Connect with us

india

ഏഴ് മാസമായി അബോധാവസ്ഥയില്‍ കിടന്ന യുവതി പ്രസവിച്ചു

Published

on

ഡല്‍ഹി- ഏഴ് മാസമായി അബോധാവസ്ഥയില്‍ കിടന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2022 ഏപ്രില്‍ 1 ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് എയിംസ് ട്രോമ സെന്ററില്‍ പരിചരണത്തിലായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതിക്ക് ശസ്ത്രക്രയ നടത്തിയശേഷം ഏഴു മാസത്തോളമായി അബോധാവസ്ഥയിലാണ്. കഴഞ്ഞയാഴ്ചയാണ് ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കിയത്.

അപകട സമയത്ത് പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന യുവതി ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആദ്യം ബുലന്ദറിലെ അബ്ദുല്ലാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയത്. അപകട സമയം യുവതി 40 ദിവസം ഗര്‍ഭിണിയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ഏഴ് മാസത്തിനകം അഞ്ച് ശസ്ത്രക്രയകള്‍ക്കാണ് വിധേയമാക്കിയത്. യുവതി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചികിത്സാ സമയത്ത് യുവതിക്ക് ഗര്‍ഭം തുടരാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ഗര്‍ഭാശയം പരിശോധിച്ചതില്‍ കുട്ടിക്ക് വൈകല്യം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പായിരുന്നു. തുടര്‍ന്നാണ് ഗര്‍ഭം തുടരാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ജന്മം നല്‍കിയ കുട്ടിക്ക് 2.5 കിലോ ഭാരമുണ്ടായിരുന്നു.

india

10,000 കോടിയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായി; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു

Published

on

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി ഇതുവരെ നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു വര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു.

‘2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു, നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വര്‍ഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്” രാഹുല്‍ എക്‌സില്‍ കുറിച്ചു.

2024ലെ കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്.

Continue Reading

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ഇന്നലെ വൈകീട്ടോടെയാണ് യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്.

Published

on

ഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അമേരിക്കയില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിച്ച റാണയെ പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗ് ആണ് 18 ദിവസത്തേക്ക് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി പത്തരയോടെയെ കോടതിയിലെത്തിച്ച റാണയെ പുലര്‍ച്ചയോടെയാണ് കോടതി കസ്റ്റഡിയില്‍ വിട്ടുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്രസര്‍ക്കാരിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനിനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ ഹാജരായി. ഡല്‍ഹി സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ പിയൂഷ് സച്ച്ദേവാണ് തഹാവൂര്‍ റാണയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

ഇന്നലെ വൈകീട്ടോടെയാണ് യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയില്‍ ലഭിച്ച റാണയെ എന്‍ ഐഎ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുക. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീംകോടതി തളളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള നിയമതടസങ്ങള്‍ പൂര്‍ണമായി നീങ്ങിയത്.

Continue Reading

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്.

Published

on

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. അമേരിക്കയില്‍ നിന്ന് ഇന്നാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക.

തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സുബേദാര്‍ മേജര്‍ പിവി മനേഷ് പറഞ്ഞു. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്‍ റാണയെ കൊണ്ടുവന്നതിലൂടെ നല്‍കുന്നതെന്നും പിവി മനേഷ് പറഞ്ഞു.

Continue Reading

Trending