X

സ്റ്റേറ്റ് കാറിൽ വന്ന് കൊള്ളയടിക്കുന്ന കുറുവ സംഘമാണ് വൈദ്യുതി മന്ത്രിയും കൂട്ടരും: രാഹുൽ മാങ്കൂട്ടത്തിൽ

സ്റ്റേറ്റ് കാറിൽ വന്ന് ജനങ്ങളെ കൊള്ളയടിക്കുന്ന കുറുവ സംഘമാണ് വൈദ്യുതി മന്ത്രിയും കൂട്ടരും എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്വന്തം വകുപ്പിലെ ഒരു കാര്യമെങ്കിലും അറിയാൻ മന്ത്രി ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു.

ചെറിയ വ്യത്യാസത്തിൽ രണ്ടു തവണ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന ക്രൂരമായ കൊള്ളയാണിത്. കുറുവ സംഘം ഇവരേക്കാൾ കുറച്ചുകൂടി ഭേദമാണ്. അവർ സ്റ്റേറ്റ് കാറിൽ വന്നല്ല കൊള്ളയടിക്കുന്നത്. സ്റ്റേറ്റ് കാറിൽ വന്ന് കൊള്ളയടിക്കുന്ന കുറുവ സംഘമായി വൈദ്യുതി വകുപ്പ് മാറിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

ജനങ്ങളെ ദ്രോഹിക്കാൻ ഗവേഷണം നടത്തുന്ന സർക്കാറിന്‍റെ ഏറ്റവും ഒടുവിലത്തെ ക്രൂരതയാണിത്. ഇത് അനുവദിക്കാൻ കഴിയില്ല. എല്ലാവരെയും ബാധിക്കുന്ന വിഷയത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

വൈദ്യുതി നിരക്ക് വര്‍ധിപ്പ സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രൂക്ഷ വിമർശനം നടത്തിയിരുന്നു. ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

വി​ല​ക്ക​യ​റ്റ​ത്തി​ൽ പൊു​റു​തി​മു​ട്ടു​ന്ന ജ​ന​ത്തി​ന്​ ആ​ഘാ​ത​മാ​യാണ് സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചത്. യൂ​നി​റ്റി​ന്​ 16 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ൽ യൂ​നി​റ്റി​ന് 12 പൈ​സ​യു​ടെ വ​ർ​ധ​ന​വും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ​പ്ര​ഖ്യാ​പി​ച്ചു. കൂടാതെ ഫി​ക്സ​ഡ്​ നി​ര​ക്കും കൂ​ട്ടി.

2019ന്​ ​ശേ​ഷം അ​ഞ്ചാം​ ത​വ​ണ​യാ​ണ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​ത്. കൃ​ഷി ആ​വ​ശ്യ​ത്തി​നു​ള്ള വൈ​ദ്യു​തി നി​ര​ക്ക്​ യൂ​നി​റ്റി​ന്​ അ​ഞ്ച്​ പൈ​സ കൂ​ട്ടി. 10 കി​ലോ​വാ​ട്ട്​ ലോ​ഡു​ള്ള ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ എ​ന​ർ​ജി ചാ​ർ​ജി​ലും അ​ഞ്ച്​ പൈ​സ​യു​ടെ വ​ർ​ധ​ന​വു​ണ്ട്. സ​മ്മ​ർ താ​രി​ഫ്​ ഉ​ൾ​​​പ്പെ​ടെ യൂ​നി​റ്റി​ന്​ 37 പൈ​സ​യു​ടെ​യും അ​ടു​ത്ത വ​ർ​ഷം 27 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​യി​രു​ന്നു കെ.​എ​സ്.​ഇ.​ബി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

വാ​ർ​ഷി​ക വി​ല​ക്ക​യ​റ്റ തോ​ത്​ 5.19 ശ​ത​മാ​ന​മാ​യി​രി​ക്കെ 2024-25 വ​ർ​ഷ​ത്തേ​ക്ക്​ 2.3 ശ​ത​മാ​ന​വും 2025-26 വ​ർ​ഷ​ത്തേ​ക്ക്​ 1.75 ശ​ത​മാ​ന​വും വ​ർ​ധ​ന​വേ അ​നു​വ​ദി​ച്ചു​ള്ളൂ​വെ​ന്നാ​ണ്​ ക​മീ​ഷ​ൻ വാ​ദ​മെ​ങ്കി​ലും നി​ര​ക്ക്​ വ​ർ​ധ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഭാ​ര​മാ​കും. ഇ​ന്ധ​ന സ​ർ​ചാ​ർ​ജാ​യി 19 പൈ​സ എ​ല്ലാ​മാ​സ​വും ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ്​ എ​ന​ർ​ജി ചാ​ർ​ജ്, ഫി​ക്സ​ഡ്​ ചാ​ർ​ജ്​ എ​ന്നി​വ​യി​ലും വ​ർ​ധ​ന ​പ്ര​ഖ്യാ​പി​ച്ച​ത്.

webdesk13: