൃഥ്വിരാജിന്റേയും തിരക്കഥാകൃത്ത് മുരളീ​ഗോപിയുടേയും പോസ്റ്റുകൾക്കും താഴെയും അധിക്ഷേപ- ഭീഷണി പരാമർശങ്ങളുണ്ട്. ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ‘താങ്ക്യൂ ഓള്‍’ എന്ന പൃഥ്വിരാജിന്റെയും മോഹൻലാലിന്റേയും ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം.

‘രാജപ്പനും മോഹൻലാലും അണിയറ പ്രവർത്തകരും ഭാരതത്തിലെ ഹൈന്ദവരുടെ ക്ഷമയെയും സഹനശക്തിയെയും വീണ്ടും പരീക്ഷിക്കുകയാണ് എന്നാണ് ഒരാളുടെ കമന്റ്. ജിഹാദികളുടെ പണത്തിന് കീഴെ പറക്കുന്ന കടലാസ് പരുന്തായി മോഹൻലാൽ എങ്ങനെ മാറി എന്നത് ചിന്തിക്കേണ്ട വിഷയമാണ്, ജിഹാദികളേ ഓർക്കുക; നിങ്ങൾ നരകത്തിലെ വിറക് കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞിരിക്കുന്നത്’- കമന്റിൽ പറയുന്നു.

‘മിസ്റ്റർ മോഹൻലാൽ, അണ്ണാ അണ്ണാ എന്നു തന്നെ അല്ലേ ഞങ്ങൾ വിളിച്ചത്. അല്ലാതെ താങ്കളുടെ എമ്പുരാനിൽ ഹിന്ദു പാർട്ടി പ്രവർത്തകനെ അവതരിപ്പിച്ച സുരാജ് പറഞ്ഞ പോലെ അക്ഷരം മാറ്റി ഒന്നും അല്ലാലോ വിളിച്ചത്. അപ്പോൾ കുറച്ച് മര്യാദ ഒക്കെ കാണിക്കാം.. ഇല്ലെങ്കിൽ അണ്ണൻ ചുരുണ്ട് വീട്ടിൽ ഇരിക്കും. സഹിക്കുന്നതിനും പൊറുക്കുന്നതിനും ഒക്കെ ഒരു പരിധി ഉണ്ട്.

ഞങ്ങളെ ചതിക്കാൻ താങ്കൾക്ക് പരിധി ഇല്ല എന്നറിയാം.. ബട്ട്‌ ഞങ്ങക്ക് വ്യക്തമായ പരിധി ഉണ്ട്. അത് മറക്കരുത്. കേരളത്തിൽ കാവി രാഷ്ട്രീയം വരാതെ ഇരിക്കാൻ രായപ്പന് കാരണങ്ങൾ ഉണ്ട്. താങ്കൾക്ക് എന്ത് ഉപദ്രവം ആണ് കാവി രാഷ്ട്രീയം ഉണ്ടാക്കിയത് എന്നൂടെ പറഞ്ഞാൽ ഞങ്ങൾ സുല്ലും പറഞ്ഞ് ഒതുങ്ങി പോകാമായിരുന്നു’- എന്നാണ് മറ്റൊരാളുടെ ഭീഷണി നിറഞ്ഞ കമന്റ്.

പൃഥ്വിരാജിനെ അൽസുഡു എന്നുവിളിച്ചാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. ‘അൽസുഡുവിൻ്റെ ആടുജീവിതം തുടങ്ങുന്നത് ഹലാൽ ഫ്ലാറ്റിൻ്റെ പരസ്യത്തിലൂടെയാണ്. പിന്നെ സിനിമയിൽ ഉയർന്നു വരാൻ ഒരേസമയം മട്ടാഞ്ചേരി മാഫിയയുടേയും ഏട്ടൻ്റേയും ഒപ്പം നടന്നു. പിന്നെപ്പിന്നെ ജിഹാദി ഫണ്ടിറക്കി ചെയ്തതെന്ന് സംശയിക്കപ്പെടുന്ന നിരവധി സിനിമകളുടെ ഭാഗമായി.

രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയെ വരെ പരിഹസിക്കുന്ന ജനഗണമന പോലുള്ള സിനിമകൾ ചെയ്ത് സുഡാപ്പികളെ നിരന്തരം സന്തോഷിപ്പിച്ചു. ഗോധ്ര മറച്ചുവെച്ച് ഗുജറാത്ത് കലാപവും രാഷ്ട്രീയവും കുത്തിക്കലർത്തി. സുഡുക്കളും കമ്മികളും കൊങ്ങികളും ഏട്ടൻ്റെ ആരാധകരും സിനിമ കാണാൻ എത്തുമെന്ന് അൽസുഡു പ്രതീക്ഷിക്കുന്നു. “ആഗ്രഹം നല്ലതാണ്, പക്ഷെ നിൻ്റെ തന്തയല്ല എൻ്റെ തന്ത”. മിഷൻ സൗത്ത് ഇന്ത്യക്കാരുടെ ഫണ്ട് വാങ്ങി രാജ്യത്ത് കലാപം സൃഷ്ടിക്കാനും രാജ്യത്തെ വിഭജിക്കാനും ഇറങ്ങിത്തിരിക്കുന്നവർ അന്വേഷണം വരുമ്പോൾ ഇരവാദം മുഴക്കി മോങ്ങരുത്’- എന്നാണ് പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി. അതേസമയം, പൃഥ്വിരാജിന് കൈയടിയും പിന്തുണയുമായി നിരവധി ആരാധകർ രം​ഗത്തെത്തിയിട്ടുണ്ട്.

‘ഈ ഹിന്ദു നാമധാരിയായ സുഡാപ്പി അടിമയുടെ സാമ്പത്തിക സ്രോതസിനെ പറ്റി സെൻട്രൽ ഗവൺമെന്റ് അന്വേഷിച്ച് നിയമനടപടികൾ സ്വീകരിക്കണം എത്രയും പെട്ടെന്ന്’- എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, പൃഥ്വിരാജിന് കൈയടിയും പിന്തുണയുമായി നിരവധി ആരാധകർ രം​ഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending