Connect with us

kerala

തീരത്ത് കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചു.

Published

on

കൊച്ചി; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചുകളിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ച രാത്രി വരെയാണ് നിരോധനം.

കേരളാ തീരത്ത് വെള്ളിയാഴ്ച രാത്രി 08:30 വരെ 1.4 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യതയുള്ളത്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചു.

kerala

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്​: അജ്​മലിന്​ ജാമ്യം

58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു

Published

on

കൊച്ചി: കരുനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അജ്​മലിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണെന്നതും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

സെപ്​റ്റംബർ 15ന്​ കരുനാഗപ്പള്ളിയിൽവെച്ച്​ രണ്ട്​ സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും വീണുകിടന്ന സ്ത്രീയുടെ മേൽ കാർ കയറ്റിയിറക്കിയതിനെത്തുടർന്ന്​ ഒരാൾ മരണപ്പെട്ടുവെന്നുമാണ്​ കേസ്​. കൂടെയുണ്ടായിരുന്ന സുഹൃത്ത്​ ഡോ. ശ്രീക്കുട്ടിയുടെ പ്രേരണയാലാണ്​ ഇത്​ ചെയ്തതെന്നാണ്​ കേസ്​.

എന്നാൽ, അശ്രദ്ധയോടെ സ്കൂട്ടർ യാ​​ത്രക്കാർ കുറുകെ കടന്നപ്പോൾ ഇടിക്കുകയായിരുന്നെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. രണ്ടാം പ്രതിക്ക്​ കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യലഹരിയിൽ മുന്നോട്ടെടുത്താണ്​​ കാർ കയറ്റി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

മുമ്പ്​ എട്ട്​ കേസിൽ പ്രതിയാണ്​. ജാമ്യത്തിൽ വിട്ടാൽ തെളിവ്​ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും വ്യക്തമാക്കി. 58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്തിന്റെ അഭിമാന താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം നൽകി എം.എസ്.എഫ്

Published

on

തിരൂർ: സംസ്ഥാന കായികമേളയിൽ ആദ്യമായി ഒന്നാമതെത്തിയ മലപ്പുറത്തെ കായികതാരങ്ങളെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിൽ ബൊക്ക നൽകിയും പൊന്നാടയണിയിച്ച് മുദ്രവാക്യം അഭിവാദ്യ പ്രകടനത്തോടെ കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖയുടെയും എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പും സഹ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ അസൈനാർ നെല്ലിശ്ശേരി എം.എസ്.എഫ് ജില്ലാ ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഖമറുസ്സമാൻ മൂർഖത്ത്,അജ്മൽ തുവ്വക്കാട്, ആഷിക് മരക്കാർ, അജ്മൽ, പെരുവഴിയമ്പലം, നൗഫൻ മാവുംകുന്ന്, ഹിഷാം ആലിൻചുവട്,ആദിൽഷ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Continue Reading

kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published

on

പാലക്കാട്: പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ടികുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെ മുലപ്പാൽ നൽകി കുട്ടിയെ തൊട്ടിലിൽ കിടത്തുകയായിരുന്നു. രാവിലെ നോക്കിയപ്പോൾ ശരീരമാസകലം നീല നിറം കണ്ടതോടെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Continue Reading

Trending