Connect with us

kerala

പെരിയ കൊലക്കേസ് വിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്: സി.പി.എം ഏരിയ സെക്രട്ടറി അടക്കം രണ്ട് പേര്‍ക്കെതിരെ കേസ്‌

കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് കല്യോട്ടെ പി.കെ. സത്യനാരായണനും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും നല്‍കിയ പരാതിയിലാണ് കേസ്.

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ സി.ബി.ഐ വിധിക്കെതിരെ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പോസ്റ്റിട്ടെന്ന പരാതിയില്‍ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, ഉദുമ സ്വദേശി അഖില്‍ പുലിക്കോടന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

2019 ജുലൈ 17ന് കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കേസില്‍ എറണാകുളം സി.ബി.ഐ കോടതി കഴിഞ്ഞ മാസം 28ന് വിധി പ്രസ്താവിച്ചതിനെതിരെ ഏരിയ സെക്രട്ടറി ഫേസ്ബുക്കിലൂടെയും അഖില്‍ വാട്‌സാപ്പിലൂടെയും മരിച്ചവരെ കുറിച്ച് അപകീര്‍ത്തിയുണ്ടാക്കുന്ന പോസ്റ്റ് ഇട്ടെന്നാണ് കേസ്.

കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് കല്യോട്ടെ പി.കെ. സത്യനാരായണനും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും നല്‍കിയ പരാതിയിലാണ് കേസ്. ഇരുവരും ജില്ല പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ ബേക്കല്‍ പൊലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോട് കൂടി ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ, മുന്‍ എം.എല്‍.എ അടക്കം കേസിലെ മറ്റ് നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ വിധിച്ചു.

ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ സി.പി.എം പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പെരിയ എച്ചിലടുക്കം എ. പീതാംബരന്‍, പീതാംബരന്റെ സഹായി പെരിയ എച്ചിലടുക്കം സൗര്യം തോട്ടത്തില്‍ സജി സി. ജോര്‍ജ്, എച്ചിലടുക്കം താന്നിത്തോട് വീട്ടില്‍ കെ.എം. സുരേഷ്, എച്ചിലടുക്കം കെ. അനില്‍കുമാര്‍, പെരിയ കല്ലിയോട്ട് വീട്ടില്‍ ജിജിന്‍, പെരിയ പ്ലാക്കത്തൊടിയില്‍ വീട്ടില്‍ ശ്രീരാഗ്, മലങ്കാട് വീട്ടില്‍ എ. അശ്വിന്‍, പുളിക്കല്‍ വീട്ടില്‍ സുബീഷ്, 10ഉം 15ഉം പ്രതികളായ താനത്തിങ്കല്‍ വീട്ടില്‍ രഞ്ജിത്, കള്ളിയോട്ട് വീട്ടില്‍ എ. സുരേന്ദ്രന്‍ എന്നിവരെയാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

കേസിലെ 14, 20, 21, 22 പ്രതികളായ ഡി.വൈ.എഫ്.ഐ നേതാവ് മണികണ്ഠന്‍, ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, പാക്കം കിഴക്കേ വീട്ടില്‍ രാഘവന്‍ വെളുത്തോളി, പാക്കം സ്വദേശി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. കെ.വി. കുഞ്ഞിരാമന്‍ അടക്കം നാലു പേരുടെ ശിക്ഷ ഹൈകോടതി താല്‍കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടി; മംഗളൂരുവില്‍ മലയാളി പിടിയില്‍

കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസിനെയാണ് മംഗളൂരു വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

മംഗളൂരു: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ബീഡിക്കമ്പനി ഉടമസ്ഥനില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലയാളി പിടിയില്‍. കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസിനെയാണ് (49) മംഗളൂരു വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്. ബീഡിക്കമ്പനി ഉടമസ്ഥനായ ബൊളന്തുരു നര്‍ഷയില്‍ സുലൈമാന്‍ ഹാജിയില്‍നിന്നും അനില്‍ അടങ്ങിയ ആറംഗ സംഘം കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണെന്ന് കബളിപ്പിച്ചാണ് സംഘം എത്തിയത്. ‘സിങ്കാരി ബീഡി’ കമ്പനി ഉടമയായ സുലൈമാന്റെ വീട്ടിലേക്ക്് തമിഴ്നാട് റജിസ്ട്രേഷനുള്ള കാറില്‍ എത്തിയ സംഘം രണ്ടു മണിക്കൂറോളം വീട്ടില്‍ റെയ്ഡ് നടത്തിയാണ് പണം കവര്‍ന്നത്. അനിലില്‍ നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പോലീസ് കണ്ടെടുത്തു.

Continue Reading

kerala

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെസിബി ഉപയോഗിച്ച് കിണര്‍ പൊളിച്ചണ് ആനയെ രക്ഷപ്പെടുത്തിയത്

Published

on

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെസിബി ഉപയോഗിച്ച് കിണര്‍ പൊളിച്ചണ് ആനയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ പശ്ചാതലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയായ വെറ്റിലപ്പാറ സ്വദേശി സണ്ണിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാന വീണത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു സംഭവം. പ്രദേശത്ത് നിരന്തരമായി കാട്ടാന ശല്യമുണ്ടാവുന്നതിനാല്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശിച്ചിരുന്നു. കര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുട നേതൃത്വത്തില്‍ നാളെ രാവിലെ ഒമ്പത് മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.

Continue Reading

kerala

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി

മുളവുക്കാട് സ്റ്റേഷനിലെ സിപിഒ അനൂപ് ആണ് പിടിയിലായത്

Published

on

കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. മുളവുക്കാട് സ്റ്റേഷനിലെ സിപിഒ അനൂപ് ആണ് പിടിയിലായത്. കെട്ടിട മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് ഇയാള്‍ 5000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു.

Continue Reading

Trending