Connect with us

india

മോദിയെ തുഗ്ലക് ആയി ചിത്രീകരിച്ച് കേരള ഘടകത്തിന്റെ പോസ്റ്റ്; കോൺഗ്രസിനെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാമായണത്തിലെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പോസ്റ്റർ യുദ്ധം രൂക്ഷമായത്.

Published

on

തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കേരള കോൺഗ്രസ് ഘടകം എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റർ ഇട്ടു.പിന്നാലെ, കോൺഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി രംഗത്തെത്തി.മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ചിത്രത്തിൽ മോദിയുടെ മുഖം പതിപ്പിച്ചുള്ള ചിത്രമാണ് കോൺഗ്രസ് കേരള ഘടകം പോസ്റ്റ് ചെയ്‌തത്‌ .കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാമായണത്തിലെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പോസ്റ്റർ യുദ്ധം രൂക്ഷമായത്. പിന്നാലെ വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിച്ച് കോൺഗ്രസും പോസ്റ്റർ ഷെയർ ചെയ്‌തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ക്ലാസ്മുറിയുടെ ചുവരുകളില്‍ ചാണകം തേച്ച് കോളജ് പ്രിന്‍സിപ്പല്‍; ചൂട് കുറയ്ക്കാനാണ് നടപടിയെന്ന് വാദം

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം

Published

on

ചൂട് കുറയ്ക്കാനെന്ന് ചൂണ്ടിക്കാട്ടി ക്ലാസ്മുറിയുടെ ചുവരുകളില്‍ ചാണകം തേച്ച് കോളജ് പ്രിന്‍സിപ്പല്‍. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം. ചൂട് കുറയ്ക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. കോളജ് അധ്യാപകരുടെ ഗ്രൂപ്പില്‍ പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

താപനില കുറയ്ക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി. വേനലില്‍ വളരെയധികം ചൂട് അനുഭവപ്പെടുന്ന കോളജിലെ ബ്ലോക്ക് സിയിലെ ചുരുകളിലാണ് ചാണകം തേച്ചത്. അതേസമയം, പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി. കോളജിലെ ശുചിമുറിയും ജനലുകളും വാതിലുകളും തകര്‍ന്ന നിലയില്‍ ആണെന്നും ഇത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി; സുഹൃത്തിന് മര്‍ദനം

വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു

Published

on

ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി ഒപ്പമുണ്ടായിരുന്ന ഹിന്ദു യുവാവിനെ മര്‍ദിച്ചു. അതിക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍വ്യാപകമായി പ്രചരിച്ചിരുന്നു. മുസഫര്‍നഗറിലെ ഖലാപറില്‍ വെച്ചാണ് ഫര്‍ഹീന്‍ എന്ന 20കാരിയും സചിന്‍ എന്ന യുവാവും അതിക്രമത്തിന് ഇരയായത്. ജോലിയുടെ ഭാഗമായി ഒരു ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഇരുവര്‍ക്കും മര്‍ദനമേറ്റത്.

ഏപ്രില്‍ 12ന് വൈകീട്ടാണ് സംഭവം. ബൈക്കില്‍ സുഹൃത്തിനൊപ്പം പോകുന്നതിനിടെ എട്ട് പേരടങ്ങിയ ഒരു സംഘം അവരെ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ ബലമായി യുവതിയുടെ ഹിജാബ് വലിച്ചൂരി. പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ സുഹൃത്തായ യുവാവിനെ മര്‍ദിക്കുകയായിരുന്നു. വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു.

ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഖാലാപര്‍ നിവാസിയായ ഫര്‍ഹീന്‍. മാതാവിന്റെ അറിവോടെയാണ് ഫര്‍ഹീന്‍ സുഹൃത്തിനൊപ്പം വായ്പ ഗഡു പിരിക്കാന്‍ പോയത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഫര്‍ഹീനെയും സച്ചിനെയും മോചിപ്പിച്ചത്. ഫര്‍ഹീന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിഡിയോയില്‍നിന്ന് കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും മുസഫര്‍നഗര്‍ സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ രാജു കുമാര്‍ പറഞ്ഞു.

‘ഒരു കാരണവും ഇല്ലാതെ ഒരു സംഘം എന്നെയും സുഹൃത്തിനെയും ശാരീരികമായി ആക്രമിച്ചു. പ്രതികളിലൊരാള്‍ എന്റെ ബുര്‍ഖയും വസ്ത്രങ്ങളും വലിച്ചുകീറി. ആക്രമണത്തിന്റെ വിഡിയോ പകര്‍ത്തുകയും സംഭവം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’ -ഫര്‍ഹീന്‍ പറഞ്ഞു. ഈസമയം ഇതുവഴി കടന്നുപോയ ഒരാള്‍ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.

Continue Reading

india

വിദ്യാര്‍ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്നാട് ഗവര്‍ണര്‍; വിവാദം

മധുരയിലെ സര്‍ക്കാര്‍-എയ്ഡഡ് കോളേജില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പുതിയ വിവാദത്തിന് തുടക്കമിട്ടു.

Published

on

മധുരയിലെ സര്‍ക്കാര്‍-എയ്ഡഡ് കോളേജില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പുതിയ വിവാദത്തിന് തുടക്കമിട്ടു.

ശനിയാഴ്ച സാഹിത്യമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ ഗവര്‍ണറെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. ഇവന്റിന്റെ ഒരു വീഡിയോ ക്ലിപ്പ് അദ്ദേഹം വിജയികളെ അഭിനന്ദിക്കുന്നതായി കാണിക്കുന്നു. ‘ഇത് ഞങ്ങളുടെ വേരുകള്‍ ശക്തമാണെന്ന ആത്മവിശ്വാസം നല്‍കുന്നു. അത് അവിടെയുണ്ട്, ഞങ്ങള്‍ അതിനെ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഞങ്ങള്‍ ഇതൊരു പ്രസ്ഥാനമായി എടുക്കുന്നു,’ അദ്ദേഹം പറഞ്ഞു, ‘എനിക്ക് ശേഷം നിങ്ങള്‍ ജപിക്കുക, ജയ് ശ്രീറാം.’

അദ്ദേഹത്തിന്റെ പ്രേരണയാല്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് തവണ മുദ്രാവാക്യം മുഴക്കി.

ഞായറാഴ്ച, സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോര്‍ കോമണ്‍ സ്‌കൂള്‍ സിസ്റ്റം-തമിഴ്‌നാട് (എസ്പിസിഎസ്എസ്-ടിഎന്‍) ഗവര്‍ണറുടെ നടപടിയെ അപലപിക്കുകയും ‘അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ലംഘനത്തിന്’ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു പൊതുചടങ്ങില്‍ ‘ഒരു പ്രത്യേക മതത്തിന്റെ ദൈവത്തിന്റെ പേര്’ ഉച്ചരിച്ച് ആര്‍ എന്‍ രവി ഭരണഘടനാ ലംഘനം നടത്തിയെന്ന് അതില്‍ പറയുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 159 പ്രകാരമാണ് ആര്‍എന്‍ രവി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയും നിയമവും തന്റെ കഴിവിന്റെ പരമാവധി സംരക്ഷിക്കുമെന്നും സംരക്ഷിക്കുമെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്തു. ഏപ്രില്‍ 12-ന് ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഒരു പ്രത്യേക മതം, അത് മൂന്ന് തവണ ആവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നു, ”അത് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

SPCSS-TN – വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദപരമായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനായി രൂപീകരിച്ച ഒരു സംഘടന, പ്രത്യേകിച്ച് നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് – ആര്‍ എന്‍ രവിയെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു.

Continue Reading

Trending