Connect with us

kerala

സഞ്ചരിക്കുന്ന കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം; വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

രണ്ട് പേരുടേയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

Published

on

ആഡംബര കാറുകളില്‍ അഭ്യാസപ്രകടനം നടത്തി അപകടകരമായി യാത്രചെയ്ത കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. വാഹനം ഓടിച്ച തിരുവല്ല മഞ്ഞാടി കുന്നത്ത് പറമ്പില്‍ വീട്ടില്‍ കെ. ജോഹന്‍ മാത്യു (19), ബംഗളൂരുവില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി പത്തനംതിട്ട കുമ്പഴ മടുക്കാ മൂട്ടില്‍ ജോഹന്‍ മാത്യു (20) എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരുടേയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇവരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ തിരുത്തല്‍ പരിശീലനത്തിനായി അയക്കും.

ഇന്ന് രാവിലെ തിരുവല്ല വള്ളംകുത്ത്് വെച്ചാണ് സഞ്ചരിക്കുന്നകാറിന്റെ പിന്നിലെ വലത് വശത്തെ ഡോറില്‍ പുറത്തേക്ക് ഇരുന്ന് ജോഹന്‍ മാത്യു യാത്ര ചെയ്തത്. അപകടകരമായി യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

crime

ബൈക്ക് മോഷണം: വടകരയില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

6 ബൈക്കുകൾ മോഷ്ടിച്ച 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്

Published

on

കോഴിക്കോട് ∙ മോഷ്ടിച്ച ബൈക്കുകളുമായി സ്കൂൾ വിദ്യാർഥികൾ പൊലീസ് പിടിയിൽ. 6 ബൈക്കുകൾ മോഷ്ടിച്ച 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്. ഇവരെ അടുത്ത ദിവസം ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.

ഒരു മാസത്തിനിടെ റെയിൽവേ സ്റ്റേഷൻ, കീർത്തി തിയറ്റർ പരിസരം എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ കാണാതായത്. ബൈക്കിന്റെ വയർ മുറിച്ച് സ്റ്റാർട്ടാക്കി പോയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ചേസിസ് നമ്പർ ചുരണ്ടിയും രൂപ മാറ്റം വരുത്തിയും മേമുണ്ട, ചല്ലി വയൽ ഭാഗങ്ങളി‍ൽ കറങ്ങുകയാണ് പതിവ്. ബൈക്ക് തകരാറായാൽ റോഡരികിൽ ഉപേക്ഷിക്കും.

കൗമാരക്കാർ ബൈക്കി‍ൽ കറങ്ങുന്നത് വീട്ടുകാരോ നാട്ടുകാരോ ശ്രദ്ധിക്കാത്തതു കൊണ്ട് ബൈക്ക് മോഷണം പതിവാക്കി. സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബൈക്കുകൾ തിരിച്ചറിഞ്ഞതും പ്രതികളെ  മുഴുവൻ പിടികൂടിയതും. ‌

മോഷ്ടിച്ച രീതിയെപ്പറ്റിയും നമ്പർ പ്ലേറ്റ്, ചേസിസ് നമ്പർ മാറ്റം എന്നിവയ്ക്കു പുറമേ നിന്നുള്ള സഹായം ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടികൂടിയ ബൈക്കിൽ 4 പേർ തങ്ങളുടെ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി ബൈക്കിന്റെ ഉടമകളെ കണ്ടെത്താൻ ശ്രമം തുടങ്ങി.

Continue Reading

Trending