Connect with us

News

ഫലസ്തീന്‍ തടവുകാരന്‍ കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മുഹമ്മദ് ഹുസൈന്‍ അല്‍ ആരിഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്

Published

on

റാമല്ല: ഇസ്രാഈല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഫലസ്തീന്‍ തടവുകാരന്‍ കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഫലസ്തീന്‍ തടവുകാരനായ മുഹമ്മദ് ഹുസൈന്‍ അല്‍ ആരിഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ജലാമ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ ചോദ്യം ചെയ്യലിനിടെ ഹുസൈന്‍ അല്‍ ആരിഫ് കടുത്ത പീഡനങ്ങള്‍ക്കാണ് ഇരയായതെന്ന് ഫലസ്തീന്‍ തടവുകാര്‍ക്കായുള്ള കമ്മീഷന്‍ വെളിപ്പെടുത്തി.

2024 നവംബര്‍ 28ന്് അറസ്റ്റിലായ ആരിഫ് ഡിസംബര്‍ നാലിന് കൊല്ലപ്പെട്ടിരുന്നു. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയുടെ ഇടതുഭാഗത്തും കൈകളിലും കാലുകളിലും നെഞ്ചിലും വയറിലും രക്തം കട്ടപിടിച്ചിരുന്നു. ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണങ്ങളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗസ്സ വംശഹത്യ ആരംഭിച്ചതില്‍ പിന്നെ 56 ഫലസ്തീന്‍ തടവുകാരാണ് ഇസ്രാഈല്‍ ജയിലുകളിലും സൈനിക തടങ്കല്‍ കേന്ദ്രങ്ങളിലും കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക വിവരമെങ്കിലും നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇസ്രാഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രാഈല്‍ നടത്തിയ ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്് മുഹമ്മദ് അല്‍-ആരിഫിന്റെ കൊലപാതകമെന്ന് ഫലസ്തീന്‍ തടവുകാര്‍ക്കായുള്ള കമ്മീഷന്‍ പറഞ്ഞു. അക്രമാസക്തമായ അറസ്റ്റ്, ഭീഷണിപ്പെടുത്തല്‍, ക്രൂരമായ മര്‍ദനങ്ങള്‍, അപമാനകരമായ സാഹചര്യങ്ങളില്‍ തടങ്കലില്‍ വെക്കല്‍, തടവുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരെയുള്ള അധിക്ഷേപം, ദീര്‍ഘനാളത്തെ ചോദ്യം ചെയ്യല്‍, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, പട്ടിണിക്കിടല്‍, ലൈംഗികാതിക്രമം തുടങ്ങിയ പീഡനമുറകളും ഇസ്രാഈല്‍ ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇപ്പോഴും പ്രയോഗിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Published

on

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.

കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

 

Continue Reading

kerala

‘പഹല്‍ഗാം ആക്രമണത്തില്‍ സുപ്രിം കോടതിക്കും പങ്ക്’: കോടതിക്കെതിരെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍

Published

on

തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിലും ജമ്മു കാശ്മീരിലെ സ്ഥിതി വഷളാക്കിയതിലും ഒരു പങ്ക് സുപ്രിം കോടതിക്കുമുണ്ടെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രഭാഷണത്തിലാണ് നന്ദകുമാർ വിവാദ പരാമർശം നടത്തിയത്. ആർഎസ്എസിന്റെ വൈജ്ഞാനിക, ബൗദ്ധിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനറാണ് ജെ. നന്ദകുമാർ.

തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതിയുടെ നിർദേശം കേന്ദ്രത്തിന് നടപ്പാക്കേണ്ടി വരികയായിരുന്നു. കശ്മീരിലെ സ്ഥിതി സാധാരണ നിലയിൽ എത്തുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. അങ്ങനെ അവിടെ ഭീകരവാദികളെ പിന്തുണക്കുന്ന, അവർക്ക് ആക്സസ് ഉള്ള സർക്കാർ അധികാരത്തിൽ വന്നു. ‘കൊളീജിയം എംപുരാൻമാർ, കൊളീജിയം തിരുമേനിമാർ’ എന്നു പറഞ്ഞ് സുപ്രിം കോടതി ജഡ്ജിമാരെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് നന്ദകുമാർ. ‘അവര് ഇരുന്ന് അവരുടെ മക്കൾക്കും മരുമക്കൾക്കും കൂട്ടുകാർക്കും വീട്ടിൽ പണിയെടുക്കുന്നവർക്കും ജഡ്ജിയുദ്യോഗം കൊടുക്കാൻ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കി’ – നന്ദകുമാർ പറയുന്നു.സുപ്രിം കോടതി തന്നെ ശിക്ഷിച്ചാലും പ്രശ്നമില്ല എന്ന ആമുഖത്തോടെയാണ് ആർഎസ്എസ് നേതാവ് സുപ്രിം കോടതിക്കെതിരായ ആക്രമണം തുടങ്ങുന്നത്.

ഹിന്ദു ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം. 2022ലെ ഈ സമ്മേളനത്തിൽ വെച്ചാണ് ഹിന്ദുക്കളെ വന്ധ്യംകരിച്ച് ജനസംഖ്യ കുറക്കാൻ വേണ്ടി മുസ്‍ലിം ഹോട്ടലുകൾ പാനീയത്തിൽ തുള്ളി മരുന്ന് ചേർക്കുന്നു എന്ന വിവാദ പ്രസ്താവന പി.സി ജോർജ് നടത്തിയത്. അതിന്റെ പേരിൽ പൊലീസ് ജോർജിനെതിരെ കേസ് എടുക്കുകയും ബിജെപി സംസ്ഥാന നേതൃത്വം ജോർജിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Continue Reading

india

ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ, വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല

Published

on

ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെടിനിര്‍ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്‍ ആണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. DGMOതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. പാകിസ്താന്‍ ഭാഗത്തിന് ഹോട്ട്ലൈന്‍ വഴി ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍, ഡിജിഎംഒയുമായി സംസാരിക്കാനുള്ള അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയം വഴിയാണ് ലഭിച്ചത്. പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു അഭ്യര്‍ത്ഥന. ഇന്ത്യയുടെ സന്ദേശം കൃത്യമായിരുന്നു. പാകിസ്താന്‍ അടിച്ചാല്‍ തിരിച്ചടിക്കും. അവര്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യയും നിര്‍ത്തും. ലോകനേതാക്കളോട് ഇന്ത്യ ഇത് പറഞ്ഞു. അവര്‍ പാകിസ്താനോട് ഇത് പറഞ്ഞു. ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയില്ല – വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്ന ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കശ്മീര്‍ നയത്തില്‍ മാറ്റമില്ല കശ്മീരില്‍ മൂന്നാം കക്ഷി ഇടപെടല്‍ പാടില്ല. പരിഹരിക്കണ്ടത് ഉഭയകക്ഷി ചര്‍ച്ചയില്‍ – അദ്ദേഹം വ്യക്തമാക്കി.

ടിആര്‍എഫിനെനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ടിആര്‍എഫ് ഒന്നിലധികം തവണ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോട് സീറോ ടോളറന്‍സ് പോളിസിയാണ് നമ്മുടേത് – അദ്ദേഹം വ്യക്തമാക്കി.

പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും പാക് വ്യോമത്താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ് ഇനിയും പാകിസ്താനില്‍ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending