Connect with us

india

ഗവര്‍ണര്‍ പദവിയില്‍ അഴിച്ചുപണിക്ക് സാധ്യത; ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി എത്തിയേക്കും

ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം മത്സരിക്കാത്ത ചില ബിജെപി നേതാക്കളെയും ​ഗവർണർ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

Published

on

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ​ഗവർണർമാർ മാറും. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി എത്തിയേക്കും. ഉപതിരഞ്ഞെടുപ്പുകൾക്കുശേഷം ഗവർണർ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം മത്സരിക്കാത്ത ചില ബിജെപി നേതാക്കളെയും ​ഗവർണർ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുത്ത് അഞ്ച് വർഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവർണർ സ്ഥാനമോ മറ്റൊരു പദവിയോ നൽകുമെന്ന് സൂചനയുണ്ട്. നിലവിൽ ആന്‍റമാൻ നിക്കോബാറിന്‍റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാർ ജോഷിക്ക് കേരളത്തിന്‍റെയോ ജമ്മു കാശ്‌മീരിന്‍റെയോ ചുമതല നൽകിയേക്കും. നാവികസേന മുൻ മേധാവി കൂടിയാണ് ദേവേന്ദ്ര കുമാർ ജോഷി.

Cricket

ഇന്ത്യയെ കളി ഇരുത്തി പഠിപ്പിച്ച് ന്യൂസീലന്‍ഡ്, കോണ്‍വേയ്ക്ക് അര്‍ധ സെഞ്ചുറി, ഒന്നാമിന്നിങ്‌സില്‍ കിവികള്‍ക്ക് മികച്ച ലീഡ്

22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍.

Published

on

ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന ശക്തമായ നിലയിലാണ്. 22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍.

91 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 134 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഇന്ത്യക്കായി അശ്വിനും ജഡേജയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ ചെറിയ സ്കോര്‍ കിവീസിന്‍റെ സമ്മര്‍ദ്ദമകറ്റിയപ്പോള്‍ ഡെവോണ്‍ കോണ്‍വെ തകര്‍ത്തടിച്ച് തുടങ്ങി. മറുവശത്ത് ക്യാപ്റ്റന്‍ ടോം ലാഥം കരുതലോടെ കളിച്ചപ്പോള്‍ ഏകദിന ശൈലിയിലായിരുന്നു കോണ്‍വെയുടെ ബാറ്റിംഗ്. ഓപ്പണിംഗ് വിക്കറ്റിൽ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍കത്തി ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടന്ന ലാഥമും കോണ്‍വെയും 67 റൺസെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. ലാഥമിനെ മടക്കിയ കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ വില്‍ യങ്ങിനെ കൂട്ടുപിടിച്ച് കോണ്‍വെ ആക്രമണം തുടര്‍ന്നു. അശ്വിനെ സിക്സ് അടിച്ച് 54 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ കോണ്‍വെ ഒരറ്റത്ത് ആക്രമിച്ചപ്പോള്‍ കരുതലോടെയായിരുന്നു വില്‍ യങ്ങിന്‍റെ ബാറ്റിംഗ്. 73 പന്തില്‍ 33 റണ്‍സെടുത്ത വില്‍ യങിനെ വീഴ്ത്തിയ ജഡേജയാണ് ഇന്ത്യക്ക് രണ്ടാമത്തെ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിച്ച കോണ്‍വെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. 105 പന്തില്‍ 91 റണ്‍സെടുത്ത കോണ്‍വെ മടങ്ങിയതോടെ കിവീസ് തകര്‍ച്ച സ്വപ്നം കണ്ട ഇന്ത്യയെ പ്രതിരോധിച്ച് രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് രണ്ടാം ദിനം അവസാനിപ്പിച്ചു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ അപ്രതീക്ഷിതമായി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരുവിനെ മേഘാവൃതമായ അന്തരീക്ഷം പരമാവധി മുതലെടുത്ത കിവീസ് പേസര്‍മാ ഇന്ത്യയെ 46 റണ്‍സില്‍ എറിഞ്ഞിട്ടു. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്‌സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. വിരാട് കോലിയടക്കം അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി.

Continue Reading

india

രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; ഷാഫി പറമ്പില്‍

വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നാതായിരുന്നുവെന്നും ഷാഫി പറഞ്ഞു.

Published

on

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട പി.സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍ എംപി.

വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നാതായിരുന്നുവെന്നും ഷാഫി പറഞ്ഞു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി.

പാലക്കാട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മണ്ഡലത്തില്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും ഷാഫി പറഞ്ഞു. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

Continue Reading

india

എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകൾക്കും വാത്മീകിയുടെ പേര് നൽകും: സിദ്ധരാമയ്യ

എല്ലാ മതങ്ങളിലെയും എല്ലാ ജാതികളിലെയും പാവപ്പെട്ടവർക്കും സാമ്പത്തിക ശക്തി നൽകുമെന്ന ഉറപ്പ് തങ്ങളുടെ സർക്കാർ നടപ്പിലാക്കുകയാണെന്നും എന്നാൽ അതിനെ എതിർക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാത്മീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാൽമീകി ജയന്തി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ബി.ജെ.പിയുടെ മുൻകൈയില്ലായ്മയെ അദ്ദേഹം വിമർശിച്ചു.

“കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പേര് മഹർഷി വാത്മീകി റസിഡൻഷ്യൽ സ്‌കൂൾ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവകലാശാലയെ മഹർഷി വാത്മീകി സർവകലാശാല എന്ന് പുനർനാമകരണം ചെയ്യും. ബി.ജെ.പി ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ്” -അദ്ദേഹം പറഞ്ഞു.

സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഇല്ലാതാകുന്നില്ലെങ്കിൽ സമത്വം വരില്ലെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകി. എല്ലാ മതങ്ങളിലെയും എല്ലാ ജാതികളിലെയും പാവപ്പെട്ടവർക്കും സാമ്പത്തിക ശക്തി നൽകുമെന്ന ഉറപ്പ് തങ്ങളുടെ സർക്കാർ നടപ്പിലാക്കുകയാണെന്നും എന്നാൽ അതിനെ എതിർക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യുടെ നുണകളിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് അഞ്ച് പദ്ധതികൾ ആരംഭിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്തിരുന്നതായും അധികാരമേറ്റ് എട്ട് മാസത്തിനുള്ളിൽ അഞ്ച് പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് തന്‍റെ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Continue Reading

Trending