Connect with us

india

കശ്മീരിലെ അനന്ത്‌നാഗില്‍ വൈദ്യുതി എത്തി; ബള്‍ബ് കത്തുന്നത് സ്വാതന്ത്ര്യം കഴിഞ്ഞ് 75 കൊല്ലത്തിന് ശേഷം

200ലധികം ജനങ്ങള്‍ താമസിക്കുന്ന ഇവിടെ മെഴുകുതിരികളും വിളക്കുകളുമായിരുന്നു ആശ്രയം

Published

on

കശ്മീരിലെ അനന്ത്‌നാഗില്‍ വെളിച്ചമെത്തുന്നത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 75 വര്‍ഷങ്ങള്‍ക്ക് ശേഷം. അനന്ത്‌നാഗ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് ഇത്ര കാലം ഇരുട്ടില്‍ തടഞ്ഞ് കിടന്നത്. ആദ്യമായി വൈദ്യുതി കണക്ഷന്‍ ലഭിച്ച സന്തോഷത്തിലാണ് ജമ്മു മേഖലയിലെ ജനങ്ങള്‍.

200ലധികം ജനങ്ങള്‍ താമസിക്കുന്ന ഇവിടെ മെഴുകുതിരികളും വിളക്കുകളുമായിരുന്നു ആശ്രയം. ഗ്രാമത്തിലെ 60 വീടുകളില്‍ പ്രകാശം പരത്തുന്നതിനായുളള ട്രാന്‍സ്‌ഫോമറുകളും മേഖലയില്‍ സ്ഥാപിച്ചു.

india

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ്

Published

on

ന്യൂഡൽഹി: ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണു നടപടി. എല്ലാവർഷവും ഓശാന ഞായറാഴ്ച തിരുഹൃദയ പള്ളിയിലേക്ക് ഓൾഡ് ഡൽഹിയിലെ സെന്റ്. മേരീസ് പള്ളിയിൽനിന്ന് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം അറിയില്ലെന്നു ഇടവക വികാരി പറഞ്ഞു.

കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു. പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ അഗാതമായ വേദനയും നിരാശയും പ്രകടിപ്പിച്ചു. പൊലീസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കുരിശിന്റെ വഴി ഓശാന ഞായര്‍ ദിനം നടത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

india

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം മുർഷിദാബാദിൽ രണ്ട് പേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ പിതാവും മകനും

Published

on

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ 118 പേർ അറസ്റ്റിലായി. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർ​ഗനാസ്, ഹൂ​ഗ്ലീ എന്നിവിടങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട 70 പേരെ സൂതിയിൽ നിന്നും 40 പേരെ സംസർ​ഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിന് അയവ് വരുത്താൻ ബംഗാൾ സർക്കാർ ഇടപെടലുകൾ നടത്തുകയാണ്.

മുർഷിദാബാദ് ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു.

Continue Reading

india

ട്രെയിനിലൂടെ പണം കടത്ത്; പുനലൂരില്‍ 16.56 ലക്ഷം പിടിച്ചു

ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു.

Published

on

കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ വഴി വീണ്ടും പണം കടത്ത്. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു. പുനലൂര്‍ റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ സേനയും (ആര്‍പിഎഫ്) ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മധുര സ്വദേശി നവനീത് കൃഷ്ണ (63) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ട്രെയിനില്‍ സംശയാസ്പദമായി കണ്ട നവനീതിനെ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്. തുണികൊണ്ടുള്ള സഞ്ചിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പണം. വിശദമായി ചോദ്യം ചെയ്‌തെങ്കിലും ഉറവിടം വെളിപ്പെടുത്താനോ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാറിന്റേയും ആര്‍പിഎഫ് എഎസ്‌ഐ തില്ലൈ നടരാജന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന.

പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

Trending